ന്യൂ ഡൽഹി : എൽജിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണായ ജി5 ന്റെ പ്രീ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. ഫ്ലിപ്കാർട്ടിലുടെ ഉപഭോക്താക്കൾക്ക് ഫോൺ പ്രീ -ബുക്ക് ചെയ്യാവുന്നതാണ്. ഇത് കൂടാതെ എൽജിയുടെ ഷോറൂം വഴിയും റീറ്റെയിൽ കടകളിലുടെയും ആവശ്യക്കാർക്ക് ബുക്കിംഗ് നടത്താവുന്നതാണ്. മേയ് 30 വരെയാണ് പ്രീ ബുക്കിംഗ് ചെയ്യുവാൻ കഴിയുക.52,990 രൂപയാണ് ഫോണിന്റെ വിപണി വില
എൽജി ജി5 പ്രീ ബുക്കിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് ക്യാം പ്ലസ് മൊഡ്യുളൂകൾ കൂടി സൗജന്യമായി ലഭിക്കുന്നതായിരിക്കും.എൽജി ജി5 ന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ഫോണിൽ ഘടിപ്പിക്കാവുന്ന ആഡ് ഓൺ ഉപകരണങ്ങളാണ്.
എൽജി ഫ്രണ്ട്സെന്ന് അറിയപെടുന്ന ഇവ പല ആവശ്യങ്ങൾക്ക് ഉപയോഗിക്കവുന്നതാണ്. ഉദാഹരണത്തിന് സൗജന്യമായി നൽകുന്ന ക്യാം പ്ലസ് ഉപകരണം സ്മാർട്ട് ഫോണിലെ ക്യാമറയ്ക്കായി ഫിസിക്കൽ ബട്ടണുകളും അധികം ബാട്ടാറിയും നൽകുന്നു . ഇവ കൂടാതെ മറ്റു ആഡ് ഓൺ ഉപകരണങ്ങളും എൽജി കൊണ്ട് വരുന്നുണ്ട്.
5.3 QHD ഡിസ്പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.സ്നാപ്ഡ്രാഗൺ 820 പ്രോസ്സസർ ഉള്ള ഫോണിൽ നാല് ജിബി റാമും 32 ജിബി മെമ്മറിയുമാണ് ഉള്ളത്. മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാവുന്നതാണ്.
Post your comments