Global block

bissplus@gmail.com

Global Menu

ലൈഫ് 4ജി ഓൺലൈൻ ഡീലർമാരിൽ നിന്ന് വാങ്ങാം

കൊൽക്കത്ത:   ലൈഫ് 4ജി ഹാൻഡ്സെറ്റുകൾ ഓൺലൈൻ വെബ്‌സൈറ്റുകൾ വഴി വിൽക്കാൻ  റിലയൻസ് റീട്ടെയിൽ പദ്ധതിയിടുന്നു. നിലവിൽ ഒരു മോഡൽ ആമസോൺ വഴി വിൽകുന്നതിനായി കരാർ ഒപ്പിട്ട കമ്പനി, ഫ്ളിപ്കാർട്ട്, സ്നാപ്ഡീൽ എന്ന  വെബ്സൈറ്റുകൾ വഴിയും ലൈഫ് 4 ജി ഹാൻഡ്സെറ്റുകൾ വിൽകുവാനുള്ള  തീരുമാനത്തിലാണ്.

ഇതിനായി കരാർ ഒപ്പിടാൻ പദ്ധതി ഇട്ടിരിക്കുകയാണ് റിലയൻസ്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഫോണുകളിൽ മൂന്നിൽ ഒന്നും ഇപ്പോൾ ഓൺലൈൻ വഴിയാണ് ഉപഭോക്താക്കൾ കരസ്ഥമാക്കുന്നത്. ഈ വസ്തുത  പരിഗണിച്ച് കൊണ്ടാണ് കമ്പനി ഓൺലൈൻ കച്ചവടത്തിലേക്കു ചുവടുവയ്ക്കുന്നത്. മോട്ടോറോള, ഷവമി , ലെനോവോ എന്നി  കമ്പനികൾ എല്ലാം തന്നെ ഓൺലൈൻ കച്ചവടത്തിലൂടെ മാത്രം  വൻവിറ്റവരവാണ് സ്വന്തമാക്കിരിക്കുന്നത്.

സാംസങ് , മൈക്രോമാക്സ് മുതലായ ഇന്ത്യയിലെ വമ്പന്മാരും ഇപ്പോൾ ഇതേ പാത പിന്തുടരുകായാണ്. ഓൺലൈൻ വഴി വിൽകുന്നതിലൂടെ റിലയൻസ് രാജ്യത്ത് യുവ ഉപഭോക്തകളെ തന്നെയാണ് ആകർഷിക്കുന്നത്.

ലൈഫ്  4 ജി  പുറത്തിറങ്ങി ആദ്യ പദത്തിൽ തന്നെ ഇന്ത്യയിൽ  ഏറ്റവും അധികം വിൽക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ  അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ജനുവരി - മാർച്ച്‌ കാലയളവിൽ വിറ്റു  പോയവയിൽ 7 ശതമാനവും റിലയൻസ് 4ജി ഫോണുകൾ ആയിരുന്നു .ഇത് കൂടാതെ 4ജി ഫോണുകളിൽ മാത്രം ഏറ്റവും വിൽപന ഉളവാക്കിയ ഫോണുകളുടെ പട്ടികയിൽ റിലയൻസിന്  രണ്ടാം സ്ഥാനമായിരുന്നു. 

Post your comments