ബൈക്ക് യാത്രികരുടെ തല കാക്കുന്ന ഹെൽമറ്റ് ഇനി മുതൽ അപകടത്തിൽ പെടുന്ന യാത്രക്കാരനെ ആശുപത്രിയിലും എത്തിയ്ക്കും.തായി ഹെൽത്ത് പ്രമോഷൻ ഫൗണ്ടേഷനാണ് ഈ സവിശേഷതയുള്ള ഹെൽപ്മെറ്റ് എന്ന ഹെൽപ്മെറ്റ് മായി വിപണിയിൽ എത്തുന്നത്.
ജി.പി.എസിന്റെയും,സിം കാർഡിന്റെയും സഹായത്തോടെയാണ് ഈ ഹെൽമറ്റ് പ്രവർത്തിക്കുന്നത്. ഗുരുതരമായ അപകടം സംഭവിക്കുമ്പോൾ ഇതിന്റെ പ്രത്യേക സെൻസർ സംവിധാനം ഉപയോഗിച്ച് അപകടം അധികൃതരെ അറിയിക്കും. ഒപ്പം ആംബുലൻസ് സൗകര്യവും ഹെൽപ്മെറ്റ് തന്നെ ഏർപ്പാട് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഗുരുതരമായ അപകടങ്ങളിൽ മാത്രമെ ഹെൽമറ്റിലെ സെൻസർ പ്രവർത്തിക്കുകയുള്ളു. ഹെൽപ്മെറ്റ് വാങ്ങിക്കുമ്പോൾ ഉപഭോക്താക്കൾ പേര്, മേൽവിലാസം, അടുത്ത ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ ഫോൺ നമ്പർഎന്നിവ കമ്പനിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
Post your comments