തിരുവനന്തപുരം : വനിതകൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 'പശു സഖി' എന്ന പുതിയ പദ്ധതിക്ക് രൂപം നൽകി . മൃഗസംരക്ഷണ രംഗത്ത് സ്ത്രീകൾക്ക് കൂടുതൽ ജോലിസാധ്യതയും, വരുമാനവും ലഭിക്കുന്നതിന് വേണ്ടിയാണ് കുടുംബശ്രീ പശു സഖി എന്ന പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
മുട്ട, പാൽ, മാംസം തുടങ്ങിയവയുടെ ഉത്‌പാദനം, വിപണനം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ട്. ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ള പരിശീലന പരിപാടിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത 250 സ്ത്രീകൾക്ക് ഈ മേഖലയിലെ വിദഗ്ധരിൽ നിന്ന് പരിശീലനം ലഭിക്കുന്നതാണ്. പരിശീലനത്തിന് ശേഷം ഇവർ കമ്മ്യൂണിറ്റി റീസോഴ്സ് പേഴ്സൺമാരായി പ്രവർത്തിക്കും . ഇപ്പോൾ കുടുംബശ്രീയുടെ നേത്രത്വത്തിൽ നടക്കുന്ന സംഘകൃഷി മേഖലയിലുള്ള മാസ്റ്റർ ഫാർമേഴ്സിന്റെ സമാനമായ പ്രവർത്തനങ്ങൾ തന്നെയാണ് ഈ പദ്ധതിലും പ്രാവർത്തികമാക്കുക.
കുടുംശ്രീയുടെ കാർഷിക- മൃഗസംരക്ഷണ മേഖലകളിൽ അതാതു സമയങ്ങളിൽ കൃഷിരീതികൾ നടപ്പാക്കുക, സംരംഭകർക്ക് വേണ്ട സഹായവും സഹകരണവും നൽക്കുക എന്നതാണ് കമ്മ്യൂണിറ്റി റീസോഴ്സ് പേഴ്സൺമാരുടെ ചുമതല. ഇത്തരം പദ്ധതിയിലുടെ നിരവധി വീട്ടമ്മമാർക്ക് പുതിയ ഒരു വരുമാന മാർഗ്ഗമാണ് തുറന്ന് നൽക്കപ്പെടുന്നത്.
Post your comments