Global block

bissplus@gmail.com

Global Menu

മാരുതി സുസുക്കി ബലേനോ, ഡിസയർ മോഡലുകൾ തിരിച്ചു വിളിക്കുന്നു

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ബലേനോ, സ്വിഫ്റ്റ് ഡിസയർ കാറുകൾ  തിരിച്ചു വിളിക്കുന്നു. 77,380 കാറുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. 

എയർബാഗും ഫ്യുവൽ ഫിൽട്ടറും ഘടിപ്പിച്ചതിൽ ഉണ്ടായ പിഴവ് പരിഹരിക്കുന്നതിനു വേണ്ടിയാണ് 75,419  ബലേനോ കാറുകളെ തിരിച്ചു വിളിക്കുന്നത്. ഫ്യുവൽ ഫിൽട്ടർ മാറ്റുന്നതിന്  വേണ്ടിയാണ് 1,961  ഡിസയർ  കാറുകളെ തിരിച്ചു വിളിക്കുന്നത്.

2015 ഓഗസ്റ്റ്‌ മൂന്നിനും 2016  മെയ്‌ 17 നും ഇടയിൽ വിറ്റുപോയ വാഹനങ്ങളെയാണ് തിരിച്ചു വിളിക്കുന്നത്. മെയ്‌  31 മുതൽ വാഹനങ്ങൾ ഷോറൂമിൽ എത്തിക്കണമെന്ന് കമ്പനി അറിയിച്ചു.

Post your comments