ബംഗലുരു: ഇനി ഇരുചക്ര ടാക്സി വാഹനങ്ങളിലും ഇനി അടിച്ചുപൊളിച്ചു സവാരി നടത്താം. ബംഗലുരുവിലാണ് ഇരുചക്ര ടാക്സി വരുന്നത്. പ്രമുഖ ഓൺലൈൻ ടാക്സി കമ്പനികളായ ഓലയും യൂബറും ആണ് സേവനദാതാക്കൾ. ഇരു കമ്പനികളും ഒരേ ദിവസം ആണ് ടാക്സി ബൈക്കിന്റെ സേവനം ആരംഭിച്ചത്. യൂബർ മോട്ടോ 15 രൂപയും ഓല 30 രൂപയും ആണ് തുടക്കത്തിൽ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ യാത്രാനിരക്ക്.
ഓരോ കിലോമീറ്ററിനും മുന്ന് രൂപയും മിനിറ്റിന് ഒരു രൂപയുമാണ് യൂബർ മോട്ടോ ഈടാക്കുന്നത്. അതേസമയം ഓലയിൽ ഓരോ കിലോമീറ്ററിന് രണ്ട് രൂപയും മിനിറ്റിന് ഒരു രൂപയുമാണ് ആദ്യ ദിവസം ഇടാക്കിയത്.
ക്യാബിന് ലഭിക്കുന്ന അതേ സേവനങ്ങൾ തന്നെയാണ് ബൈക്ക് ടാക്സിക്കും ലഭിക്കുക. ഡ്രൈവറിന്റെ വിവരങ്ങൾ, എസ് ഒ എസ്, തൽസമയ ട്രാക്കിംഗ്, തടസമില്ലാത്ത പണമിടപാട് എന്നിവയോടൊപ്പം യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് ഹെൽമെറ്റും നൽകുമെന്ന് ഓല അറിയിച്ചു.
ജിപിഎസ് ട്രാക്കിംഗ് , 2 -വേ ഫീഡ്ബാക്ക്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ട്രിപ്പ് വിശദാംശങ്ങൾ പങ്കിടാനുള്ള സൗകര്യം എന്നിവ യൂബർ ഉപഭോക്താക്കൾക്ക് നൽക്കുന്നു. ഇത്തരം സേവനങ്ങൾ തീരക്കു പിടിച്ച നഗരത്തിൽ വളരെ ഉപയോഗപ്രദമാണ്.
Post your comments