ന്യൂ ഡൽഹി: തുച്ഛമായ വിലക്ക് വളരെ നല്ല പ്രകടനം കാഴ്ച്ച വയ്ക്കുന്ന അസ്യൂസ് സെന്‍ഫോണ്‍ 2 ലേസര്‍ 5.5 ഫോണുകള്‍ വിപണിയില്‍. ഹൈ ഡെഫനിഷനോടു കൂടിയ 1280:720 പിക്സല്‍ റെസലൂഷന്‍ ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്.
അഞ്ച് എംപി ഫ്രണ്ട് ക്യാമറയും ലേസര്‍ അസിസ്റ്റഡ് ഓട്ടോ ഫോക്കസും അടങ്ങിയ 13 എം പി റിയര്‍ ക്യാമറയും ഈ ഫോണിന്‍റെ പ്രത്യേകതയാണ്. 52 മെഗാപിക്സല്‍ റെസലുഷന്‍ വരെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സോഫ്റ്റ്വെയര്‍ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
1080 പിക്സല്‍ റെസല്യൂഷനേട് കൂടിയ എച്ച് ഡി വീഡിയോ റെക്കോഡിംഗ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റേബിലൈസേഷന്‍, പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ ഫോട്ടോഗ്രാഫിയെ സഹായിക്കുന്ന ലൈറ്റ് സെന്‍സിറ്റിവിറ്റി കുട്ടല്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉണ്ട്. ഊരിമാറ്റാവുന്ന 3000 എംഎഎച്ച് പോളിമര്‍ ബാറ്ററിയാണ് ഇതില്‍ ഉളളത്.
28.41 ദിവസത്തെ ബാറ്ററി ലൈഫ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 32.87 മണിക്കുര്‍ ടോക്ക് ടൈമും 17.43 വെബ് ബ്രൗസിങ്ങും 13.91 മണിക്കുര്‍ വിഡിയോ കാണലും സാധിക്കും. ഒരു മണിക്കുര്‍ കൊണ്ട് തന്നെ ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജാവുന്നതാണ്.
ശബ്ദമലിനീകരണത്തെ തടഞ്ഞ് വളെര വ്യക്തതയോടെയുളള ശബ്ദമാണ് മൈക്രോ ഫോണിലുടെ കേള്‍ക്കാന്‍ സാധിക്കുന്നതാണ്. 16 ജിബി സ്റ്റോറേജ് ഉളള ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് വേര്‍ഷനിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
മികച്ച ഫോട്ടോഗ്രഫി, ഓഡിയോ, ബാറ്ററി ലൈഫ് എന്നിവ കൊണ്ട് ഉപഭോക്തക്കളുടെ മനം കവരാന്‍ ഈ ഫോണിന് സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Post your comments