Global block

bissplus@gmail.com

Global Menu

എസ് ബി ഐ അക്കൗണ്ടുകളിൽ പുതുവത്സരത്തിൽ വരുന്ന മാറ്റങ്ങൾ .6 തരം അക്കൗണ്ടുകൾ

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുന്നവര്‍ പ്രധാനമായും നോക്കുന്നത് ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലന്‍സിനെയാണ്. ഓരോ ബ്രാഞ്ച് അനുസരിച്ചും വ്യത്യസ്ത തുകയാണ് മിനിമം ബാലന്‍സായി ആവശ്യമുള്ളത്. മെട്രോ നഗരങ്ങളില്‍, സെമി അര്‍ബന്‍ മേഖലകളില്‍, ഗ്രാമീണ മേഖലകളിലെ ബ്രാഞ്ചുകളില്‍ എന്നിങ്ങനെ വ്യത്യസ്ത തുക ആവറേജ് മിനിമം ബാലന്‍സായി ആവശ്യമുള്ളത്. ഇത് സാധാരണക്കാർക്ക് വലിയ പ്രയാസമാണ്ഉണ്ടാക്കുന്നത്. ഇതിനാൽ തന്നെ മിനിമം ബാലൻസ് ഇല്ലാത്ത സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടുകളാണ് മിക്കവരും തിരയുന്നത്.

 

1. ബേസിക് സേവിംഗ്‌സ് അക്കൗണ്ട്

പിഎം ജന്‍ ധന്‍ യോജനയുടെ ഭാഗമായി ആരംഭിക്കുന്ന അക്കൗണ്ടുകളാണ് ബേസിക് സേവിംഗ്‌സ് അക്കൗണ്ട്. സമൂഹത്തിലെ പാവപ്പെട്ട ജന വിഭാഗങ്ങള്‍ക്കും സമ്പാദ്യശീലം ഉറപ്പാക്കാനാണ് ബേസിക് സേവിംഗ്‌സ് അക്കൗണ്ട് ശ്രമിക്കുന്നത. അക്കൗണ്ട് ബാലന്‍സുമായി ബന്ധപ്പെട്ട് ചുരുങ്ങിയതോ പരമാവധി പരിധിയോ ഇല്ല. ഡെപ്പോസിറ്റ് ലോക്കര്‍ സൗകര്യവും ലഭിക്കും. 

 

2. എസ്ബിഐ ബേസിക് സ്‌മോള്‍ സേവിംഗ്‌സ് അക്കൗണ്ട്

കെവൈസി രേഖകളില്ലാത്തതിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കാത്തവര്‍ക്ക് എസ്ബിഐ ബേസിക് സ്‌മോള്‍ സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. മിനിമം ബാലന്‍സ് ഈ അക്കൗണ്ടിനുമില്ല. എന്നാല്‍ പരമാവധി 50,000 രൂപ മാത്രമെ നിക്ഷേപിക്കാനാവൂ. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഈ അക്കൗണ്ട് ആരംഭിക്കാം. വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഈ അക്കൗണ്ടിലില്ല. മാസത്തില്‍ 10,000 രൂപയുടെ ഇടപാട് മാത്രമെ നടത്താന്‍ സാധിക്കുകയുള്ളൂ.

3. എസ്ബിഐ റെഗുലര്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്

പൊതുജനങ്ങള്‍ക്ക് എസ്ബിഐയില്‍ നിന്നും സാധാരണയായി ലഭിക്കുന്ന സേവിംഗ്‌സ് അക്കൗണ്ടാണ് എസ്ബിഐ റെഗുലര്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്. എസ്എംഎസ് ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ഈ അക്കൗണ്ടില്‍ നിന്ന് ലഭിക്കും. അക്കൗണ്ട് ആരംഭിക്കാന്‍ വാലിഡ് കെവൈസി രേഖകള്‍ ആവശ്യമാണ്. മിനിമം ബാലന്‍സ് ആവശ്യകത ഈ അക്കൗണ്ടിനും ആവശ്യമില്ല. 

4. എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ട് ഫോര്‍ മൈനര്‍

കുട്ടികള്‍ക്കിടയില്‍ സമ്പാദ്യ ശീലം ഉറപ്പാക്കാന്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടാകുന്നത് സഹായിക്കും. ഇതിന് എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ട് ഫോര്‍ മൈനര്‍ സഹായിക്കും. ഈ അക്കൗണ്ടില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ആവശ്യമുണ്ട്. പരമാവധി 10 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. മൊബൈല്‍ ബാങ്കിംഗ് വഴി ദിവസം 2,000 രൂപയുടെ ഇടപാട് നടത്താം. 

5. എസ്ബിഐ സേവിംഗ്‌സ് പ്ലസ് അക്കൗണ്ട്

ഉപഭോക്താവിന്റെ സേവിംഗ്‌സ് അക്കൗണ്ടുമായി ടേം ഡെപ്പോസിറ്റ് അക്കൗണ്ടും ബന്ധിപ്പിക്കുന്നതാണ് സേവിംഗ്‌സ് പ്ലസ് അക്കൗണ്ട്. 5 വര്‍ഷമായിരിക്കും ഈ ടേം ഡെപ്പോസിറ്റിന്റെ കാലാവധി. സേവിംഗ്‌സ് അക്കൗണ്ടിലെ അധിക തുക സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നതാണ് ഈ അക്കൗണ്ടിന്റെ നേട്ടം. അതേസമയം സേവിംഗ്‌സ് അക്കൗണ്ടിന്റെ ലിക്വിഡിറ്റ്ി ലഭിക്കുകയും ചെയ്യും. 10,000 രൂപയാണ് ചുരുങ്ങിയ ഇടപാട് പരിധി. 35,000 രൂപയുടെ ബാലന്‍സ് അക്കൗണ്ടില്‍ കരുതണം

6. ഇന്‍സ്റ്റ പ്ലസ് വീഡിയോ കെവൈസി സേവിംഗ്‌സ് അക്കൗണ്ട്

വീഡിയോ കെവൈസി വഴി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ആരംഭിക്കാവുന്ന് എസ്ബിഐ അക്കൗണ്ടാണിത്. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഈ അക്കൗണ്ട് ആരംഭിക്കാം.

 

 

 

 

Post your comments