ന്യൂഡല്‍ഹി: 2016 ല്‍ സാമ്പത്തികമായി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറുമെന്ന് യൂണൈറ്റഡ് നേഷന്‍സ് വേള്‍ഡ് എക്കോണമി സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്പെക്റ്റ്സ് 2016 ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2015 ല്‍ 7.2 ശതമാനം വളര്‍ച്ച നേടിയ ഇന്ത്യ 2016 ല്‍ 7.3 ശതമാനവും 2017 ല്‍ 7.5 ശതമാനവും വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മറ്റ് ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് എണ്ണ, ലോഹം, ഭക്ഷണം തുടങ്ങിയവയുടെ വിലയിടിവ് മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടാന്‍ രാജ്യത്തിന് സഹായകമായി.
ഭാരത സര്‍ക്കാറിന് സാമ്പത്തിക പരിഷ്കരണ നടപടികള്‍ കൈക്കൊള്ളുന്നതിന് ബൂദ്ധിമുട്ടുകള്‍ നിലനില്‍ക്കുമ്പോഴും നിക്ഷേപകരും ഉപഭോക്തകളും അവരുടെ പ്രതീക്ഷകള്‍ കൈ വിടുന്നില്ല. ആഗോള സാഹചര്യങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും 2016 ലും 2017 ലും ദക്ഷിണ ഏഷ്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആഗോള സാഹചര്യങ്ങള്‍ക്കിടയിലും സാമ്പത്തിക പരിഷ്കാരങ്ങള്‍, വിശാലമായ സാമ്പത്തിക അടിത്തറകള്‍ എന്നിവയിലൂടെ ഇന്ത്യ വേറിട്ട് നില്‍ക്കുന്നുവെന്ന് യുണൈറ്റഡ് നേഷന്‍സ് എക്കണോമിക്ക് & സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദി പസഫിക് സൗത്ത് ആന്‍ഡ് സൗത്ത് വെസ്റ്റ് ഏഷ്യ ഓഫീസ് ഹെഡ് നാഗേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ചെലവുകള്‍ ചൈന തുടങ്ങിയ മറ്റു രാജ്യങ്ങിലെക്കാള്‍ കുറവ് ആണ് ഇന്ത്യയില്‍ എന്നും അദ്ദേഹം കുട്ടി ചേര്‍ത്തു.
Post your comments