ഇന്ത്യയില്‍ വിപുലമായ വിഭവങ്ങള്‍ വികസിപ്പിച്ചെടുത്ത അഥവാ വിവിധ ഭക്ഷ്യവിഭവങ്ങളില്‍ സ്വയംപര്യാപ്തതയിലേക്ക് നയിച്ച, നിരവധി വിപ്ലവങ്ങളുണ്ട്. ധവളവിപ്ലവം പാല്‍ വിഭവങ്ങളും നീല വിപ്ലവം സമുദ്രവിഭവങ്ങളും വികസിപ്പിച്ചെടുത്തപ്പോള്‍ വെള്ളി വിപ്ലവം ഇന്ത്യയെ മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കി. ഈ വിപ്ലവപരമ്പരയിലേക്ക് ഒന്നുകൂടിയെത്തുകയാണ്- അതാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന - 'ചുവന്ന വിപ്ലവം'.
രാജ്യം വിസ്മയത്തോടെ നോക്കിക്കാണുന്ന ഈ 'ചുവന്ന വിപ്ലവ' ത്തിന് തിരികൊളുത്തിയത് രണ്ട് മഹത്തായ വ്യക്തിത്വങ്ങളാണ്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ മുന്‍നിര ഫുഡ് പ്രൊഡക്ട് കമ്പനിയായി വളര്‍ന്ന ആച്ചി ഫുഡ്‌പ്രെഡക്ട്‌സ് സ്ഥാപകനും ചെയര്‍മാനുമായ എ.ഡി.പത്മസിംഗ് ഐസക്ക്, ജൈവകൃഷിരീതിയിലൂടെ തമിഴകത്ത് ഒരു ബ്രാന്‍ഡ് തന്നെ വളര്‍ത്തിയെടുത്ത നല്ലകീരൈ ജഗന്‍ എന്നിവര്‍. ചെമ്പട്ടുവിരിച്ച പോലെ ചുവന്ന മുളകിന്‍ കുലകള്‍ പാകമായിക്കിടക്കുന്നത് തമിഴ്‌നാട്ടില്‍ തികച്ചും സാധാരണമായ കാഴ്ചയായി മാറിയതിന് പിന്നില്‍ പിറന്ന മണ്ണിന്റെയും നാട്ടുകാരുടെയും ഭാവിയെ കുറിച്ചുളള അവരുടെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ്.
മണവും സ്വാദും നിറവും ചേരുംപടി ചേര്‍ന്ന തികച്ചും പ്രകൃതിയോടിണങ്ങിയ കൃഷിരീതിയിലൂടെ വിളയിച്ചെടുത്ത മുളകുകള്‍ ആച്ചി മസാല കര്‍ഷകരില്‍ നിന്ന് നല്ല വിലയ്ക്ക് വാങ്ങുന്നു. പിന്നീട് അവയുടെ മണവും ഔഷധഗുണവും ബാധിക്കപ്പെടാത്തരീതിയില്‍ അനുയോജ്യമായ സാങ്കേതികവിദ്യയിലൂടെ ഉണക്കിയെടുക്കുന്നു. കുറ്റമറ്റ രീതിയില്‍ പായ്ക്കചെയ്ത് റീട്ടെയ്‌ലര്‍മാര്‍ വഴി ഉപഭോക്താക്കളിലേക്കെത്തിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ടിയും ജൈവികഗുണങ്ങളും സംരക്ഷിച്ചുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് മികച്ച വിളവും വരുമാനവും ലഭിക്കുന്നുവെന്ന് മാത്രമല്ല പൊതുജനാരോഗ്യം സംരക്ഷിക്കപ്പെടുകയും തൊഴിലവസരങ്ങള്‍ ധാരാളമായി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.അങ്ങനെ ഇന്ത്യയെ പോലെ ഒരു രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് നിര്‍ണ്ണായകമായ ഭക്ഷ്യസ്വയംപര്യാപ്തത, തൊഴില്‍ലഭ്യത, പരിസ്ഥിതിസംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഒരുപോലെ മികച്ച സംഭാവന നല്‍കുന്ന അനുകൂലഘടകങ്ങളാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുന്ന ഈ കാര്‍ഷിക, സംരംഭക മുന്നേറ്റത്തെ ‘ചുവന്ന വിപ്ലവം’ എന്നു വിളിക്കുന്നത് തികച്ചും കാവ്യനീതി തന്നെ.
