മുംബൈ: വോഡഫോൺ അതിവേഗ 4ജി സർവ്വീസുകൾ മുംബൈയിലെ വ്യവസായ റെസിഡൻഷ്യൽ പ്രദേശങ്ങളിൽ എത്തി.
ഘട്ടംഘട്ടമായി വെസ്റ്റേൺ സബർബുകൾ, സൗത്ത് മുംബൈ എന്നീ പ്രദേശങ്ങളിലും അതിവേഗ 4ജി ലഭ്യമാക്കും. ഈസ്റ്റേണ്‍ സബർബുകൾ, ന്യൂ മുംബൈ തുടങ്ങി ലൈസൻസുള്ള മുംബൈയിലെ എല്ലാ ഭാഗങ്ങളിലുമായി 2016 മാർച്ചോടു കൂടി 4ജി സർവ്വീസ് എത്തും.
വോഡഫോണിന്‍റെ 4ജി സേവനങ്ങൾ പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളുടെ 4ജി സൗകര്യമുള്ള ഹാൻഡ്സെറ്റുകൾ വഴി ഉപയോഗിക്കാനാവും.
വീഡിയോകളും സംഗീതവും കൂടുതൽ വേഗത്തിൽ ഡൗണ്ലോഡു ചെയ്യാനും അപ്ലോഡു ചെയ്യാനുമാവും. തുടർച്ചയായ വീഡിയോ ചാറ്റ്, പ്രിയപ്പെട്ട ആപ്പുകൾ കൂടുതല്‍ എളുപ്പത്തിൽ കണക്ടു ചെയ്യൽ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും. ഹൈ ഡെഫനിഷൻ വീഡിയോ സ്ട്രീമിങ്, മൊബൈൽ ഗെയിമിങ്, ടു-വേ വീഡിയോ കോളിങ് എന്നിവയും അനുഭവിക്കാനാവും.
Post your comments