Global block

bissplus@gmail.com

Global Menu

"വിദ്യ വെറും അഭ്യാസമാണോ" - സുരേന്ദ്രൻ ചുനക്കര

നിഘണ്ടുവിൽ ഒന്നു നോക്കുക. വിജ്ഞാന വികസനത്തിന്റെ ചിട്ടയായ പരിശീലനമാണ് വിദ്യാഭ്യാസമെന്ന നിർവ്വചനം കാണാം. എന്നാൽ മഹാത്മാഗാന്ധി മറ്റൊരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്-ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ഉത്കൃഷ്ട ഗുണവിശേഷങ്ങൾ പുറത്തുകൊണ്ടുവരാനും സമഗ്രവികസനത്തിനുളള ഉപാധിയാണ് വിദ്യാഭ്യാസം എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പക്ഷേ, മെക്കാളെ പ്രഭുവിന്റെ പ്രേതം ബാധിച്ച നാം കൊളോണിയൽ ബുദ്ധിക്ക് അടിപ്പെട്ട് വിദ്യ അഭ്യസിച്ചുകൊണ്ടേയിരിക്കുന്നു. ഇത് വിദ്യയാണോ അതോ അഭ്യാസമാണോ?
സ്‌കൂളുകളിലും കോളേജിലുമൊക്കെ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങൾ കൊണ്ടുപിടിച്ചു നടക്കുകയാണല്ലോ? പക്ഷേ വിദ്യാഭ്യാസം കൊണ്ട് കേവല മനുഷ്യനെ ഉദാത്തമനുഷ്യനായി വാർത്തെടുക്കാനുളള വജ്‌റദാർഢ്യവും ശില്പഭംഗിയുമുളള കരുക്കൾ ആരും നിർമ്മിക്കുന്നില്ല. വ്യക്തിഗതവും രാഷ്ട്രീയപരവുമായ താല്പര്യങ്ങളുടെ മൂശയിൽ വാർത്തെടുക്കുന്ന വിദ്യാഭ്യാസ പരിഷക്കാരങ്ങൾ ഒരു ജനതയുടെ ഭാഗധേയത്തെ എങ്ങനെ ബാധിക്കുമെന്ന് ഈ അക്കാദമിക്-രാഷ്ട്രീയ പണ്ഡിതന്മാർ പരിഗണിക്കുന്നില്ല. വ്യക്തിയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും വിശിഷ്ടമുദ്രയായി വിദ്യാഭ്യാസം എന്ന വിജ്ഞാനവികസനം മാറേണ്ടതുണ്ട്. അത് സംസാകരത്തിന്റെയും വികസനത്തിന്റെയും മാനവികതയുടെയും സമഷ്ടിബോധത്തിന്റെയും പ്രതീകമായി പരിവർത്തനം ചെയ്യപ്പെടേണ്ടതുണ്ട്.
കുട്ടികളാണ് ഒരു രാജ്യത്തിന്റെ ഭാവിഭാഗധേയം നിർണയിക്കുന്നത് എന്ന് പ്രസംഗവേദികളിലൊക്കെ മുഴങ്ങി കേൾക്കുന്നുണ്ട്. പക്ഷേ, ഭാവി പൗരനിർമ്മാണ പ്രക്രിയയ്ക്കാവശ്യമായ വളവും വെളളവും പ്രകാശവും ഈ കൂഞ്ഞുഞ്ഞകൾക്ക് നൽകുന്നുണ്ടോ?
ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന ദേശീയോദ്ഗ്രഥന മുദ്രാവാക്യം സാർത്ഥമാകണമെങ്കിൽ വിഭാഗീയതകളും അസമത്വങ്ങളും ഇല്ലാതാകുകയും ബഹുസ്വരതയുടെ സൗന്ദര്യത്തെ വിളംബരം ചെയ്യുകയും വേണം. അതിനായുളള നയരൂപീകരണത്തിൽ സുപ്രധാനമാണ് ചെറുപ്പം മുതലേ വിദ്യാർത്ഥികളെ തട്ടുകളായി തിരിക്കുന്ന വിഭിന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾ അവസാനിപ്പിക്കുക എന്നത്.
സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ,ഐസിഎസ്ഇ, ഇന്റർനാഷണൽ സിലബസ് തുടങ്ങി വിഭിന്ന സമ്പ്രദായത്തിൽ പഠിച്ചുവരുന്ന കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി പൊതുപരീക്ഷയിൽ മത്സരിക്കുമ്പോൾ ഗുണമേന്മയുളള ശിക്ഷണം ലഭിച്ചവർ മുൻനിരയിൽ വരിക സ്വാഭാവികം. നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിൽ പഠിച്ചവർ പരാജയപ്പെടുമ്പോൾ അത് അനീതിയും അസമത്വുമായി നാം കാണുന്നില്ല.
സമ്പന്ന വിഭാഗത്തിനു വീണ്ടും വീണ്ടും പ്രൊഫഷണൽ കോഴ്‌സുകൾക്ക് അഡ്മിഷൻ, അവർക്ക് തന്നെ ഉയർന്ന തൊഴിലിലൂടെ അധികാരത്തിന്റെ തുടർച്ച എന്നിവയുടെ ഗുട്ടൻസ് ഇത്രയും ളളിതമാണ്. ഇതിന് അവസരമൊരുക്കാൻ എൻട്രൻസ് പരീക്ഷ എന്ന മായാവിദ്യയും ഉണ്ട്. ഈ അസമത്വത്തിനുളള പരിഹാരം പ്ലസ് ടു വരെയുളള ഇന്ത്യയിലെ സിലബസ് ഏകീകരിക്കുക എന്നുളളതാണ്. പ്രാദേശികഭാഷ, പ്രാദേഷിക സംസ്‌കാരം എന്നീ രണ്ടുപേപ്പറുകൾ മാത്രം ഓരോ സംസ്ഥാനത്തിനും നിശ്ചയിക്കാം. മറ്റുളളവ ഇന്ത്യ മുഴുവനും ഒരേ പോലെ ആയിരിക്കണം. ഇ്പപോൾ തുടങ്ങിയാൽ പത്തുവർഷത്തിനുളളിൽ ഇതിന്റെ ഗുണഫലങ്ങൾ കണ്ടു തുടങ്ങും.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഇതു പ്രശ്‌നമാവില്ലേ എന്ന മു്ട്ടാത്തർക്കം ഉന്നയിച്ചേക്കാം. അത്തരം കുട്ടികൾക്ക് നാലാം ക്ലാസു മുതൽ തന്നെ പ്രത്യേക പരിശീലനം കൊടുത്ത് മറ്റുളളവർക്കൊപ്പം എത്തിച്ച് അവരുടെ ആത്മാഭിമാനം ഉയർത്താം. തനിക്ക് കിട്ടിയ വിദ്യാഭ്യാസം ജാതി-മത-ദാരിദ്ര്യത്തിന്റെ പേരിലുളള ഭിക്ഷയായിരുന്നു എന്ന് കുട്ടികളിൽ അപകർഷതാബോധം ഉണ്ടാക്കാൻ പാടില്ല. അത് അവരുടെ ഉളളിലെ ജാതി-മത-സ്വത്വബോധം ആളിക്കത്തിക്കുകയേ ഉളളൂ.
ദുർബലർക്ക് കൈത്താണ്ടു കൊടുത്ത് പ്രബലർക്കൊപ്പം മത്സരക്ഷമതയുളളവരാക്കുകയാണ് വേണ്ടത്. അറിവുകളുടെ പാറ്റേൺ മാറുമ്പോൾ സംസ്‌കാരവും സാമൂഹികാവബോധവും മെച്ചപ്പെടും. തന്റെ നേട്ടങ്ങളുടെ മാനദണ്ഡം കഴിവുകൾ മാത്രമാണെന്നു മനസ്സിലാക്കുമ്പോൾ ആത്മാഭിമാനം ഉണരുകയും അലസത വെടിഞ്ഞ് നൈപുണ്യം നേടുകയും ചെയ്യും.
