സെപ്തംബർ 29 ലോകഹൃദയദിനമാണ്. 2021ലെ ഹൃദയദിനവും കടന്നുപോയിരിക്കുകയാണ്. വെറും ദിനാചരണത്തിൽ ഒതുങ്ങേണ്ടതല്ല ഹൃദയത്തെ കുറിച്ചുളള അറിവും ആശങ്കയും. ഹൃദയയം നിലച്ചാൽ ജീവൻ നിലച്ചു എന്ന സത്യം ഉൾക്കൊണ്ടാവണം ഹൃദയപരിചരണം. ലോകത്താകമാനം ഒരു വർഷം ഒരു കോടി എൺപത്തിയേഴുലക്ഷം ആളുകൾ ഹൃദയാഘാതമോ അല്ലെങ്കിൽ പക്ഷാഘാതമോ മൂലം മരിക്കുന്നു. കൊവിഡ് കാലത്ത് നാം ആ ഭീതിയുടെ പിന്നാലെ പോയി. എന്നാൽ ലോകജനതയുടെ തന്നെ ജീവിതത്തെ തകിടംമറിച്ച ഈ മഹാമാരി കാരണം ഈ രണ്ടു വർഷത്തിനിടയിൽ നാൽപ്പത്തിയാറു ലക്ഷം ആളുകളാണ് മരിച്ചത്. അതായത് കാർഡിയോവാസ്കുലർ ഡിസീസ് മൂലം മരിക്കുന്ന ആളുകളുടെ എണ്ണത്തിന്റെ ഇരുപത്തിയഞ്ചു ശതമാനം മാത്രമേ കോവിഡ് രോഗം കാരണം മരിച്ചിട്ടുള്ളു. ഹൃദ്രോഗത്തിന്റെ
രൂക്ഷതയിലേക്കാണ് ഈ കണക്ക് വിരൽ ചൂണ്ടുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജീവിതശൈലിയിൽ സമീപകാലത്തുണ്ടായ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ചും നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടറും രാജ്യത്തെ മികച്ച ഹൃദയശസ്ത്രക്രിയാ വതിദഗ്ദ്ധരതിൽ ഒരാളുമായ ഡോ.മധു ശ്രീധരന്റെ വാക്കുകളിലൂടെ....
യുവാക്കൾക്കിടയിൽ ഹൃദ്രേഗം കൂടുന്നു ഹൃദ്രേഗം എന്നത് ഒരു ജീവിതശൈലീ രോഗമാണ്. മുമ്പൊക്കെ 40-50 വയസ്സിന് ശേഷമുളള ആൾക്കാരിലാണ് ഹൃദ്രോഗങ്ങൾ കണ്ടുവന്നിരുന്നത്. നിലവിൽ 20-30 വയസ്സിനുളളിലുളളവർക്ക് പോലും ഹൃദയസ്തംഭനവും മറ്റും ഉണ്ടാകുന്നു. അമതിതഭാരം, പുകവലി
തുടങ്ങിയവയാണ് പ്രധാന കാരണം. നിർഭാഗ്യവശാൽ ചെറുപ്പക്കാരിൽ നല്ലൊരു പങ്കും ജീവിതശൈലിയിൽ കാര്യമായ ശ്രദ്ധ പുലർത്തുന്നില്ല. പുകവലിയും മദ്യപാനവുമെല്ലാം ഇപ്പോൾ ഒരു ഫാഷൻ പോലെയാണ്. ജീവിതശൈലിയിൽ മിതത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം അവിടെയാണ്. ആൻജിയോപ്ലാസ്റ്റിയോ, ബൈപ്പാസോ ഒക്കെ ചെയ്തിട്ടും ജീവിതശൈലിയിൽ മാറ്റമൊന്നുമില്ലെങ്കിൽ വീണ്ടും ബ്ലോക്ക് വരാം. പൂർണ്ണമായുംചികിത്സിച്ച് മാറ്റാൻ പറ്റുന്ന രോഗമല്ല ഇത്. ചികിത്സയ്ക്കൊപ്പം ജീവിതശൈലിയിലെ നിയന്ത്രണവും വേണം. അതുമനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ചികിത്സ കൊണ്ടുതന്നെ അർത്ഥമില്ല.