ദ്രാവിഡമണ്ണിന് നവോ•േഷം പകര്‍ന്ന ഈ ചുവപ്പ് വിപ്ലവത്തിന് വ്യാവസായിക വിദഗ്ധനും ആച്ചി ഗ്രൂപ്പിന്റെ തലവനുമായ എ.ഡി. പത്മസിങ് ഐസക്കും പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ - 'നല്ലകീരൈ' ജഗനും സംയുക്തമായാണ് തുടക്കമിട്ടത്.
'പൊതുജനാരോഗ്യത്തിന് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് ഇരുപത് വര്‍ഷം മുമ്പാണ് ഞാന്‍ ഈ ഭക്ഷ്യ ഉല്‍പാദന വ്യവസായം ആരംഭിച്ചത്. പൊതുജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച ഈ വ്യവസായം പത്തുവര്‍ഷത്തിനുളളില്‍ തന്നെ ഒന്നാമതെത്തി. തുടര്‍ന്ന് വിവിധ രോഗങ്ങളില്‍ നിന്ന് പ്രത്യേകിച്ചും ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് സ്വാഭാവിക പതിരോധശേഷി പ്രദാനം ചെയ്യുന്ന വിധത്തില്‍ 'അന്നമാണ് ഔഷധം'എന്ന നയപരിപാടി ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ കര്‍ഷകരില്‍ നിന്ന് ഗുണനിലവാരമുളള മുളക്, മല്ലി, മഞ്ഞള്‍ തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും അവയുടെ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെടുത്താതെ മികച്ച സംവിധാനങ്ങളുപയോഗിച്ച് മസാല ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. തുടര്‍ന്ന് അവ റീട്ടെയ്ല്‍ വിതരണക്കാരിലൂടെ ഉപഭോക്താക്കളിലെത്തിച്ചു. അനന്തരഫലമായാണ് ഇന്ന് രാജ്യമാകെ വിസ്മയത്തോടെ ഉറ്റുനോക്കുന്ന 'ചുവന്ന വിപ്ലവം' യഥാര്‍ത്ഥ്യമായത്- ആച്ചി സ്ഥാപക ചെയര്‍മാന്‍ എ.ഡി.പത്മസിംഗ് ഐസക് പറയുന്നു.
തമിഴ്‌നാട്ടില്‍ നെല്‍ക്കൃഷിക്ക് പേരുകേട്ട തിരുവള്ളൂര്‍ ജില്ലയിലെ മേലേപ്പേട് സ്വദേശിയാണ് ബി.കോം ബിരുദധാരിയായ ജഗന്‍. ലാഭത്തിനായി രാസവളം വാരിയെറിഞ്ഞ് മണ്ണിനും മനുഷ്യനും ദോഷം വരുത്തുന്ന കൃഷിരീതിക്കെതിരെ നിലകൊണ്ട ജഗന്‍ പരമ്പരാഗത-പ്രകൃതിസൗഹൃദ കൃഷിരീതിയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും അത് പരീക്ഷിച്ച് വിജയപ്പിച്ച് കാട്ടുകയും ചെയ്തു. പിന്നീട് യുവതലമുറയെ ഇത്തരം കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ഒരു സ്ഥാപനം ആരംഭിക്കുകയും പ്രത്യേക പാഠ്യപദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്തു.
തനിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഈ കാര്‍ഷിക, സംരംഭക വിപ്ലവത്തെ മുന്നോട്ടുനയിക്കുന്ന നല്ലകീരൈ ജഗനെപ്പറ്റി അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: ഒരു കാര്‍ഷിക കുടുംബത്തില്‍ ജനിച്ച നല്ലകീരൈ ജഗന്‍ വിവിധ തരം കൃഷിരീതികളെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയുടെ മുക്കിലും മൂലയിലും യാത്ര ചെയ്തു.തുടര്‍ന്ന് 2011-ല്‍ തിരികെ നാട്ടിലെത്തി പ്രകൃതിയോടിണങ്ങിയ രീതിയില്‍ വിവിധയിനം ഇലക്കറികള്‍ കൃഷി ചെയ്തു. ഈ കൃഷിരീതിയില്‍ ശ്രദ്ധേയനായതോടെ അദ്ദേഹം നല്ലകീരൈ ജഗന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. നിലവില്‍ 45 ഇനം ഇലക്കറികള്‍ കൃഷിചെയ്യുന്ന ജഗന്‍ 'നല്ലകീരൈ' എന്ന ബ്രാന്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
ഞങ്ങള്‍ രണ്ടുപേരും സംയുക്തമായാണ് തമിഴകത്ത് ചുവന്ന വിപ്ലവം വിഭാവനം ചെയ്തതും നടപ്പിലാക്കിയതും. ഇത് സമൂഹത്തിലെ എല്ലാ തട്ടിലുളള ആള്‍ക്കാര്‍ക്കും നേട്ടം പ്രദാനം ചെയ്യുന്നു-പത്മസിംഗ് കൂട്ടിച്ചേര്‍ത്തു.
ഇവരുടെ വിപ്ലവത്തില്‍ ആകൃഷ്ടരായി വമ്പശമ്പളമുളള ജോലി ഉപേക്ഷിച്ച് കാര്‍ഷികവൃത്തിയിലേക്കിറങ്ങിയവരും ഏറെയാണ്. ചെന്നൈക്കടുത്ത് തിരുവള്ളൂര്‍ ജില്ലയിലെ താമരപാക്കത്ത് നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള അഗരം കണ്ടിഗൈ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഭരത് അരുണ്‍. എന്‍ജീനീയറിംഗ് ബിരുദധാരിയായ ഈ യുവാവ് ഒരു ലക്ഷം രൂപ മാസശമ്പളമുളള ജോലി ഉപേക്ഷിച്ചാണ് കാര്‍ഷികവൃത്തിയിലിറക്കിയത്. തന്റെ സ്വന്തം കൃഷിയിടത്തില്‍ മുളക് കൃഷി ചെയ്ത് ഇപ്പോള്‍ ഭരത് വന്‍ലാഭമുണ്ടാക്കുന്നു.
ഭരത് അരുണിനെ പോലെ നിരവധി യുവകര്‍ഷകരാണ് ഇന്ന് മുളക് കൃഷിയില്‍ വ്യാപൃതരായിരിക്കുന്നത്.തമിഴകത്തെ വലിയ ഭുപ്രദേശങ്ങളില്‍ ഇന്ന് സംഖ്യകള്‍ കണ്ണെത്താദൂരത്തോളം മുളകുപാടങ്ങള്‍ കാണാം.കൃഷി പരിശോധിച്ചും കര്‍ഷകര്‍ക്ക് ആവശ്യമായ ഉപദേശം നല്‍കിയും നല്ലകീരൈ ജഗനെയും അവിടങ്ങളില്‍ കാണാം.
ചുവന്നവിപ്ലവം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ആച്ചിയോടൊപ്പം ചേര്‍ന്നുളള പ്രവര്‍ത്തനങ്ങളെപ്പറ്റി നല്ലകീരൈ ജഗന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.....
മുളക് ഉല്‍പാദനത്തെ സംബന്ധിച്ചിടത്തോളം, തമിഴ്നാട് നേരത്തേ എന്തായിരുന്നു? പിന്നീട് ഈ മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍?
