Global block

bissplus@gmail.com

Global Menu

കെ-ഡിസ്‌ക് 2021-22 ലെ ബജറ്റിൽ

നോൽപ്പാദനം, അതിന്റെ അടിസ്ഥാനത്തിലുള്ള നൂതനവിദ്യകൾ, അവ സ്വായത്തമാക്കുന്നതിനുള്ള നൈപുണി പരിശീലനങ്ങൾ, സംരംഭകത്വം, വൈജ്ഞാനിക തൊഴിലുകൾ- ഇതാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്ന വികസനതന്ത്രം.  സാമൂഹ്യക്ഷേമത്തിലും പശ്ചാത്തല സൗകര്യവികസനത്തിലും ഊന്നി  ''വിജ്ഞാനസാന്ദ്രമായ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുക''യാണ്  ബജറ്റിന്റെ അടിസ്ഥാന കാഴ്ചപ്പാട്. അതിനായി കേരളത്തെ വിജ്ഞാനസമൂഹമായി പരിവർത്തനം ചെയ്യണം. അതാകട്ടെ കേവലമായ സാക്ഷരതയോ ബിരുദം കരസ്ഥമാക്കലോ അല്ല. വിജ്ഞാനസമൂഹമായി പരിവർത്തനം ചെയ്യുന്നതോടെ എല്ലാവർക്കും ക്ഷേമവും തൊഴിലും ഉറപ്പുവരുത്താൻ കഴിയും. '' ഇതാണ് ഇടതുപക്ഷത്തിന്റെ കേരള ബദൽ. ഇതാണ് ഒന്നാം പിണറായി സർക്കാരിന്റെ 2021 ലെ ബജറ്റ് തുറക്കുന്ന പാത''.(ബജറ്റ് പ്രസംഗം പാരഗ്രാഫ് 370).
പ്രതിവർഷം ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽനിന്ന് പുറത്തുവരുന്നുണ്ട്. 6660ലധികം വിദ്യാർഥികൾ എൻജിനിയറിങ് കോളേജികളിൽനിന്നും പുറത്തുവരുന്നു. ആധുനിക സാങ്കേതികവിദ്യകളും വിജ്ഞാനവും കരസ്ഥമാക്കിയവരല്ല അവർ. പരമ്പരാഗത കോഴ്സുകളിൽ ബിരുദ- ബിരുദാനന്തര വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്. നിത്യ നൂതനങ്ങളായ കോഴ്സുകളുടെ സമാന ദീർഘമായ പട്ടികതന്നെ ബജറ്റ് ഉദ്ധരിക്കുന്നുണ്ട്. അവയിൽ ഭൂരിപക്ഷവും പുതിയ വിജ്ഞാനമേഖലകളുമായി ബന്ധപ്പെട്ടവയും എന്നാൽ അപരിചിതവുമായ വിഷയങ്ങളാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിലെന്നപോലെ ഉന്നത വിദ്യാഭ്യാസരംഗത്തും മാറ്റങ്ങളുണ്ടാകണം. അല്ലെങ്കിൽ ബജറ്റ് ന്യായമായും ആശങ്കിക്കുന്നതുപോലെ പ്രതീക്ഷകൾ മരുപ്പച്ചയായി മാറും. കേരളം ഒരു വിജ്ഞാനസമൂഹമായി മാറണം. അഥവാ മാറ്റണം. കോവിഡ്- 19 ആരംഭിച്ചശേഷം ഏതാണ്ട് അഞ്ച് ലക്ഷം വനിതാ പ്രൊഫഷണലുകൾ ബ്രേക്ക് എടുത്തിട്ടുണ്ട്. വിദ്യാസമ്പന്നരായ മറ്റൊരു 40 ലക്ഷം വനിതകൾ വീടുകളിലുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 16 ലക്ഷം പേരുണ്ട്. അങ്ങനെ ഏകദേശം 60 ലക്ഷം വനിതകൾ.
വിജ്ഞാനം സ്റ്റാർട്ടപ്പുകളിലൂടെ പ്രയോഗവൽക്കരിക്കുകയും സാമ്പത്തിക പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യും. വർധിച്ച തൊഴിലവസരങ്ങളും പ്രദാനം ചെയ്യും. വിജ്ഞാനം കുറച്ചുപേരിൽ പരിമിതപ്പെടാൻ പാടില്ല. അധികം വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പുവരുത്തണം. ഫാക്കൽറ്റികളുടെ എണ്ണം വർധിക്കണം. സർവകലാശാലകൾക്കകത്ത് മികവിന്റെ കേന്ദ്രങ്ങൾ രൂപംകൊള്ളണം. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളുടെ എണ്ണം വർധിക്കണം. സർവകലാശാലകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുകയും കോളേജുകൾക്കുള്ള സാമ്പത്തിക സഹായം ഉയർത്തുകയും വേണം.സാമ്പ്രദായിക വിഷയങ്ങളിൽ ബിരുദ ബിരുദാനന്തര വിദ്യാർഥികളുടെ കേവലമായ എണ്ണപ്പെരുമയല്ല ബജറ്റ് വിഭാവനം ചെയ്യുന്നത്. മറിച്ച് പുതിയൊരു വിജ്ഞാനസമൂഹത്തെ സൃഷ്ടിക്കുകയും ഒപ്പം തൊഴിലും സാമ്പത്തികവികസനവും സാക്ഷാൽക്കരിക്കുകയുമാണ് ബജറ്റ് ലക്ഷ്യം. അതിനുള്ള ഉപകരണമാണ് സ്റ്റാർട്ടപ്പുകൾ. 32000 പേർക്ക് തൊഴിൽ നൽകുന്ന 3900 സ്റ്റാർട്ടപ് നിലവിലുണ്ട്. (മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക് അവതരിപ്പിച്ച ഒന്നാം പിണറായി സർക്കാരിന്റെ അവസാനബജറ്റിൽ നിന്ന്)

Post your comments