Global block

bissplus@gmail.com

Global Menu

മനം കവരാൻ ഫോക്സ് വാഗൺ അമിയോ

കൊച്ചി :  ഫോക്സ് വാഗണിന്റെ അമിയോ വിപണി കീഴടക്കാൻ വരുന്നു. ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യയിൽ  നിർമ്മിച്ച കാർ  എന്ന പ്രത്യേകതയോടെയാണ് അമിയോ എത്തുന്നത്. 5.14 മുതൽ 6.91 ലക്ഷം വരെയാണ്  ഫോക്സ് വാഗണിന്റെ സബ് കോംപാക്റ്റ് സെഡാനായ അമിയോയുടെ വിപണി വില. ജൂലൈയിൽ അമിയോ ഷോറൂമുകളിൽ വിൽപ്പനക്ക് എത്തും. 

ട്രെഡ് ലൈൻ,കംഫർട്ട് ലൈൻ, ഹൈലൈൻ, എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് അമിയോ വരുന്നത്. ഫോക്സ് വാഗണിന്റെ വാഹനങ്ങളായ വെന്റോ, പോളോ തുടങ്ങിയവയിൽ ഉപയോഗിച്ചിരിക്കുന്ന അതേ  പ്ലാറ്റ്ഫോമിൽ തന്നെയാണ് കമ്പനി അമിയോയും നിർമ്മിച്ചിരിക്കുന്നത്.

നിലവിൽ അമിയോയുടെ 1.2 ലിറ്റർ പെട്രോൾ എൻജിൻ  മോഡലായിരിക്കും ഉപഭോക്താക്കൾക്ക് ലഭ്യമാകുക. 73 ബി.എച്ച്പി. കരുത്തുള്ള  എൻജിന്  3750 ആർപിഎമ്മിൽ 110 എൻഎം ടോർക്ക് ശേഷിയാണ് ഉള്ളത്. ലിറ്ററിന് 17.83 കിലോമീറ്ററാണ് കമ്പനി  വാഗ്ദാനം ചെയ്യുന്ന മൈലേജ്.  

ഓട്ടോമാറ്റിക്  വൈപ്പർ സംവിധാനം അമിയോയുടെ മറ്റൊരു പ്രത്യേകതയാണ്.ഇവ  കൂടാതെ ക്രൂയീസ് കൺട്രോൾ, കോർണറിങ് ലൈറ്റ്, പവർ വിൻഡോ, സെന്റർ ആംറെസ്റ്റ്, ഇരട്ട എയർ  ബാഗ്‌ സംവിധാനം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ  അമിയോയെ കൂടുതൽ ജനപ്രിയമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

Post your comments