ഞാനാകെ കുഴങ്ങി.
3 കൊല്ലും മുമ്പ് നടന്ന
സംഭവമാണ്. കോവിഡ് വരുന്നതിനു മുമ്പുള്ള സുവര്‍ണ്ണകാലം.
എന്റെ ലാസ്റ്റ് പേരമകന്‍ അദ്വൈത്,
11 വയസ്സ് ആറാം ക്ലാസ്
സിബിഎസ്ഇ, ടെക്കി, തൊട്ടടുത്ത ഫ്‌ളാറ്റിലാണ് താമസം. രാവിലെ ആറുമണിക്ക് ഓടി എന്റെ അടുത്തുവന്നു മേശപ്പുറത്തു നിന്നും രണ്ട് 10 രൂപ എടുത്തു എന്നെ നോക്കി പറഞ്ഞു.അമ്പലത്തില്‍ പോവുക. ഇന്നു മാത്ത്‌സ്പരീക്ഷയാ . ബസ് വരുന്നതിനുമുമ്പ്അമ്പലത്തില്‍ പോയിവരണം.
പരീക്ഷകള്‍ തുടങ്ങിയിട്ട് കുറേ ദിവസം ആയല്ലോ. ഇതുവരെ നീ അമ്പലത്തില്‍ പോയില്ലേ?അവന്‍ ഓടുന്നതിനിടയില്‍ പറഞ്ഞു.
അതിനൊക്കെ ഞാന്‍ തന്നെ മതി. ഗോഡിന്റെ ഹെല്‍പ് വേണ്ട.ഞാന്‍ സമ്മതിച്ചു.
കണക്ക് പരീക്ഷയ്ക്ക് ദൈവ സഹായത്തിന് മൂല്യം 20 രൂപ. ഞാന്‍ മനസ്സില്‍ ചിരിച്ചു.ബാര്‍ട്ടര്‍ സിസ്റ്റം അവസാനിച്ചു ഇടനിലക്കാരനായി നാണയം പ്രത്യക്ഷപ്പെട്ടപ്പോള്‍സമ്പത്തിന് വില കണക്കാക്കാനുള്ള ഇക്കണോമിക്‌സ് നമ്മെ നയിക്കാന്‍ തുടങ്ങി സ്ഥാവരജംഗമ വസ്തുക്കള്‍ക്കും
ജോലിക്ക് കിട്ടുന്ന കൂലിക്കും ഭാവിയിലേക്കുള്ള കരുതലിനും ചൂത് കളിക്കും എന്നല്ല നമ്മുടെ എല്ലാ ആക്ടിവിറ്റികളിലും പണം അളവുകോലായി. ആഗോള
തലത്തില്‍ ഈ സമയത്ത് കറന്‍സികളുടെ എക്‌സ്‌ചേഞ്ച് റേറ്റ്‌സാമ്പത്തിക മൂല്യം അളക്കുന്നതിന് രൂപരേഖ ആയി മാറി.
പക്ഷേ കഴിഞ്ഞ കുറെ ദശകങ്ങളായി ഈ കണക്കിലെ അപകടം മനസ്സിലാക്കുന്നസന്തോഷമാണ് വലിയ സമ്പത്ത് എന്ന രീതിയില്‍ എക്കണോമിക്‌സ്
പുതിയ ചിന്തകളിലേക്ക് കടന്നു. ഇന്റര്‍നെറ്റ് വന്നതോടുകൂടിസാമ്പത്തികശാസ്ത്രം പിന്നെയും കുഴഞ്ഞുമറിഞ്ഞു അവിടെ നമ്മളറിയാതെ ഇന്നുവരെ നാം അചഞ്ചലം എന്ന് വിചാരിച്ചിരുന്ന കണ്‍സെപ്റ്റ് കളും ഉലയുകയാണ്.
വൈകിട്ട് അദ്വൈത് എന്റെ അടുത്തു വന്നു. പരീക്ഷ എങ്ങനെ ഇരുന്നു എന്ന് ചോദിച്ചപ്പോള്‍ ഇക്കാലത്തു എല്ലാ കുട്ടികളും പറയുന്നതുപോലെ കുഴപ്പമില്ല എന്ന് പറഞ്ഞു.ഞാന്‍ എന്റെ സംശയം ചോദിച്ചു. ഇവിടെ അമ്പലത്തിലെ 10- 12 പ്രതിഷ്ഠകള്‍ ഉണ്ടല്ലോ അതില്‍ ആര്‍ക്കൊക്കെയാണ്
നീ 20 രൂപ വീതിച്ചു കാണിക്കയിട്ട് പ്രാര്‍ത്ഥിച്ചത്?
അവന്‍ പറഞ്ഞു.
അതൊരു പ്രോബ്ലം ആയിരുന്നു. പരമേശ്വരനാണ് വലിയ പ്രതിഷ്ഠ. പക്ഷേ ആള് കലയുടെ ദൈവമാണ്. കണക്കിന്റെ അല്ല.
