കൊച്ചി: വിവിധ ധനകാര്യ സേവനങ്ങൾ നല്കുന്ന മൊ -ബൈൽ ആപ്ളിക്കേഷനായ എക്സ്പേ വാലറ്റിന്‍റെ പുതുക്കിയ പതിപ്പ് രാജ്യത്തെ പ്രമുഖ ധനകാര്യസേവന കമ്പനികളിലൊന്നായ യുഎഇ എക്സ്ചേഞ്ച് ഇന്ത്യ പുറത്തിറക്കി. മൊബൈൽ ആപ് വഴി വിദേശനാണ്യ വിനിമയ സേവനം ലഭ്യമാക്കിയ ആദ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി കൂടിയാണ് യുഎഇ എക്സ്ചേഞ്ച്.
വിദേശനാണ്യത്തിനു പുറമേ ടിക്കറ്റ് ബുക്കിംഗ്, വായ്പ, പണം കൈമാറ്റം ചെയ്യല്‍, പ്രീപെയ്ഡ് മൊബൈല്‍ ടോപ് അപ് തുടങ്ങിയ സേവനങ്ങളും മൊബൈൽ ആപ് വഴി കമ്പനി ലഭ്യമാക്കുന്നു.
ക്വിക്ക് റെസ്പോണ്‍സ് ( ക്യു ആർ) കോഡ് ഉപയോഗിച്ചു പേമെന്‍റ് സൊലൂഷൻ ലഭ്യമാക്കിയ ആദ്യത്തെ മൊബൈൽ വാലറ്റു കൂടിയാണ് എക്സ്പേ. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇതു സൗജന്യമായി ഉപയോഗിക്കാം. കാഷ് കൈവശം വയ്ക്കുന്നതിനു പകരമുള്ള സംവിധാനമായി എക്സ്പേ വാലറ്റിനെ കരുതാം.
ഗവണ്‍മെന്‍റിന്‍റെയും റിസർവ് ബാങ്കിന്‍റെയും ധനകാര്യ ഉൾപ്പെടുത്തൽ പദ്ധതി പ്രകാരം ഇപ്പോൾ 90 ലക്ഷം ഇടപാടുകാർ എക്സ്പേ വാലറ്റ് ഉപയോഗിക്കുന്നുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതു 10 കോടിയായി ഉയര്‍ത്തുകയാണു ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
രാജ്യത്തിനകത്തു എക്സ്പേ മുഖേന ബാങ്കിലേക്കു പണം ട്രാൻസ്ഫർ ചെയ്യാം. കടകൾ, മൊബൈൽ റീചാർജ്, തുടങ്ങി വിവിധ തരം പണം കൈമാറ്റവും എക്സ്പേ വാലറ്റ് ഉപയോഗിച്ചു നടത്താം.
Post your comments