അവബോധം കൂടിയേ തീരു
എൺപതു ശതമാനത്തോളം ഹൃദയാഘാതവും നമ്മുടെ ജീവിതശൈലിയിലെ ചെറിയ ചെറിയ മാറ്റങ്ങൾ കൊണ്ട് തടയാനാവും. ഇത്തരത്തിൽ ജീവിതശൈലി ക്രമീകരിക്കണമെങ്കിൽ ഹൃദ്രോഗത്തിനെപ്പറ്റിയുള്ള അവബോധം കൂടിയേ തീരൂ. പുതിയ കാലത്ത് ഹൃദയദിനാചരണത്തിന്റെയും അനുബന്ധിച്ചുളള അബോധവത്ക്കരണപ്രവർത്തനങ്ങളുടെയും പ്രാധാന്യവും അതാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ എന്തെങ്കിലും കഴിച്ച് വ്യായാമം മാറ്റിവച്ച് ജീവിക്കുന്നവരാണ അധികവും. വറുത്തതും പൊരിച്ചതുമായുള്ളആഹാരം, മധുര പലഹാരങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കിയാൽ അമിതഭാരം ഉണ്ടാകാതെ നോക്കാം. ദിവസവും 30-45 മിനിട്ട് നടക്കുക, പുകവലി നിർത്തുക, മദ്യം കുറയ്ക്കുക, പ്രമേഹം, രക്താതിസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക തുടങ്ങിയവ ചെയ്യുകയാണെങ്കിൽ ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം ഒരു പരിധി വരെ തടയാൻ നമുക്കു കഴിയും.
അരിയും ഗോതമ്പും കുറയ്ക്കണം
പണ്ട് പറഞ്ഞിരുന്നത് മധുരം, കൊഴുപ്പുനിറഞ്ഞ ഭക്ഷണം എന്നിവ ഒഴിവാക്കണമെന്നാണ്. എന്നാൽ അതിനേക്കാൾ അപകടമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയ അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷണങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം. അപ്പോൾ അവയുടെ അളവ് പരമാവധി കുറയ്ക്കുക. ഷുഗർ ഈസ് ന്യൂ ഫാറ്റ് എന്നാണ് വൈദ്യശാസ്ത്രമേഖലയിൽ പറയുന്നത്. ഷുഗർ മധുരപലഹാരങ്ങളിലൂടെ മാത്രമല്ല അരി, ഗോതമ്പ് എന്നിവയിലൂടെയും ശരീരത്തിലെത്തുന്നു. അരിയാഹാരം കുറച്ച് ഗോതമ്പ് കഴിക്കുന്നതിൽ തെറ്റില്ല എന്ന് ഒരു തെറ്റിദ്ധാരണ മലയാളികൾക്കുണ്ട്. അത് ശരിയല്ല. അരിയാഹാരത്തോട് പൊതുവെ മലയാളിക്ക് പ്രിയം കൂടുതലാണ്. അതുകൊണ്ടുതന്നെ ചോറൊക്കെ നന്നായി കഴിക്കും. ആ സ്ഥാനത്ത് ഗോതമ്പാകുമ്പോൾ കഴിക്കുന്നതിന്റെ അളവ് അല്പം കുറയും. അതാണ് ഡോക്ടർമാർ ഗോതമ്പ് കഴിക്കാൻ പറയുന്നതിന്റെ കാരണം. അല്ലാതെ അവയിലടങ്ങിയിരിക്കുന്ന പോഷകങ്ങളിൽ വ്യത്യാസമില്ല. അളവ് കുറയ്ക്കണം അതാണ് കാര്യം. ദിവസം രണ്ട് ഇഡ്ഡലിയോ ദോശയോ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എണ്ണം കൂടുമ്പോഴാണ് പ്രശ്നം. ആരോഗ്യപ്രശ്നമുളളവരും ഇല്ലാത്തവരും ഭക്ഷണത്തിൽമിതത്വം പാലിക്കണം .
