Global block

bissplus@gmail.com

Global Menu

ബ്രഡിലും ബണ്ണിലും ജീവന് ഹാനികരമാകുന്ന രാസപദാർത്ഥങ്ങൾ

ന്യൂഡൽഹി : മിക്ക വീടുകളിലെയും പ്രഭാത ഭക്ഷണങ്ങളിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ബ്രഡ്. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ബ്രഡ് ഇനി ഉപയോഗിക്കുമ്പോൾ അൽപ്പം സുക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം ബ്രഡിലും ബണ്ണിലും കാൻസർ  ഉണ്ടാവുന്ന രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതായിട്ടാണ് പുതിയ കണ്ടെത്തൽ. 

സെന്റര് ഫോർ സയൻസ് ആൻഡ്‌ എൻവയോൺമെന്റ്  നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വന്നത്. വിപണിയിൽ  നിന്ന് എടുത്ത 38  ബ്രഡ് സാമ്പിളുകളിലാണ് പരിക്ഷണം നടത്തിയത്. ഇവയിൽ 84  ശതമാനത്തോളം പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് തുടങ്ങിയവയുടെ അംശം കണ്ടെത്തി.

കാൻസർ ഉണ്ടാകുന്നതിന് പ്രധാന പങ്കുവഹിക്കുന്ന രാസപദാർത്ഥമാണ് പൊട്ടാസ്യം ബ്രോമേറ്റ് എന്ന് ദി  ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ചുണ്ടിക്കാണിക്കുന്നു. കൂടാതെ പൊട്ടാസ്യം അയൊഡേറ്റ് തൈറോയിഡ്  വരാനുള്ള  സാധ്യത വർദ്ധിപ്പിക്കുന്നു .

ഈ  രണ്ട്  രാസപദാർത്ഥങ്ങളും ഭക്ഷണ സാധനങ്ങളിൽ  ഉപയോഗിക്കുന്നതിന് യൂറോപ്യൻ യൂണിയൻ, കാനഡ, ശ്രീലങ്ക, ചൈന, നൈജിരിയ, ബ്രസീൽ, സൗത്ത് കൊറിയ, പെറു  തുടങ്ങിയ  രാജ്യങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ  ഇന്ത്യയിൽ  ബേക്കറി ഉൽപ്പനങ്ങളിൽ  ഈ  രാസപദാർത്ഥങ്ങൾ ഉപയോഗിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അനുമതിയുണ്ട്.

Post your comments