വിദ്യാഭ്യാസ പരിഷ്‌ക്കരണം എൽ.കെ.ജി മുതൽ തുടങ്ങണം. എൽ.കെ.ജി പ്രവേശന പരീക്ഷ ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണം. സ്‌കൂൾ അധികൃതരെ ശിക്ഷിക്കാൻ വകുപ്പുണ്ടാവണം. എൽ.കെ.ജി, യുകെജി തരംതിരിവില്ലാതെ പ്ലേസ് സ്‌കൂളുകൾ എന്ന ബാലവാടികൾ മാത്രമേ പാടുളളു. അവിടെ എല്ലാകുട്ടികൾക്കും പ്രവേശനം സൗജന്യമായിരിക്കണം. കളികൾ, കഥകൾ,പാട്ടുകൾ,പടങ്ങൾ എന്നിവയല്ലാതെ ഒരു പഠനവും ഇവിടെ വേണ്ട. സ്‌കൂളിലേക്കുളള മുന്നൊരുക്കം മാത്രമാകണം ബാലവാടികൾ. ഇതിനായി ബാലവാടി ടീച്ചർമാർക്ക് പ്രത്യേക പരിശീലനം നൽകണം.
ഒന്നു മുതൽ പന്ത്രണ്ടു വരെ ഇന്ത്യ മുഴുവൻ ഏകീകൃത സിലബസ് കൊണ്ടുവരുമ്പോൾ ത്രിഭാഷാ പദ്ധതി ഉൾപ്പെടുത്തണം. എന്നാൽ പഴയ സിലബസിലെപ്പോലെ അനാവശ്യവ്യാകരണത്താൽ ഭാഷാപഠനത്തെ വിരസമാകരുത്. പ്രായോഗിക ഭാഷാപരിജ്ഞാനം, എഴുതാനും വായിക്കാനും സംസാരിക്കാനുമുളള കഴിവ് എന്നിവയാണ് ലക്ഷ്യമിടേണ്ടത്. പ്രാദേശിക-ദേശീയ-അന്തർദ്ദേശീയ സാഹിത്യരൂപങ്ങളുടെ പരിചയം കൂടി ലക്ഷ്യമിട്ടാവണം ഭാഷാ സിലബസ്.
ഉഷ്ണമേഖലാ ജലപ്രവാഹവും സാവന്ന പുൽപ്രദേശവുമൊക്കെ കുത്തിനിറയ്ക്കുന്ന പൊതുവിജ്ഞാനശാസ്ത്രം ആ മേഖലയിൽ താത്പര്യമുളളവർ പഠിക്കട്ടെ. പ്രായോഗികജീവിതപരിജ്ഞാനം പകരുന്ന പാഠങ്ങൾക്കായിരിക്കണം 10-ാം ക്ലാസ് വരെ പ്രാമുഖ്യം നൽകേണ്ടത്.
ഹൗസ്‌കീപ്പിംഗ്, പരിസ്ഥിതിസംരക്ഷണം, മാലിന്യസംസ്‌കരണം, ആരോഗ്യപരിപാലനം, അടിസ്ഥാനപ്രായോഗിക ഗണിതം,പൗരനിയമങ്ങൾ,ഗതാഗതനിയമങ്ങൾ ഓഫീസ് നടപടിക്രമങ്ങൾ,വിവരാവകാശ-സേവനാവകാശ-സൈബർ നിയമങ്ങൾ, പ്രാദേശിക-ദേശീയ സംസ്‌കാരവും ചരിത്രവും, മതദർശനങ്ങൾ, വിവിധ വാഹനങ്ങളുടെയും വീ്ട്ടുപകരണങ്ങളുടെയും അടിസ്ഥാനതത്വങ്ങൾ തുടങ്ങി നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്നവയും ഉപരിപഠനത്തിന് അടിത്തറയിടുന്നവയുമായ പാഠങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തേണ്ടത്.
വിദ്യാഭ്യാസ രേഖകളിൽ നിന്ന് ജാതി-മതവിവരങ്ങൾ ഒഴിവാക്കണം. ഒന്നാം ക്ലാസുമുതൽ മതേതര-ജാതിരഹിത സമൂഹത്തിന്റെ പാഠങ്ങൾ പഠിക്കാൻ കുട്ടികൾക്കായില്ലെങ്കിൽ എങ്ങനെയാണ് സമത്വാധിഷ്ഠിതമായ ഒരു ലോകം ഉണ്ടാവുക. പത്താം ക്ലാസ് കഴിയുന്നതോടെ ജാതിമതസ്വത്വങ്ങൾ മറക്കുന്ന ഒരു മതേതര പൗരനായി മാറാൻ കുട്ടികൾക്ക് അവസരം നൽകിയില്ലെങ്കിൽ മതാധിപത്യവും ജാതിവ്യവസ്ഥയും അനുദിനം ശക്തിപ്പെട്ടു കൊണ്ടിരിക്കും.
