ന്യൂഡൽഹി : പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയായ മഹീന്ദ്ര തങ്ങളുടെ പുതിയ ഇലക്ട്രിക് കാറുമായി എത്തുന്നു. ഈ.2.ഓ-യ്ക്ക് ശേഷം മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ഇലക്ട്രിക് കാറാണ് 'ഹാലോ'.
പത്തുലക്ഷം രൂപയോളമാണ് ഹാലോയുടെ വിപണി വില. 2017 ഓടെ ഹാലോ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
ഇരുവശങ്ങളിലുമായി രണ്ട് ഡോറുകളും രണ്ട് സീറ്റുകളുമാണ് കാറിന് ഉള്ളത്. തികച്ചും ഒരു ഇലക്ട്രിക് കാറിന് അനുയോജ്യമായ രീതിയിലാണ് ഹാലോയുടെ രൂപകൽപ്പന. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ ഹാലോയ്ക്ക് വേണ്ടത് ഒൻപത് സെക്കൻഡ് മാത്രമാണ്. മറ്റു അത്യാധുനിക സൗകര്യങ്ങളും ഹാലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടച്ച്‌സ്ക്രീൻ, എൽഇഡി ഹെഡ് ലൈറ്റ് , സ്പോർട്ടി സ്റ്റിയറിംഗ് വീൽ തുടങ്ങിയവ ഹാലോയെ കൂടുതൽ ജനകീയമാക്കുമെന്നതിൽ സംശയം വേണ്ട.കാറിനുള്ളിലെ സംവിധാനങ്ങളും ഏതൊരു വാഹന ആരാധകന്റെയും മനം കവരുന്നവയാണ്.
Post your comments