സസ്യാഹാരിയായാൽ വാരിവലിച്ചു കഴിക്കേണ്ട
സസ്യാഹാരം മാത്രം കഴിച്ചാൽ രോഗമൊന്നും വരില്ലെന്ന് കരുതുന്നവർ ഏറെയാണ്. വാസ്തവത്തിൽ അമതിതഭാരം ഉളളവരിൽ ഏറെയും സസ്യാഹാരികളാണ്. ഭക്ഷണത്തിലെ മിതത്വമില്ലായിമയാണ് കാരണം. തടിവച്ചുകഴിഞ്ഞാൽ കുറയ്ക്കാൻ പ്രയാസമാണ്. ഇറച്ചിയോ മുട്ടയോ മീനോ കഴിച്ചതുകൊണ്ട് പ്രശ്നമൊന്നുമില്ല. വറുത്ത ഭക്ഷണം ഒഴിവാക്കണം. ഗ്രിൽ ചെയ്ത മാംസമൊക്കെ കഴിക്കുന്നതതിൽ പ്രശ്നമില്ല. അളവിൽ മിതത്വം വേണമെന്ന് മാത്രം. വെളിച്ചെണ്ണയായാലും മറ്റേതൊരു എണ്ണയായാലും എണ്ണയിൽ വറുത്ത ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ദോഷം തന്നെയാണ്.
ഹൃദ്രോഗ ലക്ഷണങ്ങൾ
പ്രായമാകുമ്പോൾ പതിയെപ്പതിയെ ഹൃദയരക്തധമനികളിൽ ബ്ലോക്കുകൾ ഉണ്ടാകാറുണ്ട്. അത് ക്രമേണയാണ് സംഭവതിക്കുന്നത്. നടക്കുമ്പോൾ നെഞ്ചിനുള്ളിൽ അസ്വസ്ഥത, നിൽക്കുമ്പോൾ അത് മാറുന്നു. അതേ സമയം ഹൃദയസ്തംഭനം പെട്ടെന്നുണ്ടാകുന്നതാണ്. പെട്ടെന്ന് നെഞ്ചിനുള്ളിൽ ഒരു ഭാരം അനുഭവപ്പെടുകയാണ് അതിന്റെ പ്രധാനലക്ഷണം. വേദന അനുഭവപ്പെടണമെന്നില്ല. അസ്വസ്ഥതയാണുണ്ടാവുക. പ്രത്യേകിച്ചും പ്രമേഹരോഗികൾക്കും സ്ത്രീകൾക്കുമെല്ലാം നെഞ്ചിനുള്ളിൽ അസ്വസ്ഥതയാണ് ലക്ഷണം. പെട്ടെന്ന് വെട്ടിവിയർക്കുക, ശ്വാസംമുട്ടുക, ഇതൊക്കെയും ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളാണ്.
ഒറ്റയ്ക്കുളളപ്പോൾ ഹൃദയസ്തംഭനം സംഭവിച്ചാൽ അപകടസാധ്യത കൂടുതലാണ്. അടുത്ത്ആ രെങ്കിലുമുണ്ടെങ്കിൽ സിപിആർ കൊടുക്കുകയാണ് ഉടൻ വേണ്ടത്. അതിന് ഇപ്പോൾ ജനങ്ങൾക്ക് ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. അമേരിക്കയിലൊക്കെയാണെങ്കിൽ എഇഡി പ്രത്യേക ഉപകരണം ഉപയോഗിച്ച് ഷോക്ക് കൊടുക്കുകയാണ് ആദ്യം ചെയ്യുക.
