Dr. M I Sahadulla - Chair
FICCI Kerala State Council
1927-ൽ മഹാത്മാഗാന്ധിയുടെ ഉപദേശപ്രകാരം ഇന്ത്യൻ വ്യവസായി ജി.ഡി.ബിർളയും പുർഷോത്തംദാസ് താക്കൂർദാസും ചേർന്ന് സ്ഥാപിച്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി (FICCI) ഇന്ത്യയുടെ വ്യാവസായികവളർച്ചയ്ക്കായി നിലകൊളളുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും പഴക്കമേറിയതും സമുന്നതവുമായ ട്രേഡ് അസോസിയേഷനാണിത്. 73 സെക്ടറുകളിലായി ഫെഡറേഷന്റെ പ്രവർത്തനം വ്യാപിച്ചുകിടക്കുന്നു. ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിലാണ് ഫിക്കിയുടെ ആസ്ഥാനം. 18 സംസ്ഥാനങ്ങളിലും 13 വിദേശരാജ്യങ്ങളിലും ഫെഡറേഷൻ സജീവമാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ബി2ബി മീറ്റിംഗുകൾ, ട്രേഡ് / ബിസിനസ് ഡെലിഗേഷനുകൾ, എക്‌സിബിഷനുകൾ എന്നിവയിലൂടെ അവരുടെ വിദേശ ബിസിനസ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ FICCI സംസ്ഥാനത്തെ വൻകിട / MSME വ്യവസായങ്ങൾ, സംരംഭങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു.
നിലവിൽ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിലിന്റെ ചെയർമാൻ കിംസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സിഎംഡി ഡോ. എം.ഐ സഹദുള്ളയാണ്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് സിഇഒയും എംഡിയുമായ വി.പി.നന്ദകുമാറാണ് കോ ചെയർമാൻ. ഇരുവരും മികച്ച രീതിയിൽ സംസ്ഥാനത്ത് ഫിക്കിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഫിക്കി കേരള സ്റ്റേറ്റ് കൗൺസിലിന്റെ പ്രവർത്തനത്തെ പറ്റി ചെയർമാൻ എം.ഐ.സഹദുളളയുടെ വാക്കുകളിലൂടെ....
ഫിക്കി കേരള ദൈവത്തിന്റെ സ്വന്തം നാട്ടിൽ കൊച്ചി ആസ്ഥാനമാക്കി ഫിക്കി പ്രവർത്തിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. ഫുഡ് ആൻഡ് അഗ്രോ സെക്ടർ, ഐടി & ഇലക്ട്രോണിക്‌സ്, ഹെൽത്ത് കെയർ സർവീസസ്, ആയുർവേദ മരുന്നുകൾ, ടൂറിസം, റീട്ടെയിലിംഗ്, പ്ലാന്റേഷൻസ്, ലോജിസ്റ്റിക്‌സ്, വിദ്യാഭ്യാസം & വിജ്ഞാന മേഖല, ഇൻഫ്രാസ്ട്രക്ചർ മേഖലകൾ എന്നിവയാണ് കേരളത്തിലെ വളർച്ചയുടെയും വികസനത്തിന്റെയും സ്രോതസ്സായി നിലകൊളളുന്ന മേഖലകൾ. ഉയർന്ന സാക്ഷരതയുള്ളതും യോഗ്യതയുള്ളതുമായ മനുഷ്യവിഭവശേഷി കേരളത്തിന് ധാരാളമുണ്ട്. പ്രകൃതി കനിഞ്ഞു നൽകിയ സൗകര്യങ്ങളും വിഭവങ്ങളും ഏറെയാണ്. ലഭ്യമായ വിഭവശേഷിയെ പ്രൊഡക്ടീവായി ഉപയോഗിച്ച് സാമ്പത്തിക വികസനത്തിലേക്ക് എത്തിക്കുക എന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. അടിസ്ഥാന സൗകര്യ മേഖലയിൽ കേരളത്തിന് വൻ നിക്ഷേപം ആവശ്യമാണ്. വലിയ നിക്ഷേപമുണ്ടായാലേ ഇത് സാധ്യമാകൂ. ഇവിടെയാണ് ഫിക്കി പോലുളള സംഘടകളുടെ പ്രാധാന്യം. വ്യാവസായിക വികസനത്തിലൂടെ സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുളള പ്രവർത്തനങ്ങളിൽ സജീവമാകാനും ചാലക ശക്തിയാകാനും ഫിക്കി കേരള കൗൺസിലിന് സാധിക്കും.