മുളകിനായി (ഹോട്ട് സ്‌പൈസസ്) ലോകം മുഴുവന്‍ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. മറ്റുപലതിലും സ്വയംപര്യാപ്തമായ ചൈനയിലേക്ക് പോലും മുളക്കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. കാമരാജരുടെ കാലത്ത് വിരുദുനഗര്‍,രാമനാഥപുരം, തൂത്തുക്കുടി പോലുള്ള പട്ടണങ്ങള്‍ ദേശീയതലത്തില്‍ മുളക് ഉത്പാദനത്തില്‍ മുന്നിലായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള വ്യവസായികള്‍ പോലും മുളക് സംഭരിക്കാന്‍ തമിഴ്നാട്ടിലെത്തി. അത്രത്തോളമുണ്ടായിരുന്നു ഇവിടത്തെ ഉത്പാദനം
പിന്നീട് ആ ആധിപത്യമൊക്കെ എങ്ങനെയൊ കൈവിട്ടു. നിലവില്‍ മുളക് ഉല്‍പാദനത്തില്‍ ദേശീയ തലത്തില്‍ തമിഴ്നാടിന്റെ സംഭാവന 0.2 മാത്രമാണ്. അതായത് ഒരു ശതമാനം പോലുമില്ല. അതേ സമയം തെലങ്കാന ദേശീയ ശരാശരി ഉല്‍പാദനത്തിന്റെ 35 ശതമാനം സംഭാവന ചെയ്യുന്നു.
തമിഴ്നാട്ടില്‍ ഒരു ഏക്കറില്‍ നിന്നുള്ള വിളവ് ശരാശരി 400 കിലോ മാത്രമാണ്. തെലങ്കാനയിലാകട്ടെ ഏക്കറിന് ഏകദേശം 4500 കിലോ വിളവെടുക്കുന്നു. നല്ല ഗുണമേ•യുള്ള ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ച് സമൃദ്ധമായ വിളവ് കൊയ്യാന്‍ അവര്‍ക്ക് കഴിയുന്നു.
തമിഴനാട്ടിലെ മണ്ണിന്റെ ഫലഭൂയിഷ്ഠതയും കാലാവസ്ഥയും മുളക് കൃഷിക്ക് അനുയോജ്യമാണ്.ഈ സാഹചര്യങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്തി മുളക് ഉത്പാദനം വര്‍ധിപ്പിച്ച് നാടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനായാണ് ഞങ്ങള്‍ ഈ ചുവപ്പ് വിപ്ലവത്തിന് തുടക്കമിട്ടത്.
നെല്‍കൃഷിക്ക് കീര്‍ത്തികേട്ട തിരുവള്ളൂര്‍ തന്നെ മുളകുകൃഷിക്കായി തിരഞ്ഞെടുത്തതിന് പിന്നില്‍?
നെല്ല് കൃഷി ചെയ്യാനും അതില്‍ നിന്ന് ഒരു കിലോ അരി വീട്ടിലെത്തിക്കാനും 5000 ലിറ്റര്‍ വെള്ളം വേണ്ടിവരും.എന്നിട്ടും നെല്ലിന് വില കുറവാണ്. ഒരേക്കറില്‍ നെല്‍ക്കൃഷി ചെയ്താല്‍ കര്‍ഷകന് ലഭിക്കുന്ന പരമാവധി ലാഭം പതിനായിരം രൂപയാണ്. എന്നാല്‍ ഒരേക്കറില്‍ മുളക് കൃഷി ചെയ്താല്‍ അത് രണ്ടുമുതല്‍ രണ്ടര ലക്ഷം രൂപയ്ക്ക് വില്‍ക്കാം. ഒരു ലക്ഷം രൂപയുടെ ലാഭമുണ്ടാക്കാം. അതുകൊണ്ടാണ് കര്‍ഷകരോട് നെല്ലില്‍ നിന്ന് മുളക് കൃഷിയിലേക്ക് മാറാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചതും അതിനായി പ്രകൃതിദത്ത കൃഷിരീതികള്‍ നടപ്പിലാക്കിയതും.