കൊവിഡും ഹൃദയഘാതവും
ഹൃദ്രോഗം എന്ന് പറയുന്നത് ഹൃദയധമനിയിലെ ബ്ലോക്ക് മൂലമുണ്ടാകുന്ന ഹൃദയസ്തംഭനമാണ്. കൊവിഡ് മൂലം ഹൃദയസ്തംഭനമുണ്ടായ കേസുകൾ കുറവാണ്. പക്ഷേ കൊവിഡിന്റെ ഭാഗമായുളള ഇൻഫ്ളമേറ്ററി റെസ്‌പോൺസ് ഹൃദയത്തെയും ഹൃദയപേശികളെയും പ്രവർത്തനത്തെയും ബാധതിക്കുന്നു. അങ്ങനെവരുമ്പോൾ ഹാർട്ട് ഫെയിലിയർ ഉണ്ടാകുന്നു. അല്ലാതെ ഹൃദയസ്തംഭനം കൊവിഡുമായി ബന്ധപ്പെട്ട് അത്ര കൂടുതലല്ല. മറ്റൊരു കാര്യമുളളത് കൊവിഡ് മാത്രമല്ല ന്യൂമോണിയ തുടങ്ങി ഏത് അസുഖങ്ങൾ വന്നാലും അത് തീവ്രമാകുമ്പോൾ ഹൃദയത്തെ ബാധിക്കും പ്രവർത്തനം നിലയ്ക്കും. അപ്പോഴാണ് മരണം സംഭവതിക്കുന്നത്.
ആൻജിയോപ്ലാസ്റ്റി വെറുതെ ചെയ്യില്ല
ഹൃദയവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നത്തിന് സമീപിച്ചാലുടൻ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നു എന്നതൊക്കെ കഴമ്പില്ലാത്ത ആരോപണമാണ്.
പണ്ട് പരിശോധനകൾ അത്രയധികം ഉണ്ടായിരുന്നില്ല. ഇന്ന് പരിശോധനകൾ കൂടി. അപ്പോൾ സ്വാഭാവികമായും ചികിത്സതേടുന്നവരുടെ എണ്ണവും കൂടും. മറ്റൊരുകാര്യം മലയാളിയുടെ ശരാശരി ആയുർദൈർഘ്യം പത്തു വർഷം മുമ്പ് 50 വയസ്സായിരുന്നു. ഇപ്പോളത് 65-70 വയസ്സായി മാറിയിരിക്കുന്നു.
കൂടുതൽ കാലം ആൾക്കാർ ജീവിക്കുമ്പോൾ പ്രായമേറിയവരുടെ എണ്ണം വർദ്ധിക്കുന്നു. പ്രായമേറിയവരിലാണ് ഹൃദ്രോഗം കൂടുതലായി കാണുന്നത് എന്നതതിനാൽ തദനുസരണം ഹൃദ്രോഗമുളളവരുടെ എണ്ണവും വർദ്ധിക്കുന്നു. പ്രായമേറിയവരിലാണ് ഹൃദ്രോഗം കൂടുതലായി കാണുന്നത് എന്നതതിനാൽ തദനുസരണം ഹൃദ്രോഗമുളളവരുടെ എണ്ണവും വർദ്ധിക്കുന്നു. 20 വർഷം മുമ്പത്തെ കാര്യമെടുത്താൽ ഹൃദയചി കിത്സയ്ക്കായി മലയാളികൾ മദ്രാസിലാണ് പോയതിരുന്നത്. ഇന്ന് തിരുവനന്തപുരത്തുതന്നെ 20 ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളുണ്ട്.
