ഫ്ലിപ്കാർട്ടിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കല്യാൺ കൃഷ്ണമൂർത്തിയെ കമ്പനി തിരികെ കൊണ്ടു വരുന്നു. കാറ്റഗറി മാനേജ്മെന്റ് ടീമിന്റെ തലവനായിട്ടാണ് അദ്ദേഹം തിരിച്ചുവരുന്നത്. കല്യാൺ കൃഷ്ണമൂർത്തയുടെ വരവോടെ പുതിയ ബിസിനസ് തന്ത്രങ്ങളുമായി തങ്ങളുടെ മേധാവിത്വം നിലനിർത്താനുള്ള ശ്രമത്തിലാണ് ഫ്ലിപ്കാർട്ട് .
നിലവിൽ ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ നിക്ഷേപകരായ ടൈഗർ ഗ്ലോബലിന്റെ മാനേജിങ് ഡയറക്ടറാണ് കല്യാൺ കൃഷ്ണമൂർത്തി. എന്നാൽ ഇനി ടൈഗർ ഗ്ലോബലിൽ അദ്ദേഹം തുടരുമോ എന്ന് വ്യക്തമല്ല.
ബിന്നി ബൻസാലിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് ടീമാണ് കല്യാൺ കൃഷ്ണമൂർത്തിയെ തിരികെ കൊണ്ട് വരുവാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇദ്ദേഹത്തിന്റ വരവോടെ ഫ്ലിപ്കാർട്ടിനെ കൂടുതൽ ശക്തിപ്പെടുത്താനും പഴയ പ്രതാപം വീണ്ടുക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ.
Post your comments