രാസവളങ്ങളെ ആശ്രയിച്ചുവന്ന കര്‍ഷകരെ ജൈവകൃഷിരീതിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിച്ചു?
മികച്ച ആസൂത്രണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മാത്രമേ ഞങ്ങള്‍ക്ക് ഇതില്‍ വിജയിക്കാനാകുമായിരുന്നുളളു. തിരുവള്ളൂര്‍ ജില്ലയില്‍ 240 പഞ്ചായത്തുകളാണുളളത്. ഓരോ പഞ്ചായത്തുകളിലെയും കര്‍ഷകരെ ഒരു പൊതുസ്ഥലത്ത് ഒരുമിച്ചു കൂട്ടി അവരോട് നേരിട്ട് സംസാരിച്ചു. രാസവളങ്ങളുടെ ഉപയോഗംകൊണ്ട് അവരുടെ ജീവിതവിഭവമായ മണ്ണ് എങ്ങനെ ഫലപുഷ്ടിയില്ലാത്തതായി തീര്‍ന്നുവെന്നത് അവരോട് വിശദീകരിച്ചു. ഇത്തരം കാര്‍ഷികമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിലൂടെ സാമ്പത്തികമായും ആരോഗ്യപരമായും അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊടുത്തു. ശാസ്ത്രീയ തെളിവുകള്‍ സഹിതം അവരോട് വിശദീകരിച്ചതോടെ കര്‍ഷകര്‍ക്ക് സ്വാഭാവിക കൃഷിയുടെ പ്രാധാന്യം മനസ്സിലാവുകയും അവരത് അത് അംഗീകരിക്കുകയും ചെയ്തു. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനായി സ്വാഭാവിക കൃഷിരീതികള്‍ നടപ്പിലാക്കാന്‍ ആച്ചി മസാലയും നിരവധി പദ്ധതികള്‍ തയ്യാറാക്കിവരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും അവര്‍ പ്രകൃതി കൃഷിയെ പൂര്‍ണമായ അര്‍ത്ഥത്തില്‍ സ്വീകരിക്കുകയും ചെയ്തു. ഈ ഉദ്യമത്തില്‍ കര്‍ഷകരുടെ പൂര്‍ണ്ണമനസ്സോടെയുള്ള സഹകരണം കൊണ്ട് മാത്രമാണ് ചുവന്ന വിപ്ലവവുമായി ബന്ധപ്പെട്ട ഞങ്ങളുടെ വിജയം സാധ്യമായത്.
ചുവന്ന വിപ്ലവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് ഏത് രീതിയിലുളള സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവുമാണ് നിങ്ങളും ആച്ചി മസാലയും പ്രദാനം ചെയ്യുന്നത്?
