Global block

bissplus@gmail.com

Global Menu

ഇനി ആധാരമെഴുത്തുകാരെ തേടി നടക്കേണ്ട

തിരുവനന്തപുരം : വസ്തു ഇടപാട് നടത്തുമ്പോൾ  ഇനി ആധാരമെഴുത്തുകരെ തേടി നടക്കേണ്ട . വസ്തു വാങ്ങുകയോ, വിൽക്കുകയോ ചെയ്യുന്നവർക്ക് സ്വന്തമായി തന്നെ ആധാരം എഴുതി  തയ്യാറാക്കാന്നുള്ള അധികാരം നൽകികൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി . 

നിലവിൽ ആധാരമെഴുത്തിൽ  രജിസ്ട്രറേഷനുള്ളവർക്കോ,അഭിഭാഷകർക്കോ മാത്രമേ ആധാരമെഴുതാൻ അധികാരമുണ്ടായിരുന്നുള്ളൂ .എന്നാൽ  സർക്കാരിന്റെ ഉത്തരവ് പ്രകാരം ഇനി ആർക്കും ആധാരമെഴുതാവുന്നതാണ് .

കൂടാതെ  രജിസ്റ്ററേഷനുള്ളവരുടെ ലൈസൻസും  സർക്കാർ  റദ്ദാക്കി ആധാരമെഴുതുന്നതിൽ പൊതുജനങ്ങൾ നൽകി  വരുന്ന ഭീമമായ തുക ഇനി  നൽകാതെ തന്നെ വസ്തുക്കൾ നിയമപരമായി  രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആധാരമെഴുത്തിന്റ ഭാഷ സാധാരണ ജനങ്ങൾക്ക് വശമില്ലാത്തതുകൊണ്ട് രജിസ്റ്ററേഷൻ വകുപ്പിന്റെ വെബ്സൈറ്റിലൂടെ ആധാരം എഴുതുന്നതിന്റെ മാതൃക ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട് .

ആധാരമെഴുതുന്ന ആളുടെ പേരും പത്രത്തിൽ  ചേർക്കാവുന്നതുമാണ്.

Post your comments