FICCI കേരള സ്റ്റേറ്റ് കൗൺസിൽ നവീകരിച്ച് 2013 ജൂലൈയിൽ ഉദ്ഘാടനം ചെയ്യുകയും 2013 ഒക്ടോബറിൽ കൊച്ചിയിൽ നിന്ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ മിക്കവാറും എല്ലാ പ്രമുഖ ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി, ട്രേഡ് ബോഡികളും എകഇഇക കേരളയിൽ അംഗങ്ങളാണ്. കേരളത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ശക്തി കണക്കിലെടുത്ത് സംസ്ഥാനത്ത് മുൻഗണന നൽകുന്നതിനായി ഫിക്കി സ്റ്റേറ്റ് കൗൺസിൽ ആറ് മേഖലകൾ രൂപീകരിച്ചു. ഐടി, ടൂറിസം, വിദ്യാഭ്യാസം, റീട്ടെയിൽ വ്യാപാരം, റിയൽ എസ്റ്റേറ്റ് / ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്‌സ് എന്നിവയാണ് അവ.എകഇഇക കേരള സ്റ്റേറ്റ് കൗൺസിൽ സംസ്ഥാന സർക്കാരിന് നയപരമായ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള സാധ്യതയുള്ള നിക്ഷേപകരുമായി ബന്ധപ്പെടുത്തി സംസ്ഥാനത്ത് വ്യാപാര-വ്യവസായവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ / പരിപാടികൾ സംഘടിപ്പിക്കുന്നതിനും എകഇഇക സംസ്ഥാന സർക്കാരിനെ സഹായിക്കുന്നു.
ഫിക്കി നല്ലൊരു കേന്ദ്രീകൃത സംവിധാനമാണ്. വ്യാവസായിക വികസനം രാജ്യത്തിന്റെ സാമ്പത്തികപുരോഗതിയുടെ നട്ടെല്ലാണ്. അതിനായാണ് ഫിക്കി നിരന്തരം പ്രവർത്തിക്കുന്നത്. അതിനായി നിരവധി ദേശീയ ഇവന്റ്‌സ് നടത്തുന്നു. അവർ നിരവധി വെർട്ടിക്കലുകൾ സൃഷ്ടിക്കുന്നു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിലിന് കേന്ദ്ര ഓഫീസിൽ നിന്ന് മികച്ച പിന്തുണയുണ്ട്. സ്റ്റേറ്റ് കൗൺസിൽ ദീർഘദർശനത്തോടെ കാര്യങ്ങൾ ചെയ്യുന്നു. കേന്ദ്രഓഫീസിൽ നിന്ന് ഏല്പിക്കുന്ന കാര്യങ്ങൾക്ക് പുറമെ കേരളവുമായി ബന്ധപ്പെട്ട, കേരളം ആസ്ഥാനമായുളള കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. അതൊക്കെ മുൻകൂട്ടി കണ്ടറിഞ്ഞ് ചെയ്യുന്നു. അംഗത്വ ക്യാമ്പയിൻ സംഘടനയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അംഗങ്ങളായി മികച്ച കമ്പനികൾ വരേണ്ടതുണ്ട്. എന്നാൽ മാത്രമേ ഫെഡറേഷന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനാകൂ.
