കൊച്ചി: ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനിയായ ഗോ എയർ വിദേശ സർവ്വീസ് ആരംഭിക്കുന്നു. രാജ്യത്ത് കുറഞ്ഞ നിരക്കിൽ സർവ്വീസ് നൽകുന്ന കമ്പനികളിൽ ഒന്നാണ് ഗോ എയർ. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി വിദേശ സർവ്വീസ് ആരംഭിക്കും.
സാർക്, ഗൾഫ് രാജ്യങ്ങളിലേക്ക് ആയിരിക്കും ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തുക. രണ്ടാം ഘട്ടത്തിൽ കൊച്ചിയിൽ നിന്ന് എല്ലാ ദിവസവും കുവൈത്ത്, ദമാം, മസ്കറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. 2017 ഏപ്രിലോടുകൂടി മുംബൈയിൽനിന്നു ഫുക്കെറ്റ്, ബാങ്കോക്ക്, ദുബായ് എന്നിവിടങ്ങളിലേക്കും ഡൽഹിയിൽനിന്നു ബാങ്കോക്ക്, മാലി ,താഷ്കെന്റ് എന്നിവിടങ്ങളിലേക്കും ബെംഗളൂരുവിൽനിന്നു. ബാങ്കോക്ക്, ഫുക്കെറ്റ് എന്നിവിടങ്ങളിലേക്കുമായിരിക്കും പുതിയ സർവീസ് ഉണ്ടായിരിക്കുക .
ഇതിന്റെ മുന്നോടിയായി വിദേശ സർവ്വീസ് ആരംഭിക്കുന്നതിനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഗോ എയർ. ഇതിന്റെ ഭാഗമായി 140 പുതിയ വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയിരിക്കുന്നത്. 1500 കോടി രൂപയാണ് പുതിയ വിമാനങ്ങൾക്ക് വേണ്ട ചിലവ്. ഈ തുക കണ്ടെത്തുന്നതിന് ഓഹരികൾ പൊതുവിപണിയിൽ ഈ വർഷം തന്നെ വിറ്റഴിച്ച് 1000 കോടി രൂപ നേടുക എന്നാണ് ഗോ എയറിന്റെ ലക്ഷ്യം .
ഇപ്പോൾ ഗോ എയറിന് 22 നഗരങ്ങളിലായി 140 സർവ്വീസുകൾ ആണുള്ളത്. 22 വിമാനങ്ങൾ ഉപയോഗിച്ചാണ് ഗോ എയർ സർവ്വീസ് നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഗോ എയർ 166 കോടി രൂപയുടെ ലാഭമാണ് നേടിയത് .
Post your comments