Global block

bissplus@gmail.com

Global Menu

എടിഎം വഴിയുളള ജി-സെക് നിക്ഷേപ സൗകര്യമൊരുക്കി ഐഡിബിഐ ബാങ്ക്

കൊച്ചി: ചെറുകിട നിക്ഷേപകർക്കു എടിഎം വഴി ഗവണ്‍മെന്‍റ് സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തുന്നതിന് ഐഡിബിഐ ബാങ്ക് സൗകര്യമൊരുക്കി. രാജ്യത്ത് ഇതാദ്യമായിട്ടാണ് ഇത്തരമൊരു സൗകര്യം  ബാങ്ക് ലഭ്യമാക്കുന്നത്.

വളരെ എളുപ്പത്തിൽ,  കുറഞ്ഞ ചെലവിൽ എടിഎം വഴി ജി-സെക്കിൽ നിക്ഷേപം നടത്താം. ലളിതവും വളരെ സുതാര്യവുമാണ് ഈ നിക്ഷേപ സംവിധാനമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

ബാങ്കിന്‍റെ സമൃദ്ധി ജി- സെക് പോർട്ടലിന്‍റെ  എക്സ്റ്റെന്‍ഷനായാണ്‌ പുതിയ സംവിധാനം എത്തിയിട്ടുള്ളത്.  പോർട്ടല്‍ വഴി നിക്ഷേപം നടത്തുന്നതിനു ബാങ്കിന്‍റെ ഇപാടുകാർ ഒരിക്കൽ രജിസ്റ്റർ ചെയത് കഴിഞ്ഞാൽ എടിഎം സൗകര്യം ഉപയോഗപ്പെടുത്താം.

Post your comments