തിരുവനന്തപുരം: എസ്.ബി. ടി അടക്കമുള്ള എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാൻ നിർദ്ദേശം . പിരിച്ചുവിടൽ സംബന്ധിച്ച് എച്ച്.ആർ വിഭാഗം സർക്കുലർ അയച്ചിട്ടുണ്ട്.
എസ്.ബി.ഐ യിൽ എസ്.ബി.ടി അടക്കമുള്ള അനുബന്ധ ബാങ്കുകൾ ലയിക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചു വിടൽ നടപടിയെന്ന് യൂണിയനുകൾ ആരോപിച്ചു. എസ്.ബി.ടിയിലെ ആയിരത്തിലധികം ജീവനക്കാരെയാണ് ഈ തീരുമാനം സാരമായി ബാധിക്കുന്നത്.
ബാങ്കുകളിൽ പുതുതായി താൽക്കാലിക ജീവനക്കരെ നിയമിക്കാൻ പാടില്ല എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പ്യൂൺ, സ്വീപ്പർ മേഖലയിലെ ജീവനക്കാരെയാണ് ഈ തീരുമാനം ബാധിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, ഭാരതീയ മഹിളാ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് എസ്.ബി.ഐയിൽ ലയിക്കുന്നത്.
Post your comments