തിരുവനന്തപുരം : വേനൽച്ചൂട് കൂടുന്നത് അനുസരിച്ച് പഴങ്ങളുടെ വിലയും കുതിക്കുകയാണ് കേരളത്തിൽ. നാരങ്ങ, ഓറഞ്ച് എന്നിവക്കാണ് വിപണിയിൽ എറെ ആവശ്യക്കാർ ഉള്ളത്. അതുകൊണ്ട് തന്നെ ഇന്ന് തലസ്ഥാനത്ത് ഒരു ചെറുനാരങ്ങാക്ക് എട്ട് രൂപയെങ്കിലും കൊടുക്കണം.
തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിലെ പുളിയംകുടിയിൽ നിന്നാണ് കേരളത്തിലേയ്ക്ക് ആവശ്യമായ നാരങ്ങയിൽ അധികവും ഇറക്കുമതി ചെയ്യുന്നത്. അവിടെ ഒരു ചെറുനാരങ്ങക്ക് 40 പൈസാ മുതൽ 75 പൈസാ വരെയാണ് വില വരുന്നത്. എന്നാൽ ആ നാരങ്ങ ഇവിടെ എത്തുമ്പോൾ യഥാർത്ഥ വിലയുടെ പത്തിരട്ടി വിലയിലാണ് വിൽക്കപെടുന്നത് എന്നതാണ് സത്യം.
തമിഴ് നാട്ടിലും ആന്ധ്രയിലും കഴിഞ്ഞ വർഷം ആവശ്യത്തിന് വെയിലും മഴയും ലഭിച്ചതുകൊണ്ട് കർഷകർക്ക് പ്രതീക്ഷിച്ചത്തിലുപരി വിളവാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ പ്രാവശ്യം സംസ്ഥാനത്ത് വലിയ തോത്തിലാണ് നാരങ്ങ ഇറക്കുമതി നടത്തിയത്.
മധ്യ കേരളത്തിൽ ഒരു കിലോ നാരങ്ങക്ക് 100 രൂപയാണ് വിലയുള്ളത് . അതായത് ഒരു ചെറുനാരങ്ങക്ക് നാലു മുതൽ അഞ്ചു രൂപ മാത്രമേയാകൂ. മാത്രവുമല്ല, ഓറഞ്ചിന് മധ്യ കേരള ത്തിൽ കിലോക്ക് 100 രൂപയുള്ളപോൾ തലസ്ഥാനത്ത് ഒരു കിലോക്ക് 150 രൂപായാണ്. നാഗ്പൂരിൽ നിന്നുള്ള ഓറഞ്ച് ഇറക്കുമതി കുത്തനെ കുറഞ്ഞതോടെയാണ് വില ഉയരാൻ കാരണമായത്.
Post your comments