Global block

bissplus@gmail.com

Global Menu

2016 ല്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 2 ബില്യണാകും

മുംബൈ: 2016 -ല്‍ ലോകത്താകമാനം ഉളള മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം രണ്ട് ബില്യണ്‍  ആകും . ഐ.ഡി.സി യാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ, ചൈന, ഇന്ത്യോനെഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ആവും ഈ വര്‍ഷം വര്‍ധനവില്‍ മുന്നില്‍ നില്‍ക്കുക. 

ഈ വര്‍ഷം ലോകത്തെ മൊത്തം ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 320 കോടി കടക്കും. ഇത് മൊത്തം ജനസംഖ്യയുടെ 44 ശതമാനം വരും. അനുദിനം ലോകത്ത് ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം ഉയരുമ്പോള്‍ ചില രാജ്യങ്ങളില്‍ ഇതിന്‍റെ വളര്‍ച്ച വളരെ വേഗത്തില്‍ ആണ് നടക്കുന്നത്.

ഇന്‍റര്‍നെറ്റ് ആന്‍റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപഭോക്തകളുടെ എണ്ണം 2015 ഡിസംബറില്‍ 402 മില്ല്യണില്‍ എത്തിയിരിക്കുകയാണ്. 2014 നേക്കാള്‍ 49 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 306 മില്യണ്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ വഴിയാണ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഗൂഗിള്‍, സ്പേയ്സ് എക്സ്,ഫെസ്ബുക്ക് എന്നിവയുടെ ഫ്രീ ഇന്‍റര്‍നെറ്റ് സൗകര്യം കുടുതല്‍ ഇന്‍റര്‍നെറ്റ് ഉപഭോക്തകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് ഐ.ഡി.സി .യുടെ കണക്കുകുട്ടല്‍.

അടുത്ത അഞ്ചുവര്‍ഷത്തിനുളളില്‍ ലോകത്ത്  മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം യോഗം 25 ശതമാനം വളര്‍ച്ചയുണ്ടാകുന്നതോടൊപ്പം ഇന്‍റര്‍നെറ്റിന് വേണ്ടി നമ്മള്‍ ചിലവഴിക്കുന്ന സമയത്തിലും വര്‍ദ്ധനവുണ്ടാകുമെന്നും ഐ.ഡി.സി സൂചിപ്പിക്കുന്നു. ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗത്തിലുണ്ടായിരിക്കുന്ന മാറ്റം മൊബൈല്‍ വിപണന-പരസ്യ മേഖലകളില്‍ വലിയ കുതുപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലോകത്ത് ഒരു ബില്ല്യണിലധികം ജനങ്ങള്‍ ബാങ്കിംഗ്, സംഗീതം, ജോലിസമ്പാദനം എന്നിവയ്ക്കായി ഇന്‍റര്‍നെറ്റ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഐ.ഡി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Post your comments