പണ്ട് 70 വയസ്സുകഴിഞ്ഞ ഒരാൾക്ക് ഹൃദയസ്തംഭനമുണ്ടായാൽ പ്രത്യേകിച്ച് ചികിത്സയൊന്നും ലഭ്യമായിരുന്നില്ല. മരുന്നു കൊടുത്ത് വേദന കുറയ്ക്കും. പതിയെപ്പതിയെ നടക്കുന്നതതിന് ബുദ്ധിമുട്ട്, കിതപ്പ് തുടങ്ങി രോഗിയുടെ നില മോശമാകും. പിന്നീടാണ് ബ്ലോക്ക് മാറ്റുന്ന ചികിത്സാസംവിധാനമൊക്കെ വന്നത്. 1990കളിൽ ഇൻജെക്ഷൻ കൊടുത്ത് രക്തധമനികളിലെ ബ്ലോക്ക് മാറ്റുന്ന സംവിധാനമാണ് വന്നത്. അതിന്റെ ഫലസാധ്യത 50% ആണ്. എന്നിട്ടും ഹൃദയാഘാതം മൂലമുളള മരണനിരക്ക് കുറഞ്ഞു. പിന്നീടാണ് ഹൃദയാഘാതം ഉണ്ടാകുന്ന സമയത്തുതന്നെ ആൻജിയോപ്ലാസ്റ്റി ചെയ്ത് ബ്ലോക്ക് മാറ്റിയാൽ കുടുതൽ കാലം ജീവിക്കാൻ പറ്റുമെന്ന് മനസ്സിലായത്. 2000ലാണ് പ്രൈമറി ആൻജിയോ പ്ലാസ്റ്റി എന്ന സംവിധാനയം വരുന്നത്. വൈദ്യശാസ്ത്രരംഗത്തുണ്ടാകുന്ന പുരോഗതിക്കനുസരിച്ച് പുതുചികിത്സാമാർഗ്ഗങ്ങൾ വരും. ആദ്യകാലത്ത് ഈ ചികിത്സ വൻപണച്ചെലവുളളതായതിരുന്നു. ഇന്ന് അത് കുറഞ്ഞു. അപ്പോൾ മികച്ച ചികിത്സയും അതിനുളള സൗകര്യങ്ങളും ലഭ്യമാകുമ്പോൾ, കൂടുതൽ പേർ തേടുന്നതിനാൽ അതിനനുസരിച്ച് ആൻജിയോ പ്ലാസ്റ്റിയും ആൻജിയോഗ്രാമുമൊക്കെ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. അല്ലാതെ അത് കാരണമില്ലാതെ ചെയ്യുന്നില്ല. ഹൃദയസ്തംഭനം ഉണ്ടായ ഉടനെ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതാണ് ലോകത്തിലെ ഏറ്റവും പ്രയോജനപ്രദമായ ചികിത്സ. അപ്പോഴാണ് ജീവൻരക്ഷാ സാധ്യത കൂടുതൽ.
പുതുചികിത്സാസംവിധാനങ്ങൾ
1997 ലാണ് കേരളത്തിൽ ആദ്യമായതി ആൻജിയോപ്ലാസ്റ്റി തുടങ്ങിയത്. ആദ്യകാലങ്ങളിൽ ബലൂൺ ആൻജിയോ പ്ലാസ്റ്റിയായിരുന്നു. അതിൽ റിസ്കുണ്ട്. അതായത് ബലൂൺ ഉപയോഗിച്ച് ബ്ലോക്ക് മാറ്റിയ ഉടനെ അടഞ്ഞു പോകാനുളള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അപകടമാണ്. തുടർന്നാണ് ഈ അടയൽ ഒഴിവാക്കുന്ന സ്റ്റെന്റ്‌സ് വന്നത്. സ്റ്റെന്റ് എന്നുവച്ചാൽ ഒരു സ്പ്രിങ് ആണ്. പെട്ടെന്ന് അടയാതിരിക്കാൻ ഈ സ്റ്റെന്റ് വയ്ക്കുകയാണ് ചെയ്യുന്നത്. ഈ സ്റ്റെന്റിനുള്ളിൽ ബ്ലോക്കുണ്ടാവാം എന്നതായതിരുന്നു ഇതിലെ റതിസ്‌ക്. 30 % ആയിരുന്നു ഇതിനുളള സാധ്യത. പിന്നീട് പുതിയതരയം സ്റ്റെന്റ്‌സ് വന്നു. ബ്ലോക്കുണ്ടാകാതിരിക്കാൻ അതിനുള്ളിൽ മരുന്നുപുരട്ടി വയ്ക്കുകയാണ്. തത്ഫലമായതി സ്‌റ്റെന്റിനുളളിലെ ബ്ലോക്ക് സാധ്യത 9% ആയി കുറഞ്ഞു. എന്നിരുന്നാലയം സ്റ്റെന്റിനുള്ളിൽ ബ്ലോക്ക് വന്നാൽ ചികിത്സ പ്രയാസമാണ്. അതുകൊണ്ടുതന്നെ സ്റ്റെന്റ് വയ്ക്കണോ വേണ്ടയോ എന്ന് വ്യക്തമായി പരിശോധിക്കണം. എഫ്എഫ്ആർ എന്ന ടെസ്റ്റ് നടത്തിയാണ് അത് തീരുമാനിക്കുക. 30% ആൾക്കാർക്കും സ്റ്റെന്റ് വയ്ക്കാതെ മരുന്നുകഴിച്ചാൽ മതിയാകും.