പിന്നെ ശ്രീകൃഷ്ണന്‍,ശ്രീരാമന്‍ രണ്ടുപേരുംവലിയ ആള്‍ക്കാരാണ് പക്ഷേ കണക്കില്‍ അല്ല.ദേവി സരസ്വതി ലാംഗ്വേജ് ഒക്കെയാണ്. ലക്ഷ്മി ദേവി ഗോള്‍ഡിന്. അവരും കണക്കിന് ആള്‍ക്കാര്‍ ഇല്ല.സുബ്രഹ്മണ്യന്‍ ഉണ്ട്. പക്ഷേ അത് തമിഴ് പാര്‍ട്ടിയാണ്.
പിന്നെ, നമ്മുടെ അയ്യപ്പസ്വാമിക്ക് കൊടുത്തോ ?
ഞാന്‍ ഒന്ന് ആലോചിച്ചു. പക്ഷേ കൊടുത്തില്ല. പുള്ളിക്കാരന് ഇന്ന് സുന്ദരിയായ പെണ്ണുങ്ങള്‍ എന്ന് പറഞ്ഞ് ഭയങ്കര ദേഷ്യം ആണ്. എന്റെ മാത്സ് ടീച്ചര്‍ ഭയങ്കര സുന്ദരിയാ. അയ്യപ്പന്‍ ഇതറിഞ്ഞാല്‍ ആല്‍ എനിക്ക് സീറോ മാര്‍ക്ക് തരും. റിസ്‌കാണ്.
പോയിന്റ് ശരിയായതു കൊണ്ട് ഞാന്‍ സമ്മതിച്ചു
പിന്നെ നീ എന്ത് ചെയ്തു ?
ഒരു പത്തു രൂപ ഗണപതിക്കു കൊടുത്തു .
ഹരിശ്രീ ഗണപതി-നമ്മള്‍ എന്തെങ്കിലും തുടങ്ങുമ്പോള്‍ അനുഗ്രഹിക്കാന്‍ പറ്റിയ ആളാണ്. മറ്റേ പത്തുരൂപ ഞാന്‍ ഹനുമാന് കൊടുത്തു..
ഹനുമാനു കണക്കുമായി എന്തു ബന്ധം?
അപ്പൂപ്പാ ഞാന്‍ ഡയറക്ടറായി ആയി കൊടുത്തില്ല അവിടെ പ്രസാദം തരാനിരിക്കുന്ന അങ്കിളിന്റെ കയ്യിലാ കൊടുത്തത്.
അതെന്തു പണിയാ കാണിച്ചത് ?
അങ്കിള്‍ പത്തു രൂപ കൊടുത്താല്‍ പ്രസാദമായി 2 ലഡ്ഡു തരും.
ഇന്‍വെസ്റ്റ്‌മെന്റ് റീസണിങ് ശരിയാണ് .
ഞാന്‍ ചിരിയടക്കി ഗൗരവത്തില്‍ ചോദിച്ചു.
എടാ,. അതില്‍ ഒരു ലഡ്ഡു എന്റെതാണ് ഞാനല്ലേ ഫൈനാന്‍ഷ്യര്‍ . അവന്‍ ഗൗരവത്തില്‍ പറഞ്ഞു.
ഞാന്‍ അത് ആലോചിച്ചു, പക്ഷേ അപ്പൂപ്പാ , എന്റെ ഫ്രണ്ട് 2 ജോയി മാത്യു, അവനും മാത്ത്‌സിന് എന്റെ പോലെയാ. അവന്‍ പള്ളിയില്‍ പോയി യേശുക്രിസ്തുവിനെ പ്രാര്‍ത്ഥിച്ചിട്ടുണ്ട് ഉണ്ട് എനിക്ക് വേണ്ടി കൂടെ. അവന് ഒരെണ്ണം കൊടുത്തു എന്നിട്ട് അവന്‍ അവന്‍ ഒരു ജോബ്‌സ് സ്റ്റീവ് ജോബ്‌സ് നക്ഷത്ര സ്പാര്‍ക്ക് പറഞ്ഞു.
ഇപ്പം ആരാ ഏതാ ദൈവം എന്ന് നമുക്ക് അറിയാമോ? പൈസ. നമ്മള്‍ പൈസ ചെലവാക്കുമ്പോള്‍ റിസ്‌ക് എടുക്കാന്‍ പാടില്ല എന്ന് അപ്പൂപ്പന്‍ ഓഹരി നോവലില്‍ എഴുതിയിട്ടുണ്ടെന്ന് എനിക്ക് അറിയാമല്ലോ
എനിക്ക് എന്റെ പേരമകന്റെ എക്കണോമിക് മാനേജ്‌മെന്റ്് വളരെ സന്തോഷം നല്‍കി. നമ്മള്‍ ഒന്നും പേടിക്കേണ്ട വരുംതലമുറ നമ്മുടെ കണക്ക് ലോക സാമ്പത്തിക വ്യവസ്ഥയെ വേണ്ട വിധം നയിക്കും.
Post your comments