ഓൺലൈൻ വ്യാപാര രംഗത്ത് മത്സരം ഏറെയാണ് . അത്രത്തോളം തന്നെ വെബ് സൈറ്റുകളും ഈ രംഗത്തുണ്ട്.
കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റിയുടെ കണക്കു അനുസരിച്ചു ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ചത് ആമസോൺ ഇന്ത്യയെ ആണ് .
2015 നവംബര്‍ മുതല്‍ 2016 നവംബര്‍ വരെയുള്ള കാലയളവിലെ കണക്ക് അനുസരിച്ചു വെബ് സൈറ്റ് സന്ദര്‍ശകരുടെ എണ്ണത്തിൽ മുൻപിലായിരുന്ന ഫ്‌ളിപ്കാര്‍ട്ടിനെയാണ് ആമസോണ്‍ ഇന്ത്യ മറികടുന്നത്. ഡെസ്‌ക് ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ ആമസോണ്‍ തന്നെയാണ് ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ചിരിക്കുന്നത് .
33 മുതല്‍ 62 ശതമാനംവരെ കൂടുതല്‍ ട്രാഫിക് ഒരു മാസം ആമസോണ്‍ നേടിയിട്ടുണ്ട് .ആമസോണിന് ശാരശരി 18 കോടിയും ഫ്‌ളിപ്കാര്‍ട്ടിന് 12 കോടിയും യൂസര്‍ വിസിറ്റാണ് ഉള്ളത്.
Post your comments