ഇതിനൊക്കെ കാശ് ചെലവാകും. ഹൃദയചികിത്സയിൽ അതൊരു പ്രധാനഘടകമാണ്. പിന്നെ വയ്ക്കുന്ന സ്റ്റെന്റ് നല്ലതാണോ എന്നറിയുന്നതിന് ഒസിടി സങ്കേതമുണ്ട്. ഒസിടി ഉപയോഗിച്ച് സ്‌റ്റെന്റിന്റെ ഘടന, അത് ശരിക്കും പ്ലേസ് ചെയ്തിട്ടുണ്ടോ, എന്തെങ്കിലം കോംപ്ലിക്കേഷൻസ് ഉണ്ടോ എന്നൊക്കെയറിയാം. ഈ സങ്കേതത്തിന്റെ സഹായത്തോടെ സൂക്ഷ്മമായ പരിശോധന നടത്തിയാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതെങ്കിൽ പിന്നീട് കോംപ്ലിക്കേഷൻ വരാനുളള സാധ്യതയും വളരെ കുറവാണ്. നിംസിൽ അങ്ങനെയാണ് ചെയ്യുന്നത്.
വേണയം സാമൂഹിക പ്രതിബദ്ധത
സാമൂഹിക പ്രതിബദ്ധത എല്ലാ മനുഷ്യരിലും ഉണ്ടാവേണ്ടതാണ്. സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ എത്രത്തോലാം ചെയ്യാൻ പറ്റുമെന്നുളളത് ഓരോ വ്യക്തിയെയും സ്ഥാപനത്തെയും ആശ്രയിച്ചാണ്. നിംസിലൊക്കെ ഹൃദയശസ്ത്രക്രിയയുമായി ബന്ധപ്പെട്ടും മറ്റും വളരെയേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിംസ് ചെയ്യുന്നതുപോലെ കുറേ സ്ഥാപനങ്ങളെങ്കിലും മുന്നോട്ടുവന്നാൽ അത് സമൂഹത്തിൽ വലിയൊരു മാറ്റം സൃഷ്ടിക്കും.
ജംഗ് ഫുഡ് വേണ്ട
ജംഗ് ഫുഡ് എപ്പോഴയം പ്രശ്നമാണ്. പുറത്തുനിന്ന് കഴിക്കുന്നു എന്നതു മാത്രമല്ല, കഴിക്കാനായി എന്താണ് തിരഞ്ഞെടുക്കുന്നത് എന്നതും വിഷയമാണ്. വറുത്ത ആഹാരപദാർത്ഥങ്ങളാണെങ്കിൽ തീർച്ചയായും പ്രശ്നമാണ്. പിന്നെ ശുചതിത്വവും വലിയ വിഷയമാണ്.