വരുന്നു നിരവധി പദ്ധതികൾ
നിരവധി ഇൻഡസ്ടട്രികളുമായി ബന്ധപ്പെട്ട് ഫിക്കി സജീവമായി പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യത്തിന് മുമ്പു തന്നെ വ്യവസായവികസനം ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിച്ച സംഘടനയാണ് ഫിക്കി. നിലവിൽ കയർ വ്യവസായവയുമായി ബന്ധപ്പെട്ട് ഫിക്കി ടീം ദുബായിൽ പോയിരിക്കുകയാണ്. എല്ലാ ഇഡസ്ട്രി ചേംബറുകളും ഫിക്കിയുമായി നല്ല ബന്ധം പുലർത്തുന്നു. കഴിഞ്ഞ വർഷം വിപുലമായി അവാർഡ് ചടങ്ങ് സംഘടിപ്പിച്ചു. ഈ വർഷവും നിരവധി പരിപാടികൾക്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കൽ ടൂറിസം & ഹെൽത്ത് കെയർ മേഖലയുമായി ബന്ധപ്പെട്ടാണ് ഒരു പരിപാടി തയ്യാറാക്കിയിരിക്കുന്നത്. മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുളള പദ്ധതിയുമുണ്ട്. പുതിയ ലേബർ കമ്മീഷണറായ വാസുകിയുമായി ചേർന്ന് തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നതിനുളള പദ്ധതിയുമുണ്ട്. ഫിക്കി അവാർഡും പിന്നാലെ വരുന്നുണ്ട്.
നഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ടും ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നുണ്ട്. ഉദാഹരണത്തിന് മലയാളി നഴ്‌സുമാർക്ക് ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും വിദേശത്തും വലിയ അവസരങ്ങളുണ്ട്. കേവലം ഒരു നഴ്‌സിങ് കോഴ്‌സ് പൂർത്തിയാക്കി പോകുന്നതിന് പകരം നൈപുണ്യവികസനത്തിലൂടെ ക്വാളിറ്റി നഴ്‌സിങ് ഉറപ്പാക്കി, അത്തരത്തിൽ സ്‌കിൽഡ് നഴ്‌സുമാരെ സജ്ജരാക്കിയാൽ വിദേശത്ത് അവർക്ക് കൂടുതൽ തൊഴിൽ സുരക്ഷിതത്വം ലഭിക്കും. അതിനുളള പദ്ധതിയാണ് തയ്യാറാക്കുക.
വർഷം 24 ഇവന്റുകൾ
പ്രതിമാസം കുറഞ്ഞത് രണ്ട് ഇവന്റുകൾ എന്ന രീതിയിൽ വർഷം 24 പരിപാടികൾ നടത്താനാണ് പദ്ധതിയിടുന്നത്. എംഎസ്എംഇകളുടെ വികസനത്തിനായുളള പദ്ധതികളും തയ്യാറാക്കും. ഫെബ്രുവരി അവസാനവാരം സർക്കാരുമായി ചേർന്ന് ഫിക്കി ഊർജ്ജസംരക്ഷണം, ആൾട്ടർനേറ്റ് എനർജി എന്നിവയെക്കുറിച്ച് ഒരു ശില്പശാല നടത്തി. മാർച്ച് മൂന്നിന് എംഎസ്എംഇയുമായി ബന്ധപ്പെട്ട സെമിനാർ സംഘടിപ്പിച്ചു. മാലദ്വീപുകളുമായി ചേർന്ന് കയറ്റുമതി-ഇറക്കുമതി ഡീലുകളെപറ്റിയുളള ചർച്ചകളും സജീവമാണ്. ഇങ്ങനെ വ്യവസായത്തിന്റെ നട്ടെല്ലായി നിന്നുകൊണ്ടുളള പ്രവർത്തനങ്ങളാണ് ഫിക്കി കേരള നടത്തുന്നത്.
