Global block

bissplus@gmail.com

Global Menu

​ടാറ്റായുടെ ടിയാഗോ ഏപ്രിൽ 4 ന്

ന്യൂഡൽഹി : കാർ  പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ടാറ്റായുടെ ടിയാഗോ ഏപ്രിൽ 4 ന് വരുന്നു. ഓട്ടോ എക്സ്പോയിൽ കമ്പനി ടിയാഗോയെ  അവതരിപ്പിച്ചത് സിക്കയെന്ന പേരിലാണ്. എന്നാൽ ആ  സമത്ത് ആഗോളതലത്തിൽ സിക്ക വൈറസ്‌ പടർന്നു പിടിക്കുവാൻ തുടങ്ങിയതോടെ കമ്പനി സിക്കയെന്ന പേര് മാറ്റി ടിയാഗോ എന്നാക്കി. ടാറ്റായുടെ 'ഗിയേഡ് ഫോർ ഗ്രേറ്റ്‌' എന്ന കാംപെയിന്റെ ഭാഗമായി പുറത്തിറക്കാൻ ഉദ്ദേശിച്ചിരിക്കുന്ന കാറുകളിൽ ആദ്യത്തേതാണ് ടിയാഗോ.

ഇൻഡിക്കയുടെ എക്സ് സീറോ പ്ലാറ്റ്ഫോമിനെ ആധാരമാക്കി കൂടുതൽ മികവോടെയാണ് ടിയാഗോ വരുന്നത്. ടാറ്റായുടെ പുതിയ കാറുകളായ നാനോ ജെൻഎക്സിനും ടാറ്റാ ബോൾട്ടിനും ഇടയിലാണ് ടിയാഗോയുടെ സ്ഥാനം. ടിയാഗോ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്. 

1.2 ലിറ്ററിന്റെ മൂന്ന്- സിലിണ്ടർ പെട്രോൾ എഞ്ചിനും 1.05 ലീറ്റന്റെ മൂന്ന് സിലിണ്ടർ റെവോടോർക് ഡീസൽ എഞ്ചിനുമാണ് ടിയാഗോയിൽ ഉള്ളത്. പെട്രോൾ എഞ്ചിന്റെ കരുത്ത്   85PS , 114Nm  ടോർക്കും ഡീസൽ എഞ്ചിന്റെ കരുത്ത്  70PS ,140Nm ടോർക്കുമാണ്. 

ആദ്യം ട്രാൻസ്മിഷൻ 5സ്പീഡ് മാനുവൽ ഗിയർബോക്സാവും ടിയാഗോയിൽ ഉൾപ്പെടുത്തുക. എന്നാൽ ഭാവിയിൽ എഎംടി (ഓട്ടോ മാനുവൽ  ട്രാൻസ്മിഷൻ ) ഗിയർബോക്സുകൾ ഉള്ള ടിയാഗോ വിപണിയിൽ  എത്തുമെന്ന് കമ്പനി  അറിയിച്ചു. നാല് ലക്ഷം  (എക്സ് ഷോറൂം) മുതലാണ് ടാറ്റാ ടിയാഗോയുടെ വില ആരംഭിക്കുന്നത്. 

 

Post your comments