കൊച്ചി : കേരള സര്‍ക്കാറിനു കീഴിലുള്ള കേരളാ സ്റ്റാര്‍ട്ട്-അപ്പ് മിഷന്‍റെ പങ്കാളിത്തത്തോടെ ഇന്ത്യയിലെ മുന്‍നിര പ്രസാധകരും, മാധ്യമ, വാര്‍ത്താ, വിദ്യാഭ്യാസ, വിവര സേവന ഗ്രൂപ്പായ ന്യൂസ് കോര്‍പിന്‍റെ ഭാഗമായ ന്യൂസ് കോര്‍പ് വി.സി.സര്‍ക്കിള്‍ ജൂണ്‍ 16 നു കൊച്ചിയിലെ ലെ മെറിഡിയനില്‍ വച്ച് ടെക്സര്‍ക്കിള്‍ സ്റ്റാര്‍ട്ട്-അപ്പ് 2016 സംഘടിപ്പിക്കും.
മൂല്യനിര്‍ണയങ്ങള്‍, പിച്ചിംഗ് രീതികള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപ പ്രവണതകള്‍ എന്നിവയെ സംബന്ധിച്ച മെച്ചപ്പെട്ട ധാരണകള്‍ പകര്‍ന്നു നല്കി, സ്റ്റാര്‍ട്ട്-അപ്പ് ബിസിനസ്സുകളുടെ ഉടമകളെ ശക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ ടെക്സര്‍ക്കിള്‍ സ്റ്റാര്‍ട്ട്-അപ്പ്2016്. തങ്ങളുടെ ബിസിനസ്സ് പ്രദര്‍ശിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി ഏഞ്ചല്‍ നിക്ഷേപകരെയും മുതല്‍മുടക്കുകാരെയും ബന്ധപ്പെടുന്നതിന് അവര്‍ക്ക് വേദി ഒരുക്കി, ബിസിനസ്സിന്‍റെ വളര്‍ച്ചയില്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ മുന്‍നിര സ്റ്റാര്‍ട്ട്-അപ്പുകളുടെ പ്രതിനിധികള്‍ ഭാഗാക്കാകുന്ന ഈ ഏകദിന പരിപാടിയില്‍, വനിതാ സംരംഭകര്‍, സംരംഭകത്വം ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കല്‍, ബിസിനസ്സ് ആശയങ്ങളെ വരുമാനങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളെ അധികരിച്ചുള്ള അഞ്ച് പാനല്‍ ചര്‍ച്ചകളില്‍ ഇന്ത്യയിലെ മുന്‍നിര നിക്ഷേപകര്‍ പങ്കെടുക്കും.
Post your comments