Global block

bissplus@gmail.com

Global Menu

കൊച്ചി-ഗോവ ചരക്ക് കപ്പല്‍ സര്‍വ്വീസ് ആരംഭിച്ചു

കൊച്ചി: കൊച്ചി വല്ലാര്‍പ്പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് പുതിയ ചരക്ക് കപ്പല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു.  മംഗലാപുരം, ഗോവ എന്നിവിടങ്ങളിലേക്കാണ് പ്രതിവാര സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. 

എം. വി നര്‍മദ എന്ന കപ്പല്‍ വഴി സീമ മറൈന്‍ കമ്പനിയാണ് സര്‍വ്വീസിന് തുടക്കം കുറിച്ചിരിക്കുന്നത്. കൊളംബൊ, കൊച്ചി, മംഗലാപുരം, മര്‍മ ഗോവ, മുന്ദ്ര എന്നീ പോര്‍ട്ടുകളെ ബന്ധിപ്പിച്ചുള്ളതാണ് സര്‍വ്വീസ്.

നിലവില്‍ കൊച്ചിയില്‍ നിന്ന് രാജ്യത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളിലേക്കും ഇത്തരം ഫീഡര്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്കുള്ള നാലാമത്തെ സര്‍വ്വീസാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

Post your comments