കൊച്ചി : ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയായ ടി.വി.എസ് തങ്ങളുടെ സ്പെഷ്യൽ എഡിഷൻ ജൂപ്പിറ്റർ മില്യൺ ആർ പുറത്തിറക്കി. രണ്ടര വർഷം കൊണ്ട് 10 ലക്ഷം ജൂപ്പിറ്റർ സ്ക്കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. ഈ വിജയം മുൻനിർത്തിയാണ് ജൂപ്പിറ്റർ ശ്രേണിയിൽപെട്ട ജൂപ്പിറ്റർ മില്യൺ ആർ കമ്പനി അവതരിപ്പിക്കുന്നത്.
പത്ത് ലക്ഷം ഉപഭോക്താക്കളെ മുന്നിൽക്കണ്ട് പുതിയ പത്ത് ഫീച്ചറുകളുമായിട്ടാണ് ജൂപ്പിറ്റർ മില്യൺ ആർ വിപണിയിൽ എത്തിയിരിക്കുന്നത്.
വളരെ ആകർഷകമായ റോയൽ വൈൻ ബോഡിയുമായിട്ടാണ് ജൂപ്പിറ്റർ മില്യൺ ആർ വരുന്നത്.
ഇരുനിറങ്ങൾ ചേർന്ന് വരുന്ന സീറ്റ്, മൊബൈൽ ചർജ്ജിംഗ് സംവിധാനം, ഡിസ്‌ക് ബ്രേക്ക്, സിൽവർ ഫിനിഷിങ്ങുള്ള സൈഡ് ഗ്ലാസുകൾ, ബീജ് ഫ്ലോർ മാറ്റ്, ബീജ് ഇന്നർ പാനൽ, മില്യൺ ആർ കീ ചെയിൻ, ഫ്രണ്ട് പാനലിൽ മില്യൺ ബാഡ്ജ് എന്നിവയാണ് ജൂപ്പിറ്റർ മില്യൺ ആറിന്റെ പത്ത് പ്രത്യേകതകൾ.
ജൂപ്പിറ്റർ മില്യൺ ആറിന് 53,000 രൂപയാണ് വില. 110 സിസി ഫോർ സ്ട്രോക്ക് എഞ്ചിനുമായിട്ടാണ് ജൂപ്പിറ്റർ മില്യൺ എത്തുന്നത്. 62 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.
Post your comments