മുംബൈ : ഇനി ഒരു ഡിസ്പ്ലേ മാത്രം മതിയാവില്ല എന്ന് തോന്നുന്നവർക്ക് ഇതാ ജിയോണിയുടെ ഫ്ലിപ്പ് ഫോണായ W909 വരുന്നു. അകത്തും പുറത്തുമായി 4.2 ഇഞ്ച് IPS ഡിസ്പ്ലേയാണ് ഫ്ലിപ്പ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് .720p മികവോടെയാണ് ഈ രണ്ട് ഡിസ്പ്ലേയും വരുന്നത്.
4ജിബി റാമുള്ള ഫോണിൽ മീഡിയടെക്കിന്റെ ഹീലിയോ P10 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 64ജിബി ഇന്റേണൽ സ്പേസ് ഉള്ള ഫോണിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 16എംപി റിയർ ക്യാമറയുള്ള ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയും പുറകിൽ ഫിംഗർ പ്രിൻറ്റ് സെൻസറുമുണ്ട് .
ആൻഡ്രോയിഡിന്റെ 5.1 അധിഷ്ഠിതമായ ജിയോണിയിൽ അമിഗോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. 2530mAH ചാർജുള്ള ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. വേഗതയേറിയ യൂ.എസ്.ബി ടൈപ്പ് സി പോർട്ടാണ് ഫോൺ ചാർജ് ചെയുന്നതിനും ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിനുമായി ലഭ്യമാകുക.
റോസ് ഗോൾഡ്, പിങ്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 41,000 രൂപക്ക് ജിയോണി W909 ഫ്ലിപ്പ് ഫോൺ ആദ്യം ലഭിക്കുക ചൈനയിലായിരിക്കും.
Post your comments