Global block

bissplus@gmail.com

Global Menu

താൽക്കാലിക ജീവനക്കാർ തുടരും : എസ്.ബി.ടി ബോർഡ്

തിരുവനന്തപുരം : മൂന്ന് മേഖലകളിൽ  താൽക്കാലിക  ജീവനക്കാർ തുടരാൻ തിരുവനന്തപുരത്ത് ചേർന്ന എസ്.ബി.ടി ബാങ്ക് ബോർഡ് യോഗത്തിൽ തീരുമാനമായി . ക്ലീനിംഗ്, സെക്യൂരിറ്റി, എ.ടി.എമ്മിൽ പണം നിറക്കൽ തുടങ്ങിയ മേഖലകളിലാണ് കരാർ ജോലിക്കാർ തുടരുക.

ഇതോടെ  താൽക്കാലിക  ജീവനക്കാരെ പിരിച്ചുവിടുന്ന അവസ്ഥ ഒഴിവാക്കുവാൻ  കഴിയുമെന്ന് എസ്.ബി.ടി അറിയിച്ചു.

കഴിഞ്ഞ ദിവസം എസ്.ബി.ടിയിലെ   താൽക്കാലിക  ജീവനക്കാരെ പിരിച്ചുവിടാൻ  എച്ച് ആർ വിഭാഗം സർക്കുലർ ഇറക്കിയിരുന്നു . ഈ  തീരുമാനത്തിലൂടെ നിരവധി ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. എസ്.ബി. ഐ  യുമായുള്ള   ബാങ്കുകളുടെ ലയനത്തിന് മുന്നോടിയായാണ് അധിക ജീവനക്കാരെ പിരിച്ചുവിടാനുള്ള  ശ്രമം നടന്നത്. 

Post your comments