മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് ഗവർണർ ഇന്ന് പ്രഖ്യാപിച്ച വായ്പാ നയത്തിൽ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായി. റിപ്പോ നിരക്ക് 6.30 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനത്തിലും കരുതല്‍ ധനാനുപാതം നാല് ശതമാനത്തിലും തുടരും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 7.9 ശതമാനം വളര്‍ച്ചയാണു രാജ്യം കൈവരിച്ചത്. 2015 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 7.2% എന്ന നിലയില്‍നിന്നാണു വലിയ നേട്ടമുണ്ടാക്കാനായത്.
ഗവര്‍ണര്‍ രഘുറാം രാജന്‍ ഗവര്‍ണര്‍ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരാനിരിക്കുന്ന സാഹചര്യത്തിൽ താൻ തുടരുമോ ഇല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
Post your comments