രണ്ടുവർഷം മുമ്പാണ് ഡയറി ഉത്പന്നങ്ങൾക്കൊപ്പം മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങളും ഐഡിആർ ഫുഡ് പ്രൊഡ്ക്ട്‌സ് എന്ന ബ്രാൻഡ് നെയിമിൽ ഇറക്കിത്തുടങ്ങിയത്. ആദ്യകാലത്ത് സാധാരണപോലെ പൊടിച്ച ഗോതമ്പാണ് ഐഡിആർ ഫുഡ് പ്രൊഡ്ക്ട്‌സ് ചപ്പാത്തിയും പൂരിയും മറ്റും നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത്. നിലവിൽ സിഎഫ്‌കെ എന്ന പുതിയൊരു ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. ഇന്ദിര ഡെയറി ഉടമ രഞ്ജിത് കുമാർ പഞ്ചാബിൽ പോയി പഠിച്ചെടുത്ത സങ്കേതമാണത്. അതിലേക്കെത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. രഞ്ജിത് കുമാർ തന്റെ കാന്റീനിൽ ജീവനക്കാർക്കും മറ്റും സൗജന്യമായാണ് ഭക്ഷണം നൽകുന്നത്. പാലം പണിക്കായി വന്ന ഒരു ഇതരസംസ്ഥാന തൊഴിലാളി ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. അയാളാണ് മില്ലിൽ ഗോതമ്പ് പൊടിക്കുമ്പോൾ മാവ് നന്നായി ചൂടാകുന്നതുകൊണ്ട് രുചി കുറയുമെന്നും തങ്ങളുടെ നാട്ടിലൊക്കെ കല്ല് ഉപയോഗിച്ചുളള യന്ത്രത്തിൽ ഗോതമ്പ് പൊടിക്കുന്നതുകൊണ്ട് ചപ്പാത്തിയും മറ്റും മൃദുവും കൂടുതൽ രുചികരവും ആയിരിക്കുമെന്നും പറഞ്ഞത്. അങ്ങനെ രഞ്ജിത് കുമാർ പഞ്ചാബിൽ പോയി ആ യന്ത്രം കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയശേഷം അത് വാങ്ങി. അതോടൊപ്പം അവിടെ നിന്ന് ഉന്നത ഗുണനിലവാരമുളള ഗോതമ്പും തന്റെ കമ്പനിയിൽ എത്തിക്കുന്നു. അത്തരത്തിൽ സിഎഫ്‌കെ സങ്കേതത്തിൽ പൊടിച്ചെടുത്ത മാവാണ് ചപ്പാത്തിക്ക് ഉപയോഗിക്കുന്നത്. ഗോതമ്പിന്റെ തവിട് നഷ്ടപ്പെടാതെ, ഗുണം ഒട്ടും നഷ്ടപ്പെടാതെയാണ് മാവ് തയ്യാറാക്കുന്നത്. അതുപോലെ താപനിയന്ത്രണസംവിധാനം ഉപയോഗിച്ചാണ് മാവ് കുഴയ്ക്കുന്നതും. അതുപോലെ പായ്ക്കറ്റിൽ അല്പം പോലും ആവി തങ്ങിനില്ക്കാതിരിക്കാൻ പായ്ക്കിംഗിന് മുമ്പ് പ്രത്യേക കൺവേയറിലൂടെ കടത്തിവിട്ട് തണുപ്പിക്കുന്നു. അത്തരത്തിൽ നൂറ് ശതമാനം പെർഫെക്ട് ആയ ഹാഫ് കുക്ക്ഡ് ചപ്പാത്തിയും പൂരിയും വിപണിയിലെത്തിക്കുന്നു.
അതുപോലെ ഇഡ്ഡലി-ദോശമാവിലും പെർഫെക്ഷനും ഗുണനിലവാരത്തിനുമാണ് മുൻഗണന നൽകുന്നത്. സാധാരണ വില്പനക്കാർ ഇഡ്ഡലി-ദോശമാവ് ആളുകൾ അരച്ച് പുളിപ്പിച്ച് പായ്ക്കറ്റിലാക്കി വിൽക്കുകയാണ്. എന്നാൽ രഞ്ജിത്കുമാർ നൽകുന്നത് റെഡി ടു കുക്ക് മാവല്ല. വീടുകളിലെന്ന പോലെ അഴിയും ഉഴുന്നും അരച്ച മാവ് ആവശ്യത്തിനുമാത്രം എടുത്ത് മിക്‌സ്‌ചെയ്ത് വച്ച് ഇത്ര സമയം കഴിഞ്ഞ് ഉപയോഗിക്കാനാവുന്ന മാവാണ്. അതിനായി അരിയും ഉഴുന്നും അരയ്ക്കാൻ ഒരു ഡിഗ്രി ഊഷ്മാവിലുളള പ്രോസസഡ് വാട്ടറാണ് ഉപയോഗിക്കുന്നത്. അരച്ചെടുത്ത അരിയും ഉഴുന്നും പ്രത്യേക ചില്ലിംഗ് സിസ്റ്റത്തിലൂടെയാണ് ബ്ലെൻഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പുളിക്കാത്ത മാവാണ് ഹൈജീനിക് പായ്ക്കിംഗിലൂടെ ഉപഭോക്താക്കളുടെ കയ്യിലെത്തിക്കുന്നത്. നൂറുശതമാനം പെർഫെക്ഷൻ എന്ന രീതിയിലാണ് ഇത്തരത്തിലൊരു ഉത്പന്നം ഇറക്കിയത്. കലക്കി നിശ്ചിതസമയം വച്ചശേഷമാണ് ഈ മാവ് ഇഡ്ഡലിക്കായാലും ദോശക്കായാലും ഉപയോഗിക്കേണ്ടത്.
അതുപോലെ മിൽക്ക് ബ്രെഡ്, റോൾ ബൺ, സ്വീറ്റ് ബൺ, ദിൽക്കുഷ് എന്നിവയും ഐഡിആർ പ്രൊഡക്ട് ഇറക്കുന്നുണ്ട്.
Post your comments