വീട്ടില് മതാചാരപ്രകാരമുളള ആരാധനമുറകൾ അവർ സ്വീകരിച്ചു കൊളളട്ടെ. ദൈവത്തെ അറിയാനുളള വിവിധ മാർഗ്ഗങ്ങളിൽ ഒന്നു മാത്രമാണ് മതമെന്നും മനുഷ്യർ എന്ന നിലയിൽ പോരർ എന്ന നിലയിലും എല്ലാവരും സമന്മാരാണെന്നും കുട്ടികൾ മനസ്സിലാക്കട്ടെ.
സംസ്‌കാരത്തിന്റെ വേരുകൾ ഉളള മാതൃഭാഷയിൽ നിന്ന് കുട്ടികളെ അകറ്റരുത്. എന്നാൽ ലോകഭാഷയായ ഇംഗ്ലീഷിനെ ഉപേക്ഷിക്കാനും പാടില്ല. സയൻസ്, ഗണിതം എന്നിവ ഇംഗ്ലീഷിലും മറ്റ് വിഷയങ്ങൾ പ്രാദേശികഭാഷയിലും പഠിക്കാൻ കഴിഞ്ഞാൽ രണ്ടുഭാഷയിലും പ്രാവീണ്യം സിദ്ധിക്കും. പത്താം ക്ലാസ് കഴിയുമ്പോൾ മാതൃഭാഷയും ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാൻ ഉളള ശേഷി സിദ്ധിക്കണം. എഴുതുക, വായിക്കുക, ഒഴുക്കോടെ സംസാരിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുളള പ്രായോഗികഭാഷാ പഠനമാണ് വേണ്ടത്.
പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിയുടെ അഭിരുചി നിർണയിച്ച് അതിനനുസരിച്ച് കോഴ്‌സിലേക്ക് 11-ാം ക്ലാസിൽ പ്രവേശനം നൽകാം. ശാസ്ത്രം,ഭാഷ,സാമൂഹ്യശാസ്ത്രം,ഗണിതം എന്നീ വിഷയങ്ങളിലെ പ്രകടനം, അധ്യാകരുടെ നിരീക്ഷണഡയറി എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം 11-ാം ക്ലാസിലെ വിഷയം തിരഞ്ഞെടുക്കേണ്ടത്. കുട്ടികളുടെ അഭിരുചി പുനഃപ്രസിദ്ധീകരിക്കുന്നതിനു വേണ്ടി 12-ാം ക്ലാസിനു ശേഷം ഒരു അഭിരുചി പരീക്ഷ നടത്താം. പക്ഷേ അത് മെഡിസിൻ-എൻജിനീയറിംഗ് ദ്വന്ദ്വത്തിനു മാത്രമാകരുത്.
മൂന്നുതവണയിൽ അധികം 12-ാം ക്ലാസിൽ പരാജയപ്പെടുന്നവർക്ക് ബിരുദ പ്രവേശനം നൽകരുത്. അവർക്ക് പഠിക്കാൻ സ്‌പെഷ്യൽ കോഴ്‌സുകൾക്ക് ഉണ്ടാകണം. എൻട്രൻസ് പരിശീലനകേന്ദ്രങ്ങൾ നിരോധിക്കണം. ഈ കറക്കിക്കുത്തുപരിപാടിയെ നിരുത്സാഹപ്പെടുത്താതെ എൻട്രൻസ്മാനിയയുടെ പിടിയിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാൻ കഴിയില്ല. കച്ചവട ഉത്പന്നമാക്കി വിദ്യാഭ്യാസത്തെ മാറ്റുകയും വിവിധ ഗ്രേഡിലുളള പൗരന്മാരെ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ഏർപ്പാട് അവസാനിപ്പിച്ചേ തീരൂ.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മോഡറേഷൻ നൽകി അവരുടെ ഭാവി നശിപ്പിക്കുകയല്ല വേണ്ടത്. അവർക്കു പ്രത്യേക പരിശീലനം നൽകാൻ അധ്യാപകരെ ശനി-ഞായർ ദിവസങ്ങളിൽ നിയോഗിക്കണം. അധ്യാപകർക്ക് ഇതിന് അലവൻസ് നൽകുകയും വേണം. ഇത്തരം വിദ്യാർത്ഥികൾക്ക് അഞ്ചാം ക്ലാസ് മുതൽ നവോദയ മാതൃകയിലുളള റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനം നൽകാം. പഠന-പിന്നാക്കാവസ്ഥയല്ലാതെ ജാതി-മത-സാമ്പത്തികമാനദണ്ഡങ്ങൾ ഇവിടെ പരിഗണിക്കരുത്. സാമൂഹ്യബോധവും മാനവികതയുമുളള പൗരന്മാരെ വാർത്തെടുക്കാനുളള കേന്ദ്രങ്ങൾ ആവണം ഈ വിദ്യാലയങ്ങൾ.
