Global block

bissplus@gmail.com

Global Menu

ലെനോവോ സ്യൂക്ക് z1 വരുന്നു

ന്യൂഡൽഹി: സ്മാർട്ട്‌  ഫോൺ  ലോകത്തേയ്ക്ക് ഇതാ ഒരു പുതിയ അതിഥി കൂടി. ലെനോവോയുടെ പുതിയ  സ്മാർട്ട്‌ ഫോണായ സ്യൂക്ക്  z1 സ്മാർട്ട്‌ ഫോണാണ് ആരധകരുടെ മനം കവരാൻ  വരുന്നത്.വില തന്നെയാണ് ഈ സ്മാർട്ട്‌ ഫോണിന്റെ ഏറ്റവും വലിയ ആകർഷണം .  13,499 രൂപയാണ് സ്യൂക്ക്  z1ന്റെ വിപണി വില. 2015  ൽ  ആരംഭിച്ച ലെനോവോയുടെ തന്നെ  ഘടകമായ സ്യൂക്ക്  എന്ന  ബ്രാൻഡിന്റെ കീഴിൽ വരുന്ന ആദ്യത്തെ സ്മാർട്ട്‌ ഫോണാണ്  z1. 

5.5 ഇഞ്ച്‌ ഫുൾ എച്ച്ഡി ഡിസ്പ്ലേയുള്ള  ഫോണിൽ 3 ജിബി റാമാണ്ഉള്ളത്. സ്നാപ്ഡ്രാഗൺ 801 പ്രോസസ്സറാണ് ഇതിൽ  ഉപയോഗിച്ചിരിക്കുന്നത് . 4,100 mAh ബാറ്ററിയുള്ള ഫോണിൽ 4ജി കണക്റ്റിവിറ്റിയും ഡ്യുവൽ സിം പിന്തുണയും ഉണ്ട് .64 ജിബി മെമ്മറി സ്റ്റോറേജാണ് സ്യൂക്ക് z1 നുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണ നൽകുന്നതിനോടൊപ്പം സോണി  സെൻസറുള്ള 13  എംപി  ക്യാമറയാണ് ഈ  സ്മാർട്ട്‌  ഫോൺ അവകാശപ്പെടുന്നത് .

സയനോജൻ അധിഷ്ഠിതമായ  ഒഎസ് ആണ് ഈ  സ്മാർട്ട്‌  ഫോണിൽ  ഉപയോഗിച്ചിരുക്കുന്നത്. സ്യൂക്ക് ബ്രാൻഡിന്  കീഴിയിൽ ഇനി വരുന്ന എല്ലാ  സ്മാർട്ട്‌ ഫോണുകളിലും  സയനോജൻ ഒഎസ് തന്നെയായിരിക്കും ഉപയോഗിക്കുക.സയനോജനുമായി ചേർന്നുള്ള കമ്പനിയുടെ കരാർ പ്രകാരമാണിത്. 

 

Post your comments