ന്യൂഡൽഹി : ചെറുകിട നിക്ഷേപങ്ങൾക്ക് 0.25 ശതമാനം പലിശ കുറച്ചു. കിസാൻ വികാസ പത്ര, ഒന്നു മുതൽ മൂന്നു വർഷം വരെയുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ, അഞ്ച് വർഷം വരെയുളള ആർ ഡി, തുടങ്ങിയവക്കാണ് പലിശ കുറച്ചിരിക്കുന്നത്.
പി എഫ് പലിശ നിരക്ക് നേരിയ തോതിൽ ഉയർത്തിയത്തിന് പിന്നാലെയാണ് ചെറുകിട നിക്ഷേപങ്ങൾക്ക്പലിശ നിരക്ക് കുറച്ച് കൊണ്ടുളള തിരുമാനം വന്നത്.
ബാങ്കിന്‍റെയും പോസ്റ്റ് ഓഫീസിന്‍റെയും നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഏകീകരിക്കുകയെന്നതാണ് ഇതുകൊണ്ട് സർക്കാരിന്റെ ഉദ്ദേശം. വർഷത്തിൽ ഒരിക്കൽ പരിഷ്കരിച്ചിരുന്ന പലിശ ഇനിമുതൽ ഓരോ മൂന്നുമാസം കൂടുമ്പോഴും പുന:പരിശോധിക്കുമെന്നറിയുന്നു.
നിലവിൽ കിസാൻ പത്രയ്ക്ക് 8.7 ഉം ചെറുകിട നിക്ഷേപങ്ങൾക്ക് 8.4 ഉം ശതമാനമാണ് പലിശ നിരക്കുകൾ. എന്നാൽ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം, പിപിഎഫ്, സുകന്യസമൃദ്ധി തുടങ്ങിയവക്ക് പലിശയിനത്തിൽ മാറ്റമുണ്ടവില്ല.
Post your comments