Global block

bissplus@gmail.com

Global Menu

ലാഭമല്ല, ഉപഭോക്താവിന്റെ സംതൃപ്തിയാണ് മുഖ്യം ആങ്കർ ബൈ പാനസോണിക്

ആങ്കർ ബൈ പാനസോണിക് ഉപഭോക്താവിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ബ്രാൻഡാണ്.  'ഉപഭോക്താവിനുള്ള മികച്ച സേവനം പൊതുജന നന്മയ്ക്കായുളളതാണ്, ഇതാണ് എന്റർപ്രൈസസിന്റെ യഥാർത്ഥ ലക്ഷ്യം, വിൽപ്പനയ്ക്ക് മുമ്പുള്ള സഹായത്തേക്കാൾ പ്രധാനമാണ് വിൽപ്പനാനന്തര സേവനം.അത്തരം സേവനത്തിലൂടെ മാത്രമേ സ്ഥിരം ഉപഭോക്താക്കളെ ലഭിക്കൂ'-എന്ന കമ്പനിയുടെ തത്വശാസ്ത്രം പാനസോണിക് കസ്റ്റമർ സർവീസ് ടീം 100% പാലിക്കുന്നു. അത്തരത്തിൽ നൂറുശതമാനം ഉപഭോക്തൃസൗഹൃദപരമായാണ് സർവ്വീസ് ടീം പ്രവർത്തിക്കുന്നത്.  ലോകോത്തര നിലവാരമുള്ള ഉത്പന്നങ്ങൾക്കൊപ്പം മികച്ച ഉപഭോക്തൃ സേവനവും നൽകാൻ ആങ്കർ ബൈ പാനസോണിക് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.
പ്രളയസമയത്ത് ആങ്കർ ബൈ പാനസോണിക്കിന്റെ കസ്റ്റമർ സർവീസ് ടീം കേരള ജനതയ്ക്കായി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കേരളത്തിൽ ദുരിതം വിതച്ച മഹാപ്രളയകാലത്ത് ആങ്കർ ബൈ പാനസോണിക് സർവീസ് ടീം 'കെയർ ഫോർ കേരള' എന്ന ക്യാമ്പയിൻ ആരംഭിക്കുകയും അതുപ്രകാരം ഏത് ബ്രാൻഡിന്റെയാണെന്നൊന്നും നോക്കാതെ പ്രളയത്തിൽ കേടുവന്ന വൈദ്യുതസ്വിച്ചുകളും എംസിബികളും സൗജന്യമായി മാറ്റിസ്ഥാപിച്ചു നൽകുകയും ചെയ്തു. അടിയന്തരഘട്ടത്തിൽ നിസ്വാർത്ഥസേവനം എന്ന തത്വം മുൻനിർത്തിയാണ് ആങ്കർ ബൈ പാനസോണിക്ക് ഇക്കാലത്ത് പ്രവർത്തിച്ചത്.
കേരള സർവീസ് ടീം  മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 10 രൂപയുടെ സ്വിച്ചിന് പോലും മികച്ച ഹോം സർവീസ് നൽകുന്നു. രാജേഷ് കെ (സംസ്ഥാന മേധാവി-സർവീസ് വിഭാഗം-കേരളം) യുമായുള്ള  ചർച്ചയിൽ, ആങ്കർ ബൈ പാനസോണിക് ഒരിക്കലും ലാഭത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത ഒരു ബ്രാൻഡായതിനാൽ, ഞങ്ങൾ എല്ലായ്‌പ്പോഴും ഉപഭോക്താവിന്റെ സംതൃപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മുഴുവൻ സർവ്വീസ് ടീമും  ഉപഭോക്താക്കളെ പരിപാലിക്കുന്നതിൽ ബദ്ധശ്രദ്ധരാണെന്നുമുളള സന്ദേശമാണ് നൽകിയത്. പാനസോണിക് കസ്റ്റമർ സർവ്വീസ് ടീം എല്ലായ്‌പ്പോഴും ഉപഭോക്താവിന്റെയും ചാനൽ പങ്കാളികളുടെയും ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ പ്രതിജ്ഞാബദ്ധരാണ്.   'ആദ്യം കസ്റ്റമർ' എന്ന വിശാലമായ സമീപനമുളള രാകേഷ് ഗുപ്ത,കുമാർ ചന്ദൻ എന്നിരുടെ ചടുലവും  ദീർഘവീക്ഷണമുള്ളതുമായ നേതൃത്വത്തിനു കീഴിൽ ആങ്കർ ബൈ പാനസോണിക് കസ്റ്റമർ സർവ്വീസ് ടീം ആ ഉത്തരവാദിത്തം മികച്ച രീതിയിൽ നിറവേറ്റുന്നു.

 

 

Post your comments