ന്യു ഡൽഹി: ഇന്ത്യൻ വാഹന ലോകത്ത് ഒരു പുത്തൻ അതിഥി എത്തുന്നു.1000 സി സി ബുളളറ്റുമായി കാർബെറി എൻഫീൽഡ് എന്ന കമ്പനിയാണ് ബുളളറ്റ് പ്രേമികളുടെ മനം നിറക്കാൻ എത്തുന്നത്.
ഓസ്ട്രേലിയൻ കമ്പനിയായ കാർബെറി എൻഫീൽഡ് റോയൽ എൻഫീൽഡിന്റെ 500 സി .സി സിംഗിൾ സിലിണ്ടർ എഞ്ചിനെ 1000 വി ട്വിൻ ആക്കി മാറ്റുകയാണ് ചെയുന്നത്.
ഓസ്ട്രേലിയക്കാരൻ പോൾ കാർബെറിയുടെ കാർബെറി എൻഫീൽഡ് എന്ന കമ്പനിക്ക് ഇന്ത്യയിൽ സാമ്പത്തിക സഹായം ഒരുക്കുന്നത് ഇന്ത്യൻ ബിസിനസുകാരനായ ജസ്പ്രിത് സിംഗ് ഭാട്ടിയയാണ്.
എന്നാൽ റോയൽ എൻഫീൽഡിന്റെ രൂപത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ കമ്പനി വരുത്തുന്നില്ല.
Post your comments