മുംബൈ : റിലയൻസ് റീട്ടെയിലിന്റെ ലൈഫ് സ്മാർട്ട് ഫോൺ പ്ലസ് ബ്രാൻഡ് ശ്രേണിയിൽപ്പെട്ട ലൈഫ് എർത്ത് ടു സ്മാർട് ഫോൺ വിപണിയിൽ അവതരിപ്പിച്ചു. റെറ്റിനയുടെ സഹായത്തോടെ അൺലോക്ക് ചെയ്യാവുന്ന സംവിധാനവും വേഗതയേറിയ ഫിംഗർ പ്രിന്റ് സെൻസറുമാണ് ഈ സ്മാർട് ഫോണിന്റെ പ്രത്യേകത.
1.5 ജിയാഹെർട്സ് ക്വാൽകോം സ്നാപ്ഡ്രാഗൺ ഒക്ട കോർ പ്രൊസസ്സറാണ് ഇതിൽ പ്രവർത്തിക്കുന്നത്. 3 ജിബി റാമുള്ള ഫോണിൽ 32 ജിബി ഇന്റേണൽ മെമ്മറി സ്റ്റോറേജാണ് ഉള്ളത്.
2500എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും പിന്നിലുമായി 13 മെഗാ പിക്സൽ ഫ്ലാഷ് ക്യാമറയാണ് ഉള്ളത്. 4ജി മികവിന് വേണ്ടി വോയ്‌സ് ഓവർ എൽ .ഇ .ടി സങ്കേതിക വിദ്യയാണ് ലൈഫ് എർത്ത് ടു ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസോടു കൂടിയ സെൽഫി ക്യാമറയിൽ എൽ.ഇ.ഡി ഫ്ലാഷും ലഭ്യമാണ്. ഉപഭോക്താവിന് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിന് ശബ്ദത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറയാണ് പുതിയ മോഡലിന്റെ മറ്റൊരു പ്രത്യേകത. ലൈഫ് എർത്ത് ടു സ്മാർട്ട് ഫോണിന്റെ വില 19,999 രൂപയാണ്.
Post your comments