ന്യൂഡൽഹി : ഏപ്രിൽ മാസത്തിൽ ഏറ്റവും അധികം വരിക്കാരെ സ്വന്തമാക്കി ബി.എസ്.എൻ.എൽ ഒന്നാം സ്ഥാനത്ത്. ഭാരതി എയർടെലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബി.എസ്.എൻ.എൽ മുന്നിൽ എത്തിയത്.
പുതുതായി 11.4 ലക്ഷം വരിക്കാരെയാണ് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ഏപ്രിലിൽ സ്വന്തമാക്കിയത്. എയർടടെൽ 9.78 ലക്ഷം വരിക്കാരെയും, വോഡാഫോൺ 46,660 വരിക്കാരെയുമാണ് പുതുതായി ചേർത്തത്. മൂന്നാമത്തെ വലിയ കമ്പനിയായ ഐഡിയയ്ക്ക് പുതുതായി ലഭിച്ചത് 3.87 ലക്ഷം പേരെയാണ്.
കൂടാതെ ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ഏപ്രിലിൽ 14.97 കോടിയിൽ നിന്ന് 15.10 കോടിയിലെത്തി. രാജ്യത്ത് മൊബൈൽ സേവന രംഗത്ത് 91.20 വിപണി വിഹിതവും സ്വകാര്യ മൊബൈൽ കമ്പനികൾക്കാണ് ഉള്ളത്. ഇവരെ പിന്നിലാക്കിയാണ് ബി.എസ്എൻ.എൽ മുന്നിൽ എത്തിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എലിനും, എം.ടി.എൻ.എലിനും കൂടിയുള്ള വിപണി വിഹിതം 8.80 ശതമാനം മാത്രമാണ്.
Post your comments