ഫണ്ടിംഗ് സംവിധാനമില്ല
ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഫിക്കിക്ക് റോളൊന്നുമില്ല. ബി2ബി കോണ്ടാക്ടുകൾ സൃഷ്ടിക്കാൻ മാത്രമാണ് ഫിക്കി പ്രവർത്തിക്കുന്നത്.ഉദാഹരണത്തിന് നിങ്ങൾ ഒരു സ്റ്റാർട്ടപ്പോ കമ്പനിയോ ആരംഭിച്ചാൽ സമാനമായ മറ്റൊരു ബിസിനസുമായി നിങ്ങളെ ബന്ധിപ്പിക്കാനുളള കാര്യങ്ങൾ ഫിക്കിക്ക് ചെയ്യാനാകും. ഫിനാൻസിലേക്ക് കടക്കുന്നതിന് വലിയ കടമ്പകളുണ്ട്. അതൊഴികെ ബിസിനസ് വളർത്തുന്നതിനോ വ്യാപിപ്പിക്കുന്നതിനോ വേണ്ട ബാക്കിയെല്ലാ സഹായവും ഫിക്കി ചെയ്യും. പുതിയ നിക്ഷേപകർ വന്നാൽ അവർക്ക് കേരളത്തിൽ ബിസിനസ് പ്രൊമോട്ട് ചെയ്യാൻ ആവശ്യമായ ഗ്രൗണ്ട് വർക്കാണ് ഫിക്കി കേരള ചെയ്യുക.
സംരംഭകരുടെ സഹായി
സംരംഭത്വവികസനത്തിനായി സ്‌കൂൾ കോളേജ് തലങ്ങളിലെ പ്രവർത്തനങ്ങളിൽ തത്ക്കാലം ഫിക്കിക്ക് റോളില്ല. നിലവിലുളള സംരംഭങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം തേടാനുളള പ്രവർത്തനങ്ങളാണ് ഫിക്കിയെ സംബന്ധിച്ച് പ്രധാനം.
ആരോഗ്യ മേഖലയിലെ മെഡിക്കൽ ഉപകരണ നിർമ്മാണം തുടങ്ങി മികച്ച പ്രൊജക്ടുകളെല്ലാം ഇതരസംസ്ഥാനത്തെ കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. ഞാൻ ഫിക്കി കേരളയുടെ ചുമതല ഏറ്റെടുത്ത ശേഷം ഈ രംഗത്തെ അവസരങ്ങൾ കേരളത്തിന് ഉപയോഗപ്രദമായ രീതിയിൽ കൊണ്ടുവരാനുളള ശ്രമം നടത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയവുമൊക്കെയായി നല്ല ബന്ധം സൂക്ഷിക്കുന്നു. അത്തരത്തിലുളള ചർച്ചകളും പുരോഗമിക്കുന്നു. മെഡിക്കൽ ഉപകരണനിർമ്മാണമൊക്കെ മികച്ച രീതിയിൽ കേരളത്തിൽ ചെയ്യാനാകും.
കൊവിഡ് സമയത്ത് മെഡിക്കൽ ഡിവൈസ് നിർമ്മാണം കേരളത്തിൽ നടത്തിയിരുന്നു. കേരള സർക്കാരിന്റെ ലൈഫ് സയൻസ് പാർക്ക് ഉണ്ട്. എന്നാൽ അവിടെ നല്ല നിക്ഷേപകരെ കൊണ്ടുവരാനായിട്ടില്ല. ഇതൊക്കെ മുന്നിൽ കണ്ടാണ് ഫിക്കി കേരള ഒരു ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിക്കാൻ പദ്ധതിയിടുന്നത്. ഈ വർഷം അതുണ്ടാകും. മാത്രമല്ല കേരളത്തിലെ പ്രമുഖ ആശുപത്രികളെ മറ്റൊരു തലത്തിലേക്ക് ഉയർത്താനും ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്തുപകരുവാനുമുളള പദ്ധതികൾ ഈ കോൺക്ലേവിലൂടെ ഉരുത്തിരിയും.
ഇത്തവണ കേരളത്തിലെ എല്ലാ എമർജിംഗ് സെക്ടറുകളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ കുറച്ചുകൂടി വിപുലമായി അവാർഡ് ചടങ്ങ് സംഘടിപ്പിക്കും.
സൗത്ത് ഇന്ത്യ ടൂറിസം കോൺക്ലേവ് എന്നൊരു പരിപാടിയും ഈ വർഷം ഫിക്കി കേരള സംഘടിപ്പിക്കുന്നുണ്ട്. ദക്ഷിണേന്ത്യയെ ടൂറിസം ഡെസ്റ്റിനേഷനായി ബ്രാൻഡ് ചെയ്യുന്ന രീതിയിലാണ് ഇത് പ്ലാൻ ചെയ്യുന്നത്.