പ്രകൃതികൃഷിരീതിയോട് താല്പര്യം പ്രകടിപ്പിക്കുന്ന കര്‍ഷകര്‍ക്ക്, അവരുടെ കൃഷിഭൂമിയില്‍ മതിയായ പരിശോധനകള്‍ നടത്തി മണ്ണിന്റെ ജൈവസമ്പത്ത് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. വളം, കീടങ്ങള്‍, ജലോപയോഗക്ഷമത (വാട്ടര്‍മാനേജ്‌മെന്റ്) എന്നിവയെക്കുറിച്ച് ഞങ്ങള്‍ അവരെ പഠിപ്പിക്കുകയും അതുവഴി കാര്‍ഷിക ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. മികച്ച ഇനം മുളകുതൈകള്‍ ഞങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നു. വിളയുടെ വളര്‍ച്ച നിരന്തരം നിരീക്ഷിക്കുകയും മികച്ച വിളവിനുള്ള ഉപദേശം നല്‍കുകയും ചെയ്യുന്നു. കൃഷിസംബന്ധിയായ ഉപദേശങ്ങള്‍ സമയബന്ധിതമായി കര്‍ഷകര്‍ക്ക് നല്‍കുന്നതിന് മികച്ചൊരു ‘കാര്‍ഷിക വിദഗ്ദ്ധ സംഘം’ (അഗ്രി എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ്) ഞങ്ങള്‍ക്കുണ്ട്. ഇത് കൂടാതെ, വിളവെടുപ്പിന് മുമ്പ് തന്നെ ആച്ചി സംഭരണവില പ്രഖ്യാപിക്കുന്നു. വിളവെടുപ്പ് സമയത്ത് വില കൂടുതലാണെങ്കില്‍ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് തുല്യമായ വര്‍ദ്ധിപ്പിച്ച വില നല്‍കിയാണ് ഉത്പന്നം സംഭരിക്കുന്നത്. നടീല്‍കാലത്ത് കര്‍ഷകര്‍ ദുരിതമനുഭവിക്കരുത് എന്ന ഉദ്ദേശത്തോടെ തമിഴ്‌നാട് റൂറല്‍ ബാങ്കില്‍ നിന്ന് ഏക്കറിന് 40,000 രൂപ വായ്പ ലഭ്യമാക്കാനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരംഭകാലം മുതല്‍ നല്‍കിവരുന്നു. ധാരാളം ആനുകൂല്യങ്ങള്‍ ഉള്ളതിനാല്‍ തമിഴ്നാട്ടിലെമ്പാടുമുള്ള കര്‍ഷകര്‍ ഈ ചുവപ്പ് വിപ്ലവ പദ്ധതിയുമായി വലിയ തോതില്‍ സഹകരിക്കുന്നു. എന്നിട്ടും ആച്ചി ഗ്രൂപ്പിന് പോലും
സംഭരണത്തിനായി നൂറുകണക്കിന് ടണ്‍ മുളക് അധികമായി ആവശ്യമാണ്.
നിലവില്‍, ചുവപ്പ് വിപ്ലവ പദ്ധതി തമിഴ്നാട്ടിലെ ഏതെല്ലാം ഭാഗങ്ങളില്‍ പ്രായോഗികമാണ്?
തിരുവള്ളൂരില്‍ ആയിരം ഏക്കര്‍ ലക്ഷ്യമിട്ട് അത് വിജയകരമായി നടപ്പാക്കിവരികയാണ്.ഇതിനകം നിരവധി വിളവെടുപ്പ് കഴിഞ്ഞു. ആടിപ്പട്ടത്ത് കോടിക്കണക്കിന് തൈകള്‍ നടാന്‍ കര്‍ഷകര്‍ തയ്യാറാണ്. . ശിവഗംഗ, രാമനാഥപുരം ,തൂത്തുക്കുടി, തെങ്കാശി, വിരുദുനഗര്‍, നെല്ലായി തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരും ഈ പദ്ധതിയില്‍ ചേര്‍ന്ന് കൃഷിയില്‍ വ്യാപൃതരാണ്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥരും ഞങ്ങളോട് വേണ്ടവിധത്തില്‍ സഹകരിക്കുന്നു. തമിഴ്നാട് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പും കാര്‍ഷിക കേന്ദ്രവും ഞങ്ങളെ അഭിനന്ദനാര്‍ഹമായ രീതിയില്‍ സഹായിക്കുന്നു.
മുളക് കൂടാതെ സേലം, ഈറോഡ്,കൃഷ്ണഗിരി, നാമക്കല്‍, കരൂര്‍ ജില്ലകളില്‍ മഞ്ഞള്‍ കൃഷി ചെയ്യാനും പദ്ധതിയിടുന്നു.