എല്ലാ ബിരുദ കോഴ്‌സുകളും 5 വർഷമാക്കണം. മെഡിസിനിലും മലയാളത്തിലും ബിരുദമെടുക്കുന്നവർക്ക്  േെര തൊഴിൽ സ്്റ്റാറ്റസ് ഉറപ്പുവരുത്തണം. ചില പ്രത്യേക വിഷയങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ഏർപ്പാടു നിർത്തിയാൽ തന്നെ മെഡിസിൻ-എൻജിനീയറിംഗ് മാനിയ ഒഴിവാക്കാം. നല്ല മനുഷ്യരെ സൃഷ്ടിക്കാൻ ഈയൊരു മാറ്റം അനിവാര്യമാണ്.
സർക്കാർ സ്ഥാപനങ്ങളിൽ പഠിച്ച് ജോലി നേടുന്നവർ 10 വർഷമെങ്കിലും സർക്കാരിനെ സേവിക്കണം. പ്രതേയ്ക സാഹചര്യങ്ങളിൽ വിദേശത്തു ജോലി സ്വീകരിക്കേണ്ടി വന്നാൽ പഠനത്തിന് പൊതു ഖജനാവിൽ നിന്നു ചെലവായ തുക നിലവിലുളള പലിശ സഹിതം തിരിച്ചടയ്‌ക്കേണ്ടതാണ്. മസ്തിഷ്‌കചോർച്ച ഒഴിവാക്കാൻ ഇതേ മാർഗ്ഗമുളളു.
ബിരുദത്തിന് 60% മാർക്കെങ്കിലും നേടിയവർക്ക് ബിരുദാനന്തരവിദ്യാഭ്യാസം നൽകാം. അതിനുശേഷം ഗവേഷണ വിഷയം തിരഞ്ഞെടുക്കുമ്പോൾ അത് മനുഷ്യനുപയോഗപ്രദമായ പുതുവിജ്ഞാനം സൃഷ്ടിക്കുമെന്നുറപ്പുവരുത്തണം. ജനോപകാരപ്രദമല്ലാത്ത പ്രബന്ധത്തിന് പിഎച്ച്ഡി നൽകാനോ അതിന്റെ പേരിൽ സ്ഥാനക്കയറ്റം നൽകാമോ പാടില്ല. ഒരു പ്രത്യേക വിഷയത്തിൽ സമഗ്രവും നൂതനവുമായ വിജ്ഞാനം വികസിപ്പിക്കുനവർക്ക് മാത്രമേ ഡോക്ടറേറ്റ് നൽകാവൂ. വിദേശരാജ്യങ്ങളിൽ ചെയ്ത ഗവേഷണത്തിന്റെ ഇന്ത്യൻ പതിപ്പുകൾക്ക് പരിഗണന കൊടുക്കാൻ പാടില്ല.
ഓരോ ജോലിക്കുമാവശ്യമായ പ്രത്യേക നൈപുണ്യം പരിശോധിക്കുന്നതായിരിക്കണം തൊഴിലിനുളള മത്സരപരീക്ഷ. അനാവശ്യ വിവരങ്ങൾ കാണാതെ പഠിച്ച് കറക്കിക്കുത്തുന്ന അശാസ്്ത്രീയ പരീക്ഷാ സമ്പ്രദായം അവസാനിപ്പിച്ചേ പറ്റൂ. മൂല്യനിർണയം വർഷാവസാന പരീക്ഷ മാത്രമാകരുത്. അത് നിരന്തരമായ പ്രക്രിയയാവണം. കുട്ടികളുടെ വിവിധ നൈപുണികൾ പരിഗണിച്ചും പരിശോധിച്ചുമാവണം ഗ്രേഡ് നൽകേണ്ടത്. മാസത്തിലൊരിക്കൽ മൂല്യനിർണയം നടത്തണം. ആഭ്യന്തര മൂല്യനിർണയത്തിൽ പിഴവും പക്ഷപാതവുമുണ്ടെന്ന് പരിശോധിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാം.
