ന്യൂഡൽഹി :ജർമ്മനിയിലെ ആഡംബര കാർ നിർമ്മാതാക്കളായ ബി .എം ഡബ്ല്യു 34.90 ലക്ഷം രൂപയുടെ മിനി കൺവേർട്ടിബിളിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു .ഇന്ത്യയിൽ ഉടനീളം വ്യാപിച്ചിരിക്കുന്ന ഡീലർഷിപ്പുകളിൽ നിന്നും കാർ ലഭ്യമാണെന്ന് ബിഎംഡബ്ല്യു അറിയിച്ചു .
ബ്രേക്ക് അസിസ്റ്റ് , ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ക്രാഷ് സെൻസർ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, എന്നിവ ഉൾപ്പെടെ വിവിധ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് കാർ വിപണിയിൽ എത്തുന്നത്.
ലോകത്ത് വച്ച് തന്നെ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന ഒരു കാർ ബ്രാൻഡായ മിനിയുടെ എല്ലാ ഡ്രൈവ് ഘടകങ്ങളും ഉൾക്കൊള്ളിച്ചാണ് പുതിയ മിനി കൺവേർട്ടിബിൾ എത്തുന്നതെന്ന് ബി .എം ഡബ്ല്യു ഇന്ത്യ ഗ്രൂപ്പിന്റെ പ്രസിഡന്റായ ഫിലിപ്പ് വോൺ സാഹ്ർ അഭിപ്രായപ്പെട്ടു.
2012-ൽ ആണ് ബി .എം ഡബ്ല്യു മിനി ശ്രേണിയിൽ ഉള്ള കാറുകൾ ഇന്ത്യൻ നിരത്തിലിറക്കിയത്. കഴിഞ്ഞ വർഷം ഏകദേശം 350 മിനി ബ്രാൻഡ് കാറുകളാണ് ബി .എം ഡബ്ല്യു ഇന്ത്യയിൽ വിറ്റഴിച്ചത്.
Post your comments