Global block

bissplus@gmail.com

Global Menu

മികച്ച വിൽപ്പന നേടി ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ

 

ഇന്ത്യയിൽ ആപ്പിളിന് മികച്ച വള‍ർച്ച. ഇന്ത്യയിലെ പുതിയ ആപ്പിൾ സ്റ്റോറുകളിൽ ഓരോന്നിലും ഏകദേശം 22-25 കോടി രൂപയുടെ പ്രതിമാസ വിൽപ്പനയാണ് നടക്കുന്നതെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറുകളായ ആപ്പിൾ ബികെസി, ആപ്പിൾ സാകേത് എന്നിവ ടിം കുക്ക് നേരിട്ടെത്തി ഉദ്ഘാടനം ചെയ്തിരുന്നു. ഡൽഹിയിലെ ആപ്പിൾ സ്റ്റോറിന് 40 ലക്ഷം രൂപയാണ് വാടക. മുംബൈയിൽ 42 ലക്ഷം രൂപയാണ് ആപ്പിൾ കെട്ടടത്തിന് പ്രതിമാസ വാടക നൽകുന്നത്. ദീപാവലി പോലുള്ള ഉത്സവ കാലയളവ് അല്ലെങ്കിലും ഇന്ത്യയിലെ ഏതൊരു ഇലക്ട്രോണിക്സ് സ്റ്റോറിന്റെയും വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച വളർച്ചയാണ് ആപ്പിളിൻേറതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇരട്ടിയോളമാണ് ആപ്പിളിൻെറ വിൽപ്പന എന്നാണ് സൂചന. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആപ്പിൾ മി സ്റ്റോർ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഇലക്ട്രോണിക്സ് റീട്ടെയിലറായി മാറിയേക്കും. മുംബൈയിലെ ആപ്പിൾ ബികെസി സ്റ്റോറിൻെറ ഉദ്ഘാടന ദിനത്തിൽ തന്നെ 10 കോടി രൂപയുടെ വിൽപ്പന നടന്നതായി ടിം കുക്ക് ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

റിപ്പോർട്ട് അനുസരിച്ച്, ഡൽഹിയിലെ ആപ്പിൾ സ്റ്റോർ വലുപ്പത്തിൽ ചെറുതാണെങ്കിലും മുംബൈ സ്റ്റോറിനേക്കാൾ മൊത്തത്തിൽ മികച്ച പ്രകടനം കാഴ്ച വക്കുന്നുണ്ട്. രണ്ട് ആപ്പിൾ സ്റ്റോറുകളും ഏകദേശം സമാനമായ പ്രതിമാസ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. രണ്ട് സ്റ്റോറുകളും തുറന്ന ദിവസം 5,000- 6,000-ത്തിലധികം ആളുകൾ സ്റ്റൊറുകളിലെത്തിയതായി റിപ്പോർട്ടുണ്ട്. ഡൽഹിയിൽ ഏകദേശം 8,500 ചതുരശ്ര അടിയിലാണ് ആപ്പിൾ സ്റ്റോർ. മുംബൈ സ്റ്റോർ 22,000 ചതുരശ്ര അടിയിലാണ്.

മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് ആപ്പിൾ ഉൽപ്പന്നങ്ങളുടെ ശരാശരി വിൽപ്പന വില (എഎസ്പി) വളരെ കൂടുതലാണ്. സ്റ്റോറുകൾ തുറന്നതുമുതലുള്ള ഉപഭോക്താക്കളുടെ താൽപ്പര്യവും സാന്നിധ്യവും വിലയിരുത്തിയാൽ ആപ്പിൾ ഇന്ത്യയിൽ മികച്ച നേട്ടം കൊയ്യുമെന്നാണ് റിപ്പോ‍‌ട്ടുകൾ. കമ്പനിക്ക് ഇന്ത്യയിൽ നിന്ന് വരും മാസങ്ങളഇലും ഉയർന്ന വരുമാനം പ്രതീക്ഷിക്കാം. കമ്പനിയുടെ പ്രതീക്ഷ പോലും തകർത്താണ് ആപ്പിളിൻെറ വള‍ർച്ച.

Post your comments