മുംബൈ: ക്രൂഡ് ഓയില്‍ ഇറക്കുമതി തീരുവ അഞ്ച് ശതമാനം വരെ ഉയര്‍ന്നേ - ക്കാനിടയുണ്ടെന്നു സൂചന.
ലോകവിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് 12 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വില തകര്‍ച്ചയാണ് ഇപ്പോള്‍ നിലവിൽ ഉളളത്. അതിനാലാണ് തീരുവ നിരക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
നികുതി വര്‍ധനവിലുടെ 18000 കോടി രൂപയുടെ അധിക വര്‍ധനവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതായത് 2.5 ശതമാനം നികുതിയില്‍ നിന്ന് 7.5 ശതമാനത്തിലേക്ക് നികുതി ഉയര്‍ത്തും.
ബാരലിന് 100 ഡോളര്‍ ഉണ്ടായിരുന്ന സമയത്ത് അഞ്ച് ശതമാനം തീരുവ സര്‍ക്കാര്‍ നിക്കം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 30 ഡോളറിലേക്ക് കുറഞ്ഞതു മൂലമാണ് തീരുവ പൂന:സ്ഥാപിക്കാന്‍ തിരുമാനിച്ചിരിക്കുന്നത്.
Post your comments