ആഴ്ചയിലൊരിക്കലുളള കലാ-കായികവേദികളുടെ കുട്ടികളുടെ അഭിരുചി കണ്ടെത്തി പ്രത്യേക പരിശീലനം നൽകുകയും മത്സരങ്ങൾക്ക് തയ്യാറെടുപ്പിക്കുകയും വേണം. ഇതിന്റെ ചെലവ് വിദ്യാലയങ്ങൾ വഹിക്കേണ്ടതാണ്. കലാകായിക മത്സരവേദികൾ പണക്കൊഴുപ്പിന്റെയും മദമാത്സര്യങ്ങളുടെയും ഇടമാകരുത്. ഈ രംഗത്ത് നിപുണരായ കുട്ടികൾക്ക് പ്ലസ്ടുവിന് ശേഷം ഉന്നത പരിശീലനത്തിനുളള അവസരം നൽകണം. പെൺകുട്ടികൾക്ക് വനിതാപരീശീലകരും ആൺകുട്ടികൾക്ക് പുരുഷപരീശീലകരും നിർബന്ധമാക്കണം.
അധ്യാപകപരിശീലനത്തിന് പ്രത്യേക പ്രൊഫഷണൽ സ്ഥാപനം തന്നെ വേണം. ഒരു വർഷത്തെ കഠിനപരീശിലനത്തിൽവിജയികളാകുന്നവരെ മാത്രമേ അധ്യാപകരായി സ്‌കൂളുകളിലും കോളേജുകളിലും നിയമിക്കാവൂ. ബി.എഡ് ഉണ്ടോ എന്നതല്ല പ്രശ്‌നം.
പ്ലസ് വരെയുളള വിദ്യാഭ്യാസം പരിപൂർണ്ണസൗജന്യമായിരിക്കണം. വിദ്യാഭ്യാസത്തിനായി പുതിയ സെസ് ഏർപ്പെടു്താം. ആഡംബരകാറുകൾ,രമ്യഹർമ്യങ്ങൾ,ആഡംബരവസ്തുക്കൾ,അലങ്കാരങ്ങൾ, വിലകൂടിയ വസ്ത്രങ്ങൾ,ഹോട്ടൽ പാർട്ടികൾ എന്നിവയ്ക്ക് അധികനികുതി ഏർപ്പെടുത്തി അതിൽ നിന്നുളള ഒരു ഭാഗം വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാം.
വിദ്യാഭ്യാസ-റവന്യൂ രംഗ്തതുണ്ടായ ഭരണപരിഷ്‌ക്കാരങ്ങൾ വിമോചനസമരത്തിനു പോലും വഴിമരുന്നിട്ട് എന്ന് അറിയാതെയല്ല ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. പക്ഷേ നമുക്ക് ആത്മവഞ്ചനയുടെ പരിതാപങ്ങളുമായി, ്പലപനീയമായ കെടുകാര്യസ്ഥതയുമായി അലസരായി എത്ര നാൾ മുന്നോട്ടുപോകാൻ കഴിയും? അഡ്‌ഹോകിസം എന്ന ഉമ്മാക്കി കൊണ്ട് മെക്കാളെ ഉണ്ടാക്കിയ ഈ അശാസ്ത്രീയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ശക്തനും ക്രാന്തദർശിയും നിഷ്പക്ഷനും സർവ്വോപരി ദേശസ്‌നേഹിയുമായ ഒരു ഭരണാധികാരിക്ക് മിഷ്പ്രയാസംനടപ്പിലാക്കാവുന്ന കാര്യങ്ങളേ ഉളളൂ. പക്ഷേ, പൂച്ചയ്ക്കാരു മണികെട്ടും?

 

Post your comments