Global block

bissplus@gmail.com

Global Menu

ഫോർഡ് മസ്താങ്ങ് ജി ടി ഇന്ത്യൻ വിപണിയിലേക്ക്

വാഷിംഗ്ടൺ: പ്രമുഖ അമേരിക്കൻ കാർ നിർമ്മാതാക്കളായ  ഫോർഡ് തങ്ങളുടെ പുതിയ കാറായ ‘മസ്താങ്ങ് ജി ടി ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നു. ‘മസ്താങ്ങ് ജൂലായ് 13ന് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.

കമ്പനി 1965-ൽ പുറത്തിറക്കിയ ‘മസ്താങ്ങിന്റെ ആറാം തലമുറയിൽപ്പെട്ട കാറാണ് ‘മസ്താങ്ങ് ജി ടി. 

അഞ്ച് ലിറ്റർ വി എട്ട് എഞ്ചിനുമായി വരുന്ന മസ്താങ്ങ് ജി ടി യുടെ പരമാവധി കരുത്ത് 435 ബിഎച്ച്പിയും , 542 എന്‍ എം ടോര്‍ക്കുമാണുള്ളത്. ഇതിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉള്ളത്. 

വൈപ്പര്‍ ആക്ടിവേഷന്‍ സംവിധാനമുള്ള ഓട്ടോമാറ്റിക് എച്ച്‌ഐഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ഫോഗ് ലാമ്പുകള്‍, ഫിറ്റഡ് ഇരട്ട ഡോര്‍ മിററുമാണ് മസ്താങ്ങിന്റെ പ്രധാന സവിശേഷതകൾ.

കൂടാതെ മള്‍ട്ടി വര്‍ക്ക്ഫുള്‍ സ്റ്റിയറിംങ്, ഡ്യുവല്‍ സോണ്‍ കാലാവസ്ഥാ കണ്‍ട്രോള്‍ എന്നീ  നൂതന സംവിധാനങ്ങളും കാറിൽ ലഭ്യമാണ്. മസ്താങ്ങ് ജി ടി ക്ക് ഏകദേശം 60 ലക്ഷം രൂപയാണ് വിലവരുന്നത്.

Post your comments