മുംബൈ : ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ ലെനോവോ തങ്ങളുടെ കെ-സീരീസ് ശ്രേണിയിൽ രണ്ടു പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിചു
മൊബൈൽ വേൾഡ് കോൺഗ്രസ് 2016 ന്‍റെ മൂന്നോടിയായാണ് ലെനോവോ വൈബ്കെ5, വൈബ് കെ5 പ്ലസ് എന്നി രണ്ടു സ്മാർട്ട് ഫോണുകൾ പ്രഖ്യാപിച്ചത്. രണ്ടു ഫോണുകളും ഡ്യുവൽ സിം, 4ജി എൽടിഇ കണക്റ്റിവിറ്റി എന്നിവയുടെ പിന്തുണ വാഗദാനം ചെയുന്നവയാണ്. ലെനോവോ വൈബ് കെ5 ന് 8,800 രുപയും ലെനോവോ വൈബ് കെ5 പ്ലസിന് 10,200 രുപയുമാണ്. സിൽവർ,ഗ്രേ,ഗോൾഡ് എന്നി നിറങ്ങളിൽ ഇരു ഫോണുകളും വിപണിയിൽ ലഭ്യമാണ്.
ലെനോവോ വൈബ് കെ5 ൽ ഹാൻഡ്സെറ്റ് 5 ഇഞ്ച് എൽസിഡി എച്ച്ഡി ഡിസ്പ്ലേ(720*1280പിക്സൽ) ഒരുക്കിയിട്ടുണ്ട്.കൂടാതെ 2 ജിബി റാമും, 16 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഉള്ള ഫോണിൽ മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ കുട്ടാവുന്നതാണ്. 13 മെഗാപിക്സൽ റിയർ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് സെൻസർ എന്നിവ ലെനോവോ വൈബ് കെ5 ൻറെ മറ്റു ഫീച്ചറുകാളണ്.
ലെനോവോ വൈബ് കെ5 പ്ലസ് എന്ന പേര് സൂചിപ്പിക്കും പോലെ തന്നെ ആൽപ്പം കൂടുതൽ ശക്തമായ ഹാർഡ്വെയർ ഘടങ്ങൾ ഇവ പ്രദാനം ചെയ്യുന്നു. ഇതിൽ 5 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഉളളത്.
ഇതിൽ അഡ്രിനോ 405 ജിപിയും 2 ജിബി റാമും കൂടെ ക്വാൽകോം സ്നാപ്ഡ്രാഗൺ 616 ക്വാഡ് കോർ എസ്ഒസി ലഭികുന്നതാണ് .13 മെഗാപിക്സൽ റിയർ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് സെൻസറും ഈ ഫോണിന്‍റെ മറ്റൊരു പ്രത്യേകതയാണ്.
Post your comments