നമ്മളൊക്കെ ജോലി ചെയ്തിട്ട് ശമ്പളം മുടങ്ങിയാല്‍ എന്ത് ചെയ്യും ആ ജോലി വിട്ടെറിഞ്ഞ് പോകുമല്ലേ? എന്നാല്‍ ചിലര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയോടുളള പ്രതിബദ്ധതയില്‍ അതൊന്നും ഒരു കാര്യമാക്കില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അധിപന്‍ മുകേഷ് അംബാനിയും അത്തരത്തില്‍ ഒരാളാണ്.അദ്ദേഹത്തിന് ബിസിനസാണ് പാഷന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബിസിനസിലും മറ്റും പ്രതിസന്ധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് അദ്ദേഹം.
രണ്ട് വര്‍ഷമായി അദ്ദേഹം ഒരൊറ്റ പൈസ തന്റെ ശമ്പളമായി സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. റിലയന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് അദ്ദേഹം സ്വമേധയാ പ്രതിഫലം ഉപേക്ഷിച്ചു. ഈ വര്‍ഷങ്ങളില്‍ അലവന്‍സുകളും ആനുകൂല്യങ്ങളും അദ്ദേഹം വാങ്ങിയിട്ടില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം. 2020 ലാണ് അദ്ദേഹം ശമ്പളം സ്വമേധയാ വേണ്ടെന്ന് വെച്ചത്. രാജ്യത്ത് കോവിഡ് പ്രതിസന്ധി പിടിമുറുക്കിയ സാഹചര്യത്തിലായിരുന്നു. 2020 ജൂണില്‍ ശമ്പളം എടുക്കില്ലെന്ന് തീരുമാനിച്ച ശേഷം രണ്ട് വര്‍ഷം പിന്നിടുമ്പോഴും നിലവിലെ സ്ഥിതി തുടരുകയാണ്. 2008 -09 മുതല്‍ മുകേഷ് അംബാനിയുടെ ശമ്പളം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു.
കമ്പനിയുടെ മാനേജീരിയല്‍ വിഭാഗത്തിന് മിതത്വം കാത്തുസൂക്ഷിക്കുന്നതിന്റെ മാതൃക സ്ഥാപിക്കാനായിരുന്നു ഇത്. 2019-20വരെ 11വര്‍ഷം ഒരേ ശമ്പളത്തിനാണ് അദ്ദേഹം ജോലി ചെയ്തത്. പല ബിസിനസ് സാമ്രാട്ടുകളും വര്‍ഷം തോറും ശമ്പളം കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ നിലപാടെടുത്തത്. അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും എല്ലാം അടക്കമാണ് ഈ തുക. എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി അദ്ദേഹം ഒരു വര്‍ഷം മാത്രം വേണ്ടെന്ന് വെച്ചത് 24 കോടി രൂപയാണ്.
ബന്ധുക്കളായ നിഖില്‍, ഹിതല്‍ മെസ്വാനി എന്നിവരുടെ പ്രതിഫലം 24 കോടിയില്‍ മാറ്റമില്ലാതെ തുടര്‍ന്നു, എന്നാല്‍ ഇത്തവണ അതില്‍ 17.28 കോടി രൂപ കമ്മീഷന്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ ബോര്‍ഡിലെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ അംബാനിയുടെ ഭാര്യ നിത സിറ്റിങ് ഫീസായി 5 ലക്ഷം രൂപയും ആ വര്‍ഷം മറ്റൊരു 2 കോടി രൂപ കമ്മീഷനും നേടി. കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം രൂപ സിറ്റിങ് ഫീസും 1.65 കോടി രൂപ കമ്മീഷനുമാണ് നിതയ്ക്ക് ലഭിച്ചത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പിഎംഎസ് പ്രസാദ്, പവന്‍ കുമാര്‍ കപില്‍ എന്നിവരുടെ പ്രതിഫലം നേരിയ തോതില്‍ കുറഞ്ഞു. പ്രസാദിന് 2021-22ല്‍ 11.89 കോടി ലഭിച്ചപ്പോള്‍ 2020-21ല്‍ 11.99 കോടി രൂപയായി കുറഞ്ഞു. കപിലിന് ലഭിച്ചത് 4.22 കോടിയാണ്.ഇത് മുന്‍വര്‍ഷം 4.24 കോടി രൂപയായിരുന്നു.
Post your comments