ഇന്‍ടെക്‌സ് അക്വ ക്‌ളാസ്സിക് സ്മാർട്ഫോണുകൾ പുറത്തിറക്കി . 5 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ഫോൺ 4444 രൂപക്ക് ആണ് വിപണിയിലെത്തിയിരിക്കുന്നത്.
ഇന്‍ടെക്‌സ് അക്വ സീരിസിലെ ക്‌ളാസ്സിക് സ്മാർട് ഫോണുകൾക്ക് 5 ഇഞ്ച് എഫ് ഡബ്ലിയു വി ജി എ ഡിസ്‌പ്ലേയും, ഗൊറില്ല ഗ്ലാസ്സ് സ്‌ക്രീൻ പ്രൊട്ടക്ഷനും,196 പി പി ഐ പിക്സെൽ ഡെൻസിറ്റിയും ഉണ്ട് .
രണ്ട് സിം കാർഡുകൾ ഉപയോഗിക്കാവുന്ന ഫോണിൽ 1.2 ക്വാഡ് കോർ പ്രൊസസറും, 1 ജി ബി റാമും, 8 ജിബി ഇന്‍ ബില്‍റ്റ് സ്‌റ്റോറേജും ഉണ്ട് . എൽ ഈ ടി ഫ്ലാഷ് ലൈറ്റോടു കൂടിയ 5 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാ പിക്സൽ മുൻ ക്യാമറയും ഇന്‍ടെക്‌സ് അക്വ ക്‌ളാസ്സിക് അവകാശപ്പെടുന്നു .2100എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.
ജി പി ആർ എസ് , ഇ ടി ജി ഇ , 3 ജി , ബ്ലൂടൂത് , മൈക്രോ യൂ എസ് ബി ,വൈ ഫൈ തുടങ്ങിയ സേവനങ്ങളെ പ്രധാനം ചെയ്യുന്ന ഇന്‍ടെക്‌സ് അക്വ ക്‌ളാസ്സിക് ഫോണുകൾ ഷാംപെയിൻ , ഗ്രേ , വൈറ്റ് നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ് .
Post your comments