ആരോഗ്യം പുറംമോടിയല്ല
ആരോഗ്യം പുറമേ നിന്ന് ദൃശ്യമാകുന്നതല്ല. പുറമേ ആരോഗ്യവാനെന്ന് തോന്നുന്ന ഒരാൾ വാസ്തവത്തിൽ അങ്ങനെയാകണമെന്നില്ല. പ്രമേഹം, രക്തസമ്മർദ്ദം ഇങ്ങനെയുളള പല ആരോഗ്യപ്രശ്നങ്ങളുണ്ടാവാം. ഇതൊക്കെ ഹൃദയാരോഗ്യത്തെയും ബാധിക്കും. അർനോൾഡ് ഷ്വാസ്‌നെഗറിനെ പോലെ ശരീരമുളള ഒരാൾ കൃത്യമായ ഇടവേളകളിൽ ബോഡി ചെക്കപ്പ് ചെയ്യുന്നില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങളുണ്ടോ എന്ന് എങ്ങനെയറിയാനാണ്. മോശം കൊളസ്‌ട്രോൾ (എൽഡിഎൽ) സാധാരണ ആൾക്കാരിൽ 100-ൽ താഴെയേ പാടുളളു. ഹൃദ്രോഗമുളളവരിലാണെങ്കിൽ അത് 50ൽ താഴെയേ പാടുളളു. പുറമെ പ്രശ്നമൊന്നുമില്ലാത്തവരിൽ പരിശോധിക്കുമ്പോൾ 300-400 വരെയാണ്എ ൽഡിഎല്ലിന്റെ അളവ്. ചിലരിൽ ജന്മനാ എൽഡിഎൽ കൂടുതലായിരിക്കും. അവർ ഗുളികസ്ഥിരം കഴിച്ചേ മതിയാകൂ. 50 വയസ്സുകഴിഞ്ഞാൽ തീർച്ചയായും രക്തസമ്മർദ്ദം, പ്രമേഹയം, കൊളസ്‌ട്രോൾ തുടങ്ങിയവ കൃത്യമായും പരിശോധിക്കണം. ജീവിതശൈലിയിലും മിതത്വം പാലിക്കണം.
ചിന്താരീതതി മാറ്റണം
നോക്കൂ, ജീവൻ നമ്മുടെ കൈയിലല്ല. പക്ഷേ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണയം. മനുഷ്യനായാൽ പ്രായമാകും.അത് ഒഴിവാക്കാനാവില്ല. ആശങ്കപ്പെട്ടിട്ട് കാര്യമില്ല. പ്രായമായി, വല്ലതും സംഭവിക്കുമോ എന്ന ചിന്താരീതി മാറ്റണം. ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കണം. ആൻജിയോ പ്ലാസ്റ്റിയോ ബൈപ്പാസോ ചെയ്തവർക്ക്സ് സ്ഥിരമായി ഗുളിക കഴിക്കണം. ചിലർ ചോദിക്കും ജീവിതകാലം മുഴുവൻ കഴിക്കണോ? നിങ്ങൾക്ക് എത്രകാലം ബ്ലോക്ക് വരാതിരിക്കണം അത്രയും കാലം കഴിക്കണം. വൃക്കയ്ക്ക് പ്രശ്നയം വരുമോ എന്ന്
കരുതി ഗുളിക കഴിക്കാത്തവരുണ്ട്. രക്തസമ്മർദ്ദമോ, പ്രമേഹമോ ഉണ്ടായിരിക്കുകയും മരുന്നുകൾ മുടക്കുകയും ചെയ്താലാണ് വൃക്കകൾക്ക് തകരാർ സംഭവിക്കുക. ഹൃദയാരോഗ്യത്തെയും ബാധിക്കും. ഗുളിക കഴിച്ചിട്ട് എന്തും
വാരിവലിച്ച് കഴിക്കുന്നതും ശരിയായ രീതിയല്ല.
കുടുംബം
ഭാര്യ രുമ, മെഡിക്കൽ കോളേജിൽ റേഡിയോ ഡയഗ്നോസിസിൽ
അഡീഷണൽ പ്രൊഫസറാണ്. മൂത്തമകൾ വിദ്യുലത ഗോകുലം മെഡിക്കൽ കോളജിൽ ഹൗസ് സർജനാണ്. രണ്ടാമത്തെ മകൾ നിവേദതിത ക്രൈസ്റ്റ്‌നഗറിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.
Post your comments