ആച്ചി ഗ്രൂപ്പുമായി സഹകരിച്ച് ഞങ്ങള്‍ നടപ്പിലാക്കുന്ന വിപ്ലവകരമായ ഈ പദ്ധതിയിലൂടെ, ഭക്ഷ്യസുരക്ഷയില്‍ സിക്കിം പോലെയാകാനുള്ള സാഹചര്യം തമിഴ്‌നാട്ടില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
മുളക് ഉല്‍പാദനത്തില്‍ തമിഴ്‌നാടിന്റെ നഷ്ടപ്രതാപം ഈ ചുവന്ന വിപ്ലവത്തിലൂടെ താമസിയാതെ വീണ്ടെടുക്കപ്പെടും-നല്ലകീരൈ ജഗന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
ആച്ചി എ.ഡി.പത്മസിങ് ഐസക്കിന്റെയും നല്ലകീരൈ ജഗന്റെയും അടുത്ത വിജയലക്ഷ്യം എന്താണ്?
- 2025 ആകുമ്പോഴേക്കും ആച്ചിക്ക് ആവശ്യമായ 100 ശതമാനം കാര്‍ഷിക ഉല്‍പന്നങ്ങളും, തീര്‍ത്തും സ്വാഭാവികമായി വളര്‍ത്തിയെടുത്തത്, ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതില്‍ സിംഹഭാഗവും തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കാനുളള പദ്ധതികള്‍ പുരോഗമിക്കുന്നു.
-ഈ ലക്ഷ്യം കൈവരിക്കുമ്പോള്‍, തമിഴ്നാടില്‍ കുറഞ്ഞത് 1 ലക്ഷം ഏക്കറിലെങ്കിലും സ്വാഭാവികൃഷി വ്യാപകമാകും.
-ഒരു ഏക്കര്‍ കൃഷിഭൂമിയില്‍ 5 പേര്‍ ജോലി ചെയ്താല്‍ ഈ പദ്ധതി പ്രകാരം 5 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. മറ്റ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് പരോക്ഷ തൊഴിലവസരങ്ങളും ലഭിക്കും.
? കാര്‍ഷികാവശ്യത്തിനുളള സാമഗ്രികളുടെ ഉത്പാദനം (അഗ്രി ഇന്‍പുട്ട് പ്രൊഡക്ഷന്‍), പഞ്ചഗവ്യ ഉത്പാദനം, പ്രകൃതിദത്ത കീടനാശിനി ഉത്പാദനം തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങള്‍വികസിക്കും. ആച്ചി ഗ്രൂപ്പ് വളരെ നേരത്തെ തന്നെ കുറഞ്ഞ താങ്ങുവില നിശ്ചയിക്കുകയും വിളവെടുപ്പ് സമയത്ത് കമ്പോളവിലയ്ക്കനുസരിച്ച് ഉയര്‍ന്ന വില നല്‍കുകയും ചെയ്യുന്നതിനാല്‍ കര്‍ഷകര്‍ ഈ പദ്ധതിപ്രകാരം വന്‍ ലാഭം കൊയ്യുന്നു. സംസ്‌കരണവും വില്‍പനയും നടത്താന്‍ കര്‍ഷകരില്‍ നിന്ന് പ്രകൃതിസൗഹൃദരീതിയില്‍ കൃഷി ചെയ്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ആച്ചി ഗ്രൂപ്പ് വാങ്ങുന്നു. ഇത്തരം കാര്‍ഷികോത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അതുവഴി മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വികസനത്തെയും സ്വാധീനിക്കുന്നു.
അതെ, പത്മസിംഗ് ഐസക്കും നല്ലകീരൈ ജഗനും സംയുക്തമായി ആവിഷ്‌ക്കരിച്ച ഈ പദ്ധതി ഇന്ത്യയാക്കാകെ മാതൃകയായി മാറിയിരിക്കുന്നു. ആര്‍ക്കും പകര്‍ത്താവുന്ന, രാജ്യത്തെ വികസനവിഹായസ്സിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന തമിഴക മാതൃക.
Post your comments