Global block

bissplus@gmail.com

Global Menu

എൻഡി ടിവി ഓഹരികൾ എഎസ്എം ചട്ടക്കൂടിൽ; മെയ് 30 മുതൽ ഹ്രസ്വകാല നിരീക്ഷണത്തിൽ

 

അദാനി ഗ്രൂപ്പ് സ്ഥാപനമായ എൻഡിടിവിയുടെ ഓഹരികൾ ഹ്രസ്വകാല നിരീക്ഷണത്തിന്. ചൊവ്വാഴ്ച ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരികൾ ഹ്രസ്വകാലത്തേക്ക് നിരീക്ഷണത്തിന് വിധേയമാക്കും. ഓഹരികളിലെ ഏറ്റക്കുറച്ചിലുകൾ, ട്രേഡിങ്, പ്രൈസ് ബാൻഡ് ഹിറ്റുകൾ, വില വ്യതിയാനം തുടങ്ങിയവ എഎസ്എമ്മിന് കീഴിലുള്ള ഓഹരികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന നടപടികളിൽ ഉൾപ്പെടുന്നു. എൻഎസഇയും ബിഎസ്ഇയും തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രത്യേക സർക്കുലർ പുറത്തിറക്കിയിരുന്നു. എൻഡിടിവിയെ ഹ്രസ്വകാല അഡീഷണൽ സർവൈലൻസ് മെഷറിന് (എഎസ്എം) കീഴിൽ ആണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചത്.

മെയ് 25-ന് അദാനി ഗ്രൂപ്പിൻെ മുൻനിര സ്ഥാപനമായ അദാനി എൻറർപ്രൈസസിനെ ഹ്രസ്വകാല എഎസ്എം ചട്ടക്കൂടിന് കീഴിൽ ഉൾപ്പെടുത്തിയതിന് ശേഷമാണ് ഈ നീക്കം. ഓഹരികളിൽ വലിയ തോതിലുള്ള ചാഞ്ചാട്ടം സംഭവിക്കുകയാണെങ്കിൽ ഷോർട്ട് സെല്ലിങ്ങിൽ നിന്നുൾപ്പെടെ നിക്ഷേപകരെ സംരക്ഷിക്കുന്നതിനാണ് ഹ്രസ്വകാല, ദീർഘകാല എഎസ്എം ചട്ടക്കൂടുകളിൽ ഉൾപ്പെടുത്തുന്നത്. നിരീക്ഷണത്തിൽ ഉള്ള ഓഹരികളുടെ ഇൻഡ്രാ ട്രേഡിങ്ങിന് മുൻകൂർ മാർജിൻ വേണ്ടി വരും. അദാനി ഗ്രൂപ്പ് കമ്പനികളായ അദാനി എൻറർപ്രൈസസ്, അദാനി വിൽമർ, അദാനി പവർ തുടങ്ങിയ ഓഹരികളെ നേരത്തെ ഹ്വസ്വകാല നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസല് തുടങ്ങിയ ഓഹരികൾ മാർച്ചിൽ ദീർഘകാല നിരീക്ഷണത്തിൽ ആയിരുന്നു.

തിങ്കളാഴ്ച, ബിഎസ്ഇയിലും എൻഎസ്ഇയിലും എൻഡിടിവി ഓഹരി വില അഞ്ച് ശതമാനം ഉയർന്നിരുന്നു.
യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ജനുവരി 24 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിൻെറ മേൽ ഓഹരി കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പുകളും ആരോപിച്ചിരുന്നു. എന്നാൽ ഇതിന് തെളിവില്ലെന്ന് അന്വേഷണത്തിനായി സുപ്രീം കോടതി സ്ഥാപിച്ച പ്രത്യേക സമിതി വ്യക്തമാക്കിയിരുന്നു.

Post your comments