കേരളത്തിൽ ഒരു ഫിനാൻസ് കോൺക്ലേവും പദ്ധതിയിടുന്നുണ്ട്. പ്രധാന ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പങ്കെടുക്കുന്ന രീതിയിൽ ഗൾഫിനെ ഫോക്കസ് ചെയ്ത് നിരവധി പദ്ധതികളുണ്ട്. ഇന്ത്യയും യുഎഇയും കോംപ്രിഹെൻസീവ് എക്കണോമിക് പാർട്‌നർഷിപ്പ് എഗ്രിമെന്റ് (CEPA) വന്നതിനുശേഷം, കേരളത്തിൽ മൂന്ന് പരിപാടികൾ നടത്തി. ഈ കരാറിന്റെ ഫലമായി ഇന്ത്യയിൽ നിന്നങ്ങോട്ടും തിരിച്ചിങ്ങോട്ടും ഡ്യൂട്ടി ഫ്രീയായി ചില സാധനങ്ങൾ കൊണ്ടുപോകാനുംവരാനും കഴിയും.അതുപോലെ ഫുഡ് പ്രൊസസിംഗ് കേരളത്തിലെ മികച്ച മേഖലകളിലൊന്നാണ്. അങ്ങനെയുളള കമ്പനികളെ പ്രൊമോട്ട് ചെയ്യാനുളള കാര്യങ്ങളും ചെയ്യാനും പദ്ധതിയുണ്ട്. സർക്കാരിന്റെ കൂടി സഹായത്തോടെ മികച്ച ഫുഡ്‌പ്രൊസസിംഗ് സ്റ്റാർട്ടപ്പുകളെയോ കമ്പനികളെയോ തിരഞ്ഞെടുത്ത ശേഷം ഒരു വർഷത്തേക്ക് അവർക്ക് മികച്ച പിന്തുണ നൽകുന്ന രീതിയിലാണ് പദ്ധതി.
പിന്നെ വിദ്യാഭ്യാസമേഖലയിലും ഫിക്കി കേരള ഈ വർഷം ഫോക്കസ് ചെയ്യും. ഈ മാസം തന്നെ ആസ്‌ട്രേലിയൻ ഡെലിഗേഷനും വിദേശ സർവ്വകലാശാലകളും ഡൽഹി ആസ്ഥാനത്ത് വരുന്നുണ്ട്. അവരുമായി കേരളത്തിലെ സ്ഥാപനങ്ങളെ കണക്ട് ചെയ്യാനുളള പ്രവർത്തനം ഫിക്കി നടത്തും.
മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളുമായി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുളള പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരുന്നു. അതുപോലെ യുകെയുമായി സ്വതന്ത്രവ്യാപാരകരാറിന് കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്. അത് മുന്നിൽ കണ്ടു യുകെയുമായി ബന്ധപ്പെട്ടുളള വ്യാപാരങ്ങളിലും ഫിക്കി കേരള ഫോക്കസ് ചെയ്യുന്നുണ്ട്.
കൊവിഡ് സമയത്ത് മെഡിക്കൽ ഡിവൈസ് നിർമ്മാണം കേരളത്തിൽ നടത്തിയിരുന്നു. കേരള സർക്കാരിന്റെ ലൈഫ് സയൻസ് പാർക്ക് ഉണ്ട്. എന്നാൽ അവിടെ നല്ല നിക്ഷേപകരെ കൊണ്ടുവരാനായിട്ടില്ല. ഇതൊക്കെ മുന്നിൽ കണ്ടാണ് ഫിക്കി കേരള ഒരു ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിക്കാൻ പദ്ധതിയിടുന്നത്. ഈ വർഷം അതുണ്ടാകും. മാത്രമല്ല കേരളത്തിലെ പ്രമുഖ ആശുപത്രികളെ മറ്റൊരു തലത്തിലേക്ക് ഉയർത്താനും ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്തുപകരുവാനുമുളള പദ്ധതികൾ ഈ കോൺക്ലേവിലൂടെ ഉരുത്